മാണ്ഡ്യ രൂപതയിൽ കിടപ്പു രോഗീപരിചരണം ആരംഭിച്ചു

മാണ്ഡ്യ രൂപതയിൽ കിടപ്പു രോഗീപരിചരണം  ആരംഭിച്ചു
Published on

മാണ്ഡ്യ രൂപതയിൽ (ഡിസംബർ 1-ന്) സമരിറ്റൻ മിനിസ്ട്രി എന്ന പേരിൽ കിടപ്പു രോഗികളെ വീട്ടിൽ പോയി ശുശ്രൂഷിക്കുന്ന സേവന സംരംഭത്തിന് തുടക്കം കുറിച്ചു. ബാംഗ്ലൂർ നഗരത്തിലും മാണ്ഡ്യ രൂപതയിൽ വരുന്ന മറ്റു പ്രദേശങ്ങളിലും ജാതി മത ഭേദമെന്യേ എല്ലാവർക്കും ഈ സേവനം ലഭ്യമാക്കും.

യേശുവിന്റെ സ്നേഹം മാംസവൽക്കരിക്കാനുള്ള രൂപതാംഗങ്ങളുടെ താൽപര്യമാണ് ഇതിനു പിന്നിൽ എന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത് പ്രസ്താവിച്ചു.

രൂപത ചാൻസലറായ ഫാദർ ജോമോൻ കോലഞ്ചേരി ആണ് സമരിറ്റൻ മിനിസ്ട്രിയുടെ ഡയറക്ടർ.

സെന്റ്‌ ജോസഫ്സ് വർഷാചരണത്തിന്റെ ഭാഗമായാണ് "മേഴ്സി ഓൺ വീൽസ്" എന്ന പ്രമേയവുമായി ഈ സേവനം മാണ്ഡ്യ രൂപത ആരംഭിച്ചിരിക്കുന്നത്.

ഫാദർ സജി പരിയപ്പനാൽ, സിസ്റ്റർ റോസ്ന എസ് ഡി, ട്രീസാ ജോസ്, ജോമോൻ സ്റ്റീഫൻ, സിസ്റ്റർ ശാന്തിനി എസ് ഡി തുടങ്ങിയവർ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നു.

നഴ്സുമാരായ രണ്ട് എസ് ഡി സിസ്റ്റർമാർ ആയിരിക്കും വാഹനത്തിൽ ഇടവകക്കാർ ആവശ്യപ്പെടുന്ന വീടുകളിൽ രോഗി പരിചരണത്തിനായി ഇപ്പോൾ പോകുന്നത്. പിന്നീട് കൂടുതൽ സന്നദ്ധപ്രവർത്തകർ ഇതിന്റെ ഭാഗമാകുമെന്ന് ഫാ. ജോമോൻ കോലഞ്ചേരി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org