തണ്ണീര്‍മുക്കം : ഈശോയുടെ തിരുക്കല്ലറയുടെ തിരുശേഷിപ്പ് 50 വര്‍ഷത്തിലധികമായി സൂക്ഷിച്ചിരിക്കുന്ന തണ്ണീര്‍മുക്കം തീരുരക്ത ദേവാലയത്തില്‍ ഈശോയുടെ തിരുരക്ത തിരുനാള്‍ ജൂലൈ 27, 28 തീയതികളില്‍ ആഘോഷിക്കുന്നു., ദിവ്യബലിയും, നവനാള്‍ പ്രാര്‍ത്ഥനയും, തിരുരക്ത ജപമാലയും ആരാധനയും, തിരുകര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ച കഞ്ഞിയും ഉണ്ടായിരിക്കും.. തിരുരക്തത്തിന്റെ നാമത്തിലുള്ള ഏഷ്യയിലെ ഏക ദൈവാലയമായ ഇവിടെ
50 വര്‍ഷത്തിലധികമായി സൂക്ഷിച്ചു വരുന്ന ഈശോയുടെ തിരുകല്ലറയുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രത്യേകം തയ്യാറക്കിയ സ്ഥലത്ത് വണങ്ങി പ്രാര്‍ത്ഥിക്കുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.
ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 10.30 നും വൈകുന്നേരം 5.30 നും ദിവ്യബലിയും, നവനാള്‍ പ്രാര്‍ത്ഥനയും, തിരുരക്ത ജപമാലയും ആരാധനയും, ഫാ പെട്സണ് തെക്കിനേടത്തു കാര്‍മ്മികനാകും , സി. റിന്‍സി കോയിക്കര DCPB തിരുരക്ത സന്ദേശം നല്‍കും; തിരുനാള്‍ തലേ ദിനമായ 27 ശനിയാഴ്ച വൈകുന്നേരം 5.30ന് രോഗിശാന്തി ശുശ്രുഷയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.ബിജു പെരുമായന് നേതൃത്വം നല്‍കും .. ജൂലൈ 28 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 ന് ഫാ. ജോയ് പ്ലാക്കല്‍ ദിവ്യബലി അര്‍പ്പിക്കും, സത്യദീപം പത്രാധിപര്‍ ഫാ മാര്ട്ടിന് എടയന്ത്രത്ത് വചന സന്ദേശം നല്‍കും. ഫാ. ആന്റണി ഇരവിമംഗലം ദിവ്യകാരുണ്യ ആശീര്‍വാദവും നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പും നടത്തും. തുടര്‍ന്ന് മെഴുകുതിരി വഹിച്ചുള്ള ആഘോഷമായ തിരുരക്ത ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.
എല്ലാ മാസാദ്യ വെളളിയാഴ്ചകളിലും രാവിലെ 10 മുതല്‍ 12.30 വരെ തിരുരക്തജപമാലയും, വിശുദ്ധ കുര്‍ബാനയും, ആരാധനയും, തിരുരക്ത നവനാള്‍ പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രുഷകളും നടത്തപ്പെടുന്നു.