സാമൂഹിക പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം തുല്യതയോടെ ഉറപ്പ് വരുത്തണം: ഉമാ തോമസ് എം എൽ എ

സാമൂഹിക പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം തുല്യതയോടെ ഉറപ്പ് വരുത്തണം: ഉമാ തോമസ് എം എൽ എ
സഹൃദയ- നബാർഡ് വനിതോത്സവ് ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സഹൃദയ ഫൊറോന കോർഡിനേറ്റേഴ്സ് ലിസി ജോർജ്, ഷാലി തോമസ്, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര,റാണി ചാക്കോ,ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രഞ്ജിത്ത് ആർ കൃഷ്ണൻ, സിനിമാതാരം ഫെമിന ജോർജ്,എറണാകുളം ജില്ലാ സെഷൻസ് ജഡ്ജ് ജസ്റ്റീസ് ഹണി എം. വർഗീസ്,തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ്, നബാർഡ് ജില്ലാ മാനേജർ അജീഷ് ബാലു, സഹൃദയ സയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ.തോമസ് പെരുമായൻ, ഫൊറോനാ പള്ളി ട്രസ്റ്റി ജോഷി, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, ഷൈജി സുരേഷ് എന്നിവർ സമീപം.
Published on

തൃപ്പൂണിത്തുറ: സ്ത്രീ പങ്കാളിത്തം തുല്യതയോടെ ഉറപ്പുവരുത്തിയാൽ മാത്രമേ സാമൂഹിക പുരോഗതി അർത്ഥപൂർണമാവുകയുള്ളൂവെന്ന് ഉമാ തോമസ് എം. എൽ. എ. എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പതിനായിരത്തോളം വനിതാ സ്വയംസഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ, നബാർഡ്, കൊച്ചി എഫ്.എം. റേഡിയോ, എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, തൃപ്പൂണിത്തുറ ഫൊറോനാ പള്ളി എന്നിവരുടെ സഹകരണത്തോടെ തൃപ്പൂണിത്തുറയിൽ വച്ചു നടന്ന അന്തർദേശീയ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമാ തോമസ്. സ്ത്രീ ശാക്തീകരണം  ഉറപ്പാക്കാൻ സ്വയം ശ്രമിക്കുന്നതിലൂടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യത ആർജിച്ചെടുക്കാൻ സാധിക്കുമെന്ന് തന്റെ ജീവിതാനുഭവങ്ങൾ കൂടി പങ്കുവെച്ചു കൊണ്ട് ഉമാ തോമസ് കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ് വനിതാസംഗമത്തിൽ അധ്യക്ഷയായിരുന്നു. വനിതാ ദിനാഘോഷങ്ങൾ സമൂഹത്തിൽ ഉയർത്തി പിടിക്കുന്ന സന്ദേശം പുരുഷന്മാർക്കും  സ്ത്രീകൾക്കും തുല്യത എന്നായിരിക്കണമെന്ന് എറണാകുളം ജില്ലാ സെഷൻസ് ജഡ്ജ് ജസ്റ്റീസ് ഹണി എം. വർഗീസ് വനിതാ ദിന സന്ദേശത്തിൽ സൂചിപ്പിച്ചു. മെൻസ്ട്രുൽ കപ്പ് വിതരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം സിനിമാതാരം ഫെമിന ജോർജ് നിർവഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ നബാർഡ് ജില്ലാ മാനേജർ അജീഷ് ബാലു, ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രഞ്ജിത്ത് ആർ കൃഷ്ണൻ, സഹൃദയ സയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ.തോമസ് പെരുമായൻ എന്നിവർ ചേർന്ന് ആദരിച്ചു. തൃപ്പൂണിത്തുറ ഫൊറോനാ പള്ളി ട്രസ്റ്റി ജോഷി, റാണി ചാക്കോ, ലിസി ജോർജ് എന്നിവർ ചടങ്ങിൽ  സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org