ഏകാധിപത്യം നിയന്ത്രിക്കാൻ ചിന്തകളെ ഉണർത്തണം: എം കെ സാനു മാസ്റ്റർ

ഏകാധിപത്യം നിയന്ത്രിക്കാൻ ചിന്തകളെ ഉണർത്തണം: എം കെ സാനു മാസ്റ്റർ
Published on

ആലുവ: ഉത്തരാധുനിക ലോകത്തിൽ സത്യത്തിന്റെ വഴികളെ അടച്ചുകളഞ്ഞു അസത്യത്തെ സത്യമായി കാണിക്കുകയും ആസൂത്രിതവും സംഘടിതവുമായി സത്യത്തെ വളച്ചൊടിക്കുകയും ചെയ്ത് ലോകത്തെ അടക്കിവാണ്‌ ഏകാധിപതി ആകാനുള്ള മനുഷ്യന്റെ അധമമായ ആഗ്രഹത്തെ നിയന്ത്രിക്കാൻ അവന്റെ ചിന്തകളെ ഉണർത്തണം. അതിന് വിദ്യാസമ്പന്നരാകണം; ചിന്തിക്കുന്നവരാകണം ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ മാറ്റാൻ നവോത്ഥcന നായകനായ ചാവറ കുര്യാക്കോസ് അച്ചൻ നൽകിയത് വിദ്യാഭ്യാസമാണ്. മാധ്യമങ്ങൾ സത്യം നിലനിർത്തുവാനുള്ള ഉപാധിയാവുകയും വേണം എന്ന്പ്രൊഫ. എം കെ സാനു മാസ്റ്റർ ആലുവയിൽ പറഞ്ഞു. ആലുവ ജീവസ്സ് കേന്ദ്രത്തിന്റെ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ "സത്യാനന്തര കാല സാമൂഹ്യ ജീവിതം നേരിടുന്ന വെല്ലുവിളികൾ "എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം        എം. കെ സാനു മാസ്റ്റർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി.എം.ഐ സെക്രഡ് ഹാർട്ട്‌ പ്രൊവിൻസ് ഫാ. പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര സി.എം.ഐ അധ്യക്ഷത വഹിച്ചു.റവ ഡോ. അഗസ്റ്റിൻ പാമ്പ്ലാനി സി.എസ്. ടി പ്രതികരണ പ്രഭാഷണം നടത്തി. ജീവസ്സ് കേന്ദ്രം ഡയറക്ടർ ഫാ.സജി തെക്കേകൈതക്കാട്ട് സി എം ഐ,കോർഡിനേറ്റർമാരായ ജോസി പി ആൻഡ്രൂസ്, ബാബു കെ വർഗീസ്, ബേബി പുത്തൻപീടിക എന്നിവർ സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ് :ആലുവ ജീവസ്സ് കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്യുന്നു. സി. എം.ഐ പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര സി എം ഐ, ഫാ. സജി തെക്കേകൈതക്കാട്ട് സി എം ഐ, ഫാ. അഗസ്റ്റിൻ പാമ്പ്ലാനി സി എസ് ടി ജോസി പി. ആൻഡ്രൂസ് ബാബു കെ വർഗീസ് എന്നിവർ സമീപം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org