വന്യജീവികൾ നാട്ടിലിറങ്ങു ന്നത് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ വേണം : കെസിബിസി

വന്യജീവികൾ നാട്ടിലിറങ്ങു ന്നത് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ വേണം : കെസിബിസി
Published on

കൊച്ചി : വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും  നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾക്കും നിയമ നിർമാണത്തിനും  സർക്കാർ തയാറാകണമെന്നു  കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ  ബേസേലിയോസ്‌  ക്‌ളീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. വന്യ ജീവികളുടെ ആക്രമണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നത് സർക്കാർ അർഹമായ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. മലയോര ജനതയുടെ ആവലാതികളും ആശങ്ക കളും കണക്കിലെടുത്തു ഇക്കാര്യത്തിൽ  ശക്തമായ  നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

വനത്തിനും  വന്യജീവികൾക്കും സംരക്ഷണം നൽകാൻ സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന ജാഗ്രത മനുഷ്യന്റെയും ജനതയുടെ ആവാസത്തിന്റെയും കാര്യത്തിലും ഉണ്ടാകണം.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ  കുടുംബങ്ങൾ അനുഭവിക്കുന്ന  ദുഃഖത്തിൽ പങ്കു ചേരുന്നതായും  കർദിനാൾ മാർ  ക്‌ളീമിസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org