വിശ്വാസപരിശീലന ക്ലാസുകള്‍ ആരംഭിച്ചു

സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസപരിശീലന ക്ലാസ്സുകള്‍ വികാരി റവ.ഫാ.ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു
വിശ്വാസപരിശീലന ക്ലാസുകള്‍ ആരംഭിച്ചു
Published on

കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസപരിശീലന ക്ലാസ്സുകള്‍ വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. 'പ്രാര്‍ത്ഥനയില്‍ വളരാം' എന്ന ആപ്തവാക്യമാണ് ഈ വര്‍ഷം. അസി.ഡയറക്ടര്‍ റവ. ഫാ. ഡോ മുളവരിക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ്, അധ്യാപക പ്രതിനിധി ബിജു പാറയ്ക്കല്‍, പി. സി. സി അംഗം സോണി ജിനോയ്, കൈക്കാരന്മാരായ ബാബു അവൂക്കാരന്‍, ഡേവിസ് അയ്‌നാടന്‍, വൈസ് ചെയര്‍മാന്‍ ജോജി പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 ന് പള്ളിയില്‍ വി.കുര്‍ബാനയോടെ ക്ലാസ്സുകള്‍ ആരംഭിക്കുകയും 11.30 ന് സമാപിക്കുകയും ചെയ്യും. എല്‍. പി. വിഭാഗം കുട്ടികള്‍ക്ക് നേഗിള്‍ഭവന്‍ സ്‌കൂളിലും, യു. പി. വിഭാഗം കുട്ടികള്‍ക്ക് സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളിലും, എച്ച്. എസ്. വിഭാഗം കുട്ടികള്‍ക്ക് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളിലും ആയിരിക്കും ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്. ക്ലാസ്സുകള്‍ക്ക് ശേഷം വിശ്വാസപരിശീലകര്‍ക്കായി ആരാധനയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകളും വിശ്വാസപരിശീലകര്‍ക്ക് മൊമെന്റോകളും നല്‍കി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org