എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് ദമ്പതി ധ്യാനം നടത്തപ്പെടുന്നു.
- ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാൻ
- വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുവാൻ - ദാമ്പത്യ ജീവിതത്തിൻ്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനും വളർത്തുവാനും.
- വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് ദമ്പതി ധ്യാനം.
ദമ്പതികൾക്കുവേണ്ടി 2023 ജൂൺ 08 വ്യാഴം വൈകീട്ട് 6 മുതൽ ജൂൺ 11 ഞായർ വൈകീട്ട് 4 വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
0484-2462607, 8078334522,
9387074649