പ്രൊഫ. മാത്യു ഉലകംതറയ്ക്കു സ്മരണാഞ്ജലി

പ്രൊഫ. മാത്യു ഉലകംതറയ്ക്കു സ്മരണാഞ്ജലി
Published on

ക്രൈസ്തവ സഭയില്‍ കാവ്യസംസ്‌കാരം വളര്‍ത്തുന്നതിന് എഴുതിയും പ്രസംഗിച്ചും കഠിനാധ്വാനം ചെയ്ത പ്രൊഫ. മാത്യു ഉലകംതറ (92) ഓര്‍മകളിലേക്കു വിടവാങ്ങി.

ഗദ്യസാഹിത്യത്തിലും പദ്യ സാഹിത്യത്തിലും അനന്യ സംഭാവനകള്‍ ചെയ്ത എഴുത്തുകാരനാണ് ഉലകംതറ.

'ക്രിസ്തുഗാഥ' എന്ന മഹാകാവ്യം തന്നെയാകും അദ്ദേഹത്തിന്റെ ഏറ്റവും ഈടുറ്റ സംഭാവന. ക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ജീവചരിത്രവും പ്രബോധനങ്ങളും സമഗ്രമായും സൗന്ദര്യത്മകമായും പകര്‍ന്നു തരുന്ന കാവ്യമാണ് ക്രിസ്തുഗാഥ. ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ഇത്തരം കാവ്യങ്ങള്‍ പാരായണം ചെയ്യപ്പെടണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ക്രിസ്തുഗാഥ

മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, മഹാകവി കെ.വി. സൈമണ്‍ അവാര്‍ഡ്, എ.കെ. സി. സി. അവാര്‍ഡ്, മാര്‍ത്തോമാ പുരസ്‌കാരം, വാണിശ്ശേരി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതു കൂടാതെ

സാഹിത്യ വിമര്‍ശനം, നാടകം, ജീവചരിത്രം, സഭാ വിജ്ഞാനീയം തുടങ്ങിയ മേഖലകളിലായി അന്‍പതിലധികം കൃതികള്‍ മാത്യു ഉലകംതറ എഴുതിയിട്ടുണ്ട്. വീരബാണകഥകള്‍, ഇന്ദിരാഗാന്ധി, അര്‍ണോസുപാതിരി, ഹൈന്ദവം ക്രൈസ്തവം, വെളിച്ചത്തിന്റെ മകള്‍, ആദ്യത്തെ മരണം, വിശ്വപ്രകാശം, മാര്‍ അപ്രേമിന്റെ മരിയഗീതങ്ങള്‍, ക്രിസ്തു ബിംബങ്ങള്‍ മലയാളത്തില്‍, ഭീരുക്കളുടെ സ്വര്‍ഗം, കയ്പും മധുരവും തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. വിമര്‍ശസോപാനം, ആലോചനാമൃതം, സാഹിത്യപീഠിക എന്നിവ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളായി. നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും രചിച്ചു.

1931 ജൂണ്‍ ആറിന് വൈക്കം ആറാട്ടുകുളത്താണ് ജനനം. 1954ല്‍ കേരളസര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ഉന്നതവിജയം കരസ്ഥമാക്കി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് റാങ്കോെട ബിരുദാനന്തരബിരുദം. തുടര്‍ന്ന് തേവര എസ്.എച്ച്. കോളേജില്‍ മലയാളം അധ്യാപകനായി. 1986ല്‍ വകുപ്പ് മേധാവിയായി വിരമിച്ചു. ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ ഓണററി പ്രൊഫസറായും ദീപിക ആഴ്ചപ്പതിപ്പ് മുഖ്യപത്രാധിപരായും താലന്തു മാസിക സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ത്രേസ്യാമ്മ. ജിയോ, ജോയ്‌സ്, ജിമ്മി, ജാസ്മിന്‍ എന്നിവരാണ് മക്കള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org