പ്രകൃതി സംരക്ഷണം നമ്മുടെ കടമ : എ .ജെ .തോമസ്

പ്രകൃതി സംരക്ഷണം നമ്മുടെ കടമ : എ .ജെ .തോമസ്
Published on

ചാവറയിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഫോട്ടോ : ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ കൊച്ചി സിറ്റി പോലീസ് അസി .കമ്മിഷണർ എ.ജെ. തോമസ് നിർവ്വഹിക്കുന്നു .ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ , ജോൺസൺ സി.എബ്രഹാംഫാ.ബിജു വടക്കേൽ, ഫാ. മാത്യു കിരിയന്തൻ എന്നിവർ സമീപം

ലോകത്തിന്റെ ആവാസവ്യവസ്ഥയുടെ കാവൽക്കാരാണ് മരങ്ങൾ ,മരങ്ങൾ സംരക്ഷിക്കുകയും പുതിയത് വച്ചുപിടിപ്പിക്കുകയും ചെയ്തു പ്രകൃതിയെ സംരെക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാന്നെന്നു കൊച്ചി സിറ്റി പോലീസ് അസി .കമ്മിഷണർ എ.ജെ .തോമസ് അഭിപ്രായപ്പെട്ടു.
ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഫലവൃക്ഷാദികൾ നേടുകയുണ്ടായി. .ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ , സാമൂഹ്യ  സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ.ബിജു വടക്കേൽ, സേവ  സെക്രട്ടറി ഫാ.മാത്യു കിരിയന്തൻ, ജിജോ പാലത്തിങ്കൽ, ജോൺസൺ സി.എബ്രഹാം ,അഡ്വ.മാങ്കോട് രാമകൃഷ്ണൻ,  സി.ഡി.അനിൽകുമാർ   എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org