ആന്ധപ്രദേശിലെ നെല്ലൂര്‍, തമിഴ്‌നാട്ടിലെ വെല്ലൂര്‍, പശ്ചിമബംഗാളിലെ ബഗദോഗ്ര, മഹാരാഷ്ട്രയിലെ വസായി എന്നീ രൂപതകള്‍ക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു.
നെല്ലൂര്‍ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഫാ. അന്തോണി ദാസ് പിള്ളിയെയും വെല്ലൂര്‍ രൂപതയുടെ ഭരണസാരഥിയായി ഫാ. അംബ്രോസ് പിച്ചൈമുത്തുവിനെയും
ബഗ്‌ദോഗ്ര രൂപതയുടെ മെത്രാനായി ബിഷപ്പ് പോള്‍ സിമിക്കിനെയും വസായി രൂപതയുടെ മെത്രാനായി തോമസ് ഡിസൂസയെയും പാപ്പ നാമനിര്‍ദേശം ചെയ്തു.
നിയുക്ത മെത്രാന്‍ അന്തോണി ദാസ് പിള്ളി ആന്ധപ്രദേശിലെ ദൊണക്കോണ്ടയില്‍ 1973 ആഗസ്റ്റ് 24-നാണ് ജനിച്ചത്. നിയുക്ത മെത്രാന്‍ അംബ്രോസ് പിച്ചൈമുത്തു ചെയ്യൂര്‍ സ്വദേശിയാണ്. 1966 മെയ് 3-നായിരുന്നു ജനനം.
ബിഷപ് പോള്‍ സിമിക് ജിത്ദുബ്ലിംഗില്‍ 1963 ആഗസ്റ്റ് 7-നു ജനിച്ചു. നിയുക്തമെത്രാന്‍ തോമസ് ഡിസൂസ വസായി രൂപതയിലെ തന്നെ ചുള്‍നെയില്‍ 1970 മാര്‍ച്ച് 23-ന് ജനിച്ചു.