മദ്യപന്റെ ബലഹീനതയെ ചൂഷണം ചെയ്യരുത് - ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സംയുക്ത സമ്മേളനം കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു.
ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സംയുക്ത സമ്മേളനം കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു.
Published on

മദ്യപന്റെ മദ്യാസക്തിയെ ഭരണകര്‍ത്താക്കളും അബ്കാരികളും ചേര്‍ന്ന് ചൂഷണം ചെയ്യുകയാണെന്നും കണ്ണീരിന്റെ പണമാണ് ഇവര്‍ കൈപ്പറ്റുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പാലാരിവട്ടം പി.ഒ.സിയില്‍ സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹികളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

മദ്യഷാപ്പുകളുടെ എണ്ണം കുറഞ്ഞതാണ് മറ്റ് മാരക ലഹരിവസ്തുക്കളുടെ വ്യാപനത്തിന് കാരണമായതെന്ന് പ്രചരിപ്പിച്ചവര്‍ മദ്യശാലകളുടെ എണ്ണത്തില്‍ കുത്തൊഴുക്ക് നടത്തുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനതയെ കുടിപ്പിച്ചുകിടത്തരുത്. എം.ഡി.എം.എ. പോലുള്ള മാരക ലഹരികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. പോലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യു സംവിധാനങ്ങള്‍ സംയുക്തമായ മുന്നേറ്റം നടത്തണം.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന രജത ജൂബിലി സമാപന സമ്മേളനം മെയ് 11 ന് കൊച്ചിയില്‍ നടക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, ഭാരവാഹികളായ ബോണി സി.എക്‌സ്., ജെസ്സി ഷാജി, ജോസ് കവിയില്‍, ഫാ. മാത്യു കാരിക്കല്‍, ഫാ. സ്റ്റാലിന്‍ ഫെര്‍ണാണ്ടസ്, അന്തോണിക്കുട്ടി, ഫാ. ജോണ്‍ പടിപ്പുരയ്ക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, പ്രസാദ് കുരുവിള, ഫാ. ഷൈജു, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org