ആരാധനാമഠത്തിലേക്ക് ചാംഗ് ഗോത്രത്തില്‍ നിന്നു പ്രഥമാംഗം

ആരാധനാമഠത്തിലേക്ക് ചാംഗ് ഗോത്രത്തില്‍ നിന്നു പ്രഥമാംഗം
Published on

ആരാധനാസന്യാസിനീസമൂഹത്തില്‍ അംഗമായി സിസ്റ്റര്‍ റേച്ചല്‍ തോംഗ്പാംഗ്നാരോ പ്രഥമവ്രതവാഗ്ദാനം നടത്തിയപ്പോള്‍ അതു സന്യാസിനീസമൂഹത്തിനും നാഗാലാന്‍ഡിലെ ചാംഗ് ഗോത്രത്തിനും ചരിത്രമായി.

ഈ ഗോത്രത്തില്‍ നിന്നു ആരാധനാമഠത്തില്‍ ചേര്‍ന്നു സന്യാസവസ്ത്രം സ്വീകരിക്കുന്ന ആദ്യത്തെയാളാണ് സിസ്റ്റര്‍ റേച്ചല്‍ എസ്എബിഎസ്.

നാഗാലാന്‍ഡിലെ ദിമാപൂരിലെ എസ് എ ബി എസ് കോര്‍പസ് ക്രിസ്റ്റി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ കൊഹിമാ രൂപതാധ്യക്ഷന്‍ ബിഷപ് ജെയിംസ് തോപ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 35 ലേറെ വൈദികര്‍ സഹകാര്‍മ്മികരായി.

ചടങ്ങില്‍ ആകെ 8 പേരാണ് പ്രഥമവ്രതവാഗ്ദാനം നടത്തിയതെന്നു പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ കാതറിന്‍ എലവുങ്കല്‍ എസ്എബിഎസ് പറഞ്ഞു. 6 പേര്‍ നാഗാലാന്‍ഡില്‍ നിന്നുള്ളവരാണ്. അസ്സം, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും.

കേരളം ആസ്ഥാനമായുള്ള ആരാധനാസമൂഹത്തിന്റെ വടക്കുകിഴക്കനിന്ത്യന്‍ പ്രോവിന്‍സില്‍ ഇപ്പോള്‍ 203 അംഗങ്ങളാണുള്ളത്. സമൂഹത്തില്‍ ആകെ 18 പ്രൊവിന്‍സുകളിലായി അയ്യായിരത്തോളം അംഗങ്ങളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org