യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍ : മാര്‍ കല്ലറങ്ങാട്ട്

യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍ :  മാര്‍ കല്ലറങ്ങാട്ട്
Published on

പാലാ: സഭയുടെയും സമുദായത്തിന്റെയും പ്രതീക്ഷയാണ് യുവജനങ്ങള്‍ എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രാജ്യത്തോട് സ്‌നേഹവും കുറുമുള്ള യുവജനങ്ങള്‍ രാജ്യത്തു തന്നെ നില്‍ക്കുന്നതിനു പരിശ്രമിക്കും.

യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്തു കൊടുക്കേണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ് ചെയ്യുന്ന സേവനങ്ങള്‍ സുത്യര്‍ക്കമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രുപികരിക്കുന്ന യുത്ത് കൗണ്‍സിലിന്റെ ഉത്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു പാലാ ബിഷപ്പ്.

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, റവ. ഫാ. ഫിലിപ്പ് കവിയില്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍,

എഡ്വിന്‍ പാമ്പാറ, ബേബിച്ചന്‍ എടാട്ട്, അജിത് അരിമറ്റം, ഡോ. ജോബ് പള്ളിയമ്പില്‍, ജിനു നന്ദികാട്ടുപടവില്‍, ക്രിസ്റ്റി അയ്യപ്പള്ളില്‍, ക്ലിന്റ് അരീപറമ്പില്‍, ജോസഫ് മൈലാടൂര്‍, അരുണ്‍ മണ്ഡപത്തില്‍, സെബാസ്റ്റ്യന്‍ തോട്ടം, ജിനു മുട്ടപ്പള്ളി, ജോമി പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org