കാഞ്ഞൂർ : എറണാകുളം അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ ഇടവകയിൽ കെസിവൈഎം കാഞ്ഞൂർ യൂണിറ്റ് യുവജന ദിനാഘോഷവും അംഗത്വദിനാചരണവും സംഘടിപ്പിച്ചു. കാഞ്ഞൂർ ഫൊറോന വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ പതാക ഉയര്‍ത്തി യുവജനദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിന് പ്രസിഡന്റ് ജോസ് ജോണി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ റവ. ഫാ. ഡോൺ മുളവരിക്കൽ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സെന്ന ഡേവിസ് വാർഷിക റിപ്പോർട്ടും ട്രഷറർ അലക്സ് ഫ്രാൻസിസ് വാർഷിക കണക്കും അവതരിപ്പിച്ചു. ഇടവകയിൽ വിവിധ സംഘടനകൾ ഉണ്ടായതുകൊണ്ട് കാര്യമില്ല ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സംഘടനകളാണ് ഇടവകയ്ക്കും സമൂഹത്തിനും മുതൽക്കൂട്ട് ആവുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വികാരി റവ. ഫാ. ജോയി കണ്ണമ്പുഴ പരാമർശിക്കുകയും പുതുതായി സംഘടനയിലേക്ക് കടന്നു വന്നവർക്കും നിലവിലെ സംഘടനാംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. യുവതി യുവാക്കളിലെ കഴിവുകൾ വളരുന്നതിന് സംഘടനാ പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട് എന്ന് വൈസ് ചെയർമാൻ ശ്രീ. ജോജി പുതുശ്ശേരി ആശംസകൾ നേർന്നുകൊണ്ട് പറയുകയുണ്ടായി.
കൈക്കാരന്മാരായ ശ്രീ ബാബു ആവൂക്കാരൻ, ശ്രീ. ഡേവിസ് ഐനിയാടൻ, ആനിമേറ്റർ സി ടെസ്സി പയസ്, മുൻകാല കെസിവൈഎം പ്രവർത്തകനായ ശ്രീ. സിജോ മരോട്ടിപറമ്പിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അന്നേ ദിനത്തിലെ ദിവ്യബലിയിലെ പ്രാര്‍ത്ഥനകള്‍ക്കും, ബൈബിള്‍ വായനകള്‍ക്കും കാഴ്ചവയ്പിനും ഇടവകയിലെ യുവതീയുവാക്കള്‍ നേതൃത്വം നല്‍കുകയും കെസിവൈഎം കാഞ്ഞൂർ യൂണിറ്റ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനവും അന്ന് നടത്തപ്പെട്ടു.