ചൂണ്ടച്ചേരി: പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേഡും ലഭിച്ചു. മെറിറ്റ് ഡെയിൽ കോളേജ് രക്ഷാധികാരി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഓട്ടോണോമസ് പദവി ലഭിച്ച കാര്യം അറിയിച്ചത്. നാക് അക്രഡിറ്റേഷനിൽ ആദ്യ സൈക്കിളിൽത്തന്നെ എ ഗ്രേയ്ഡ് ലഭിച്ച വിവരവും പിതാവ് പ്രഖ്യാപിച്ചു. അക്കാദമിക മികവ് , ഉയർന്ന പ്ലെയ്സ്മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, മതിയായ യോഗ്യതയുള്ള അധ്യാപകർ, ഉയർന്ന അധ്യാപക - വിദ്യാർത്ഥി അനുപാതം തുടങ്ങിയ യോഗ്യതകൾ കൈവരിച്ചതുകൊണ്ടാണ് യു ജി സി ഓട്ടോണമസ് പദവി സെന്റ് ജോസഫിന് നൽകിയത്. ഇരുപത്തിരണ്ട് വർഷത്തെ അക്കാദമിക മികവിനുള്ള നേർസാക്ഷ്യം കൂടിയായി കോളേജിന് ലഭിച്ച ഇരട്ടനേട്ടം.
സെന്റ് ജോസഫിന് ലഭിക്കുന്ന അക്കാദമിക നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും മികച്ചവയാണ് ഇതെന്ന് പിതാവ് അനുസ്മരിച്ചു.
മെറിറ്റ് ഡേയിൽ കോളേജ് കരസ്ഥമാക്കിയ നാഴികക്കല്ലുകളെ പിതാവ് എടുത്തുപറഞ്ഞു. മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പ്രശ്നങ്ങളിൽ നിന്ന് ഓടിയകലാതെ അവയെ നിർഭയം നേരിട്ട് രാഷ്ട്രനിർമ്മാണത്തിനു സജ്ജരാകണം എന്നും മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.
2002ൽ ആരംഭിച്ച കോളേജിൽ ബിടെക് വിഭാഗത്തിൽ ഒൻപതും എംടെക്ക് വിഭാഗത്തിൽ നാലും പ്രോഗ്രാമുകളാണ് ഉള്ളത്. ബിടെക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് , സിവിൽ എഞ്ചിനിയറിങ് , കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ്, കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ), കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് ( സൈബർ സെക്യുരിറ്റി), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്സ് ആൻഡ് കംപ്യുട്ടർ എഞ്ചിനിയറിംഗ് , മെക്കാനിക്കൽ എഞ്ചിനിയറിംഗ് എന്നിവയാണ് ഉള്ളത് . എംടെക്കിൽ അഡ്വാൻസ്ഡ് മാനുഫാക്ച്ചറിംഗ് ആൻഡ് പ്രൊഡക്ഷൻ മാനേജ്മെന്റ് , കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ്, സ്ട്രക്ചറൽ എഞ്ചിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് , വി എൽ എസ് ഐ ആൻഡ് എംബെഡഡ്ഡ് സിസ്റ്റം എന്നിവയും ഉണ്ട് . വർക്കിംഗ് പ്രൊഫഷനലുകൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് , കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്രോണിക്സ് എഞ്ചിനിയറിംഗ് എന്നിവയിൽ ബിടെക്കും കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ്,സ്ട്രക്ചറൽ എഞ്ചിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് ,വി എൽ എസ് ഐ ആൻഡ് എംബെഡഡ്ഡ് സിസ്റ്റം എന്നിവയിൽ എംടെക്കും നൽകുന്നു . പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ എംബിഎ , രണ്ട് വർഷ എംസിഎ , അഞ്ചുവർഷ ഇന്റഗ്രെറ്റഡ് എംസിഎ എന്നിവയും ഉൾപ്പെടുന്നു . സിവിൽ എഞ്ചിനിയറിംഗ് ,കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എഞ്ചിനിയറിംഗ് , മെക്കാനിക്കൽ എഞ്ചിനിയറിങ് , കംപ്യുട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ പിഎച്ച്ഡിയും സെന്റ് ജോസഫ് നൽകുന്നു . കോളേജിലെ ആറു പ്രോഗ്രാമുകൾക്ക് എ ഐ സി റ്റി യിൽ നിന്ന് എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷം 826 പ്ളേസ്മെന്റ് ഓഫറുകൾ സെന്റ് ജോസഫിലെ അവസാനവർഷ വിദ്യാർത്ഥികൾക്ക് നേടാനായി എന്നതും മികവിന്റെ മികച്ച ഉദാഹരണമാണ് .
മെറിറ്റ്ഡെയിൽ കെൽട്രോൺ എം ഡി വൈസ് അഡ്മിറൽ ശ്രീകുമാർ നായർ മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡയറക്ടർ റവ. പ്രൊഫ. ജയിംസ് ജോൺ മംഗലത്ത് , മാനേജർ ഫാ മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ , വൈസ് പ്രിൻസിപ്പൽ ഡോ മധുകുമാർ എസ്. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.