മുനമ്പം ഐക്യദാർഢ്യ ദിനാചരണം നവംബർ 10 ന്

മുനമ്പം ഐക്യദാർഢ്യ ദിനാചരണം നവംബർ 10 ന്
Published on

സ്വന്തമായി തീറെഴുതി വാങ്ങിയ കിടപ്പാടത്തിനുള്ള റവന്യു അവകാശങ്ങൾക്കുമേൽ വഖഫ് അധിനിവേശത്താൽ ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായറാഴ്ച്ച മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നു.

മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക,

വഖഫ് അധിനിവേശത്തെ അന്ധമായി അനുകൂലിക്കുന്ന ജനപ്രതിനിധികൾ സാധാരണ ജനത്തോട് മറുപടി പറയുക, ചില രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യദിനാചരണം നടത്തുന്നത്.

ഇടവക - യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ, റാലികൾ, പ്രമേയാവതരണങ്ങൾ, ജനപ്രതിനിധികൾക്ക് നിവേദനസമർപ്പണങ്ങൾ തുടങ്ങിയവ അന്നുണ്ടായിരിക്കും.

ഐക്യദാർഢ്യ ദിനാചരണം വിജയിപ്പിച്ച്, സഹോദരങ്ങളായ മുനമ്പം ജനതക്ക് ഒപ്പം നിൽക്കുവാൻ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org