കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് നല്കുന്ന 33ാമത് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച എട്ടു പേര്‍ക്കാണു 2024ലെ പുരസ്കാരങ്ങള്‍. കെസിബിസി ഗുരുപൂജ പുരസ്കാരങ്ങള്‍ക്ക് ഇക്കുറി നാലു പേര് അര്‍ഹരായി.
കെസിബിസി സാഹിത്യ അവാര്‍ഡ് ജോണി മിറാന്‍ഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കള്‍, നനഞ്ഞ മണ്ണടരുകള്‍, വിശുദ്ധ ലിഖിതങ്ങള്‍, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകള്‍ പരിഗണിച്ചാണു പുരസ്കാരം.
കെസിബിസി ദര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനു ഡോ. സീമ ജെറോമിനു നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം നേടിയ ഇവര്‍ കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം എച്ച്ഒഡിയാണ്.
കെസിബിസി മാധ്യമ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. ക്രിയാത്മക പത്രപ്രവര്‍ത്തന ശൈലിയും സവിശേഷമായി മലയോര, തീരദേശ ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അന്വേഷണ വിധേയമാക്കി ദീപികയില്‍ എഴുതിയ ശ്രദ്ധേയമായ പരന്പരകളും വാര്‍ത്തകളുമാണു, സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 17 വര്‍ഷമായി ദീപിക പത്രാധിപസമിതി അംഗമാണ്.
ജന്മനാ ഇരുകൈകളുമില്ലാതെ മികച്ച ഗ്രാഫിക് ഡിസൈനറായി പ്രതിഭ തെളിയിച്ച ജിലുമോളിനാണു കെസിബിസി യുവ പ്രതിഭ പുരസ്കാരം. ഏഷ്യയില്‍ ആദ്യമായി കൈകള്‍ ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നത് ജിലുമോളാണ്.
കെസിബിസി ഗുരുപൂജ പുരസ്കാരത്തിന് ചാക്കോ കോലോത്തുമണ്ണില്‍, (ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ), സിബി ചങ്ങനാശേരി, (ചിത്രകാരന്), ഫാ. ജോഷ്വാ കന്നിലേത്ത്, (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ), ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐ ( ക്രൈസ്തവ സംഗീതം ) എന്നിവര്‍ അര്‍ഹരായി
കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖാപിച്ചത്. ഡിസംബറില്‍ കെസിബിസി ആസ്ഥാനമായ പിഓസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.