അതിഥി തൊഴിലാളികൾക്കായി ക്രിസ്മസ് ആഘോഷിച്ചു

അതിഥി തൊഴിലാളികൾക്കായി ക്രിസ്മസ് ആഘോഷിച്ചു
Published on

കേരളത്തിൽ ജോലിക്ക് എത്തിയിരിക്കുന്ന, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കത്തോലിക്കർ ആലുവയിൽ ഒരുമിച്ച് ചേർന്ന് ക്രിസ്മസ് ആഘോഷിച്ചു. അതിഥി തൊഴിലാളികൾക്കായി സേവനം ചെയ്യുന്ന എഫ് സി സി സിസ്റ്റേഴ്സ് ആണ് പ്രധാനമായും ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. സി എം ഐ സന്യാസ സമൂഹത്തിന്റെ , ഉത്തരാഖണ്ട് ആസ്ഥാനമായ ബിജ്നോർ പ്രൊവിൻസിന്റെ കേരളത്തിലെ ഭവനമായ ആലുവയിലെ അനുഗ്രഹാലയത്തിൽ ആയിരുന്നു ആഘോഷങ്ങൾ . പാതിരാ കുർബാനയിൽ ബിഷപ്പ് ഗ്രേഷ്യൻ മുണ്ടാടൻ മുഖ്യകാർമികത്വം വഹിച്ചു. സി എം ഐ ബിജ്നോർ പ്രൊവിൻഷ്യൽ ഫാ. ഡേവീസ് വരയിലാനും എട്ടു വൈദികരും സഹകാർമികരായിരുന്നു. ദിവ്യബലിക്ക് ശേഷം വിവിധ ഭാഷകളിൽ ഉള്ള കരോൾ ഗാനം മത്സരം നടത്തി. 10 ടീമുകൾ പങ്കെടുത്തു. FCC പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഷേഫി ഡേവിസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ദിവ്യബലിക്ക് എത്തിയ എല്ലാവരും പരസ്പരം സമ്മാനങ്ങൾ കൈമാറി. ഷന്താളി, സാന്ദ്രി, ഒറിയ, കൊയി, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുകയും നൃത്തം വയ്ക്കുകയും ചെയ്തു. രാവിലെ ആറു മണിവരെ ആഘോഷങ്ങൾ നീണ്ടുനിന്നു . പ്രഭാത ഭക്ഷണത്തിനുശേഷം എല്ലാവരും അവരവരുടെ താമസസ്ഥലങ്ങളിലേക്ക് യാത്രയായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org