പഴുവില്‍: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഒഴിവാക്കണമെന്നും, പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതിവരുത്തണമെന്നും, നിയമാനുസൃതമായി 610 കുടുംബങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉപേക്ഷിക്കാനും,
അവരുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന സമിതി ആവശ്യപ്പെട്ടു.
പഴുവില്‍ ഫൊറോന പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ നവംബര്‍ 10 ഞായറാഴ്ച പഴുവില്‍ ഫൊറോനയിലെ എല്ലാ യൂണിറ്റുകളിലും മുനമ്പം ഐക്യദാര്‍ഡ്യ ദിനാചരണം നടത്തുമെന്ന് ഫൊറോന വികാരി റവ. ഡോ വിന്‍സെന്റ് ചെറുവത്തൂര്‍,
ഫൊറോന പ്രമോട്ടര്‍ റവ ഫാ. ജോയ് മുരിങ്ങാത്തേരി കത്തോലിക്ക കോണ്‍ഗ്രസ്സ് ഫൊറോന പ്രസിഡന്റ് ആന്റോ തൊറയന്‍ സെക്രട്ടറി ഓസ്റ്റിന്‍ പോള്‍, ട്രഷറര്‍ ജോസഫ് കുണ്ടുകുളം ഭാരവാഹികളായ പൈലി ആന്റണി, മെജി തോമസ്, ജോബി ജോസ്, ജെസ്സി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.