ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
Published on

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍് മൂലം അവശ്യമരുന്നുകള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി വീട്ടില്‍ എത്തിച്ച് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ലോക് ഡൗണിനോടൊപ്പം വെളളപ്പൊക്ക കെടുതികളും നേരിട്ട് വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്ത കോട്ടയം ജില്ലയിലെ അറുപതോളം ഭിന്നശേഷിയുള്ള വ്യക്തികളുള്ള വീടുകളിലാണ് കെ.എസ്.എസ്.എസ് അവശ്യമരുന്നുകള്‍ ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെയാണ് മരുന്നുകള്‍ വിതരണം ചെയ്തത്. മരുന്ന് വിതരണത്തോടൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഭക്ഷ്യകിറ്റ് വിതരണം ഉള്‍പ്പടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org