ലെവുക്ക സിസ്റ്റേഴ്‌സിന്റെ സ്ഥാപക മദര്‍ എലിസ അള്‍ത്താരമഹത്വത്തില്‍

ലെവുക്ക സിസ്റ്റേഴ്‌സിന്റെ സ്ഥാപക മദര്‍ എലിസ അള്‍ത്താരമഹത്വത്തില്‍
Published on

ലെവുക്ക സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോട്ടേഴ്‌സ് ഓഫ് സെ.മേരി ഓഫ് ലെവുക്ക എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ മദര്‍ എലിസ മര്‍ത്തീനെസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ഇറ്റലിയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സാന്ത മരിയ ദെ ലെവുക്കയിലെ ഒരു ബസിലിക്കയായ സാന്ത മരിയ ദെ ഫിനിബുസ് തേറെയിലായിരുന്നു പ്രഖ്യാപനം. വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മര്‍ചെല്ലോ സെമെറാറോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി.

തെക്കന്‍ ഇറ്റലിയിലെ ഗലത്തീനയില്‍ 1905 മാര്‍ച്ച് 25 നു ജനിച്ച മദര്‍ എലിസ, 1991 ഫെബ്രുവരി 8 നാണു നിര്യാതയായത്. 1928 ല്‍ ഒരു സന്യാസിനീസഭയില്‍ ചേര്‍ന്നു സഭാവസ്ത്രം സ്വീകരിച്ചുവെങ്കിലും അനാരോഗ്യത്തെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങിപ്പോരേണ്ടി വന്നയാളാണ് മദര്‍ എലിസ. വീട്ടിലെത്തിയിട്ടും ആലംബഹീനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സേവനം തുടര്‍ന്നു. ഇതില്‍ ആകൃഷ്ടരായി കൂടെ ചേര്‍ന്ന യുവതികളുടെ കൂട്ടമാണ് പിന്നീട് ഒരു ഭക്തസംഘടനയായും തുടര്‍ന്ന് സന്യാസിനീസമൂഹമായും വര്‍ഷങ്ങള്‍ കൊണ്ടു രൂപപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org