നേപ്പാളിലെ വിദേശ ജെസ്യൂട്ട് മിഷണറി നിര്യാതനായി

നേപ്പാളിലെ വിദേശ ജെസ്യൂട്ട് മിഷണറി നിര്യാതനായി
Published on

വൈദികവിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ നേപ്പാളില്‍ സേവനം ചെയ്ത 90 കാരനായ ഫാ. കാസ്പര്‍ ജെ മില്ലര്‍ നിര്യാതനായി. അമേരിക്കയില്‍ ജനിച്ച അദ്ദേഹം ഈശോസഭയില്‍ വൈദികവിദ്യാര്‍ത്ഥിയായി 1958 ലാണ് നേപ്പാളിലെത്തിയത്. 1964 ല്‍ വൈദികനായി. ഫാ. ക്യാപ് എന്നു നേപ്പാളികള്‍ ആദരപൂര്‍വം വിളിച്ച അദ്ദേഹം വിദ്യാഭ്യാസരംഗത്തു വലിയ സേവനങ്ങള്‍ ചെയ്തു. നേപ്പാളിലെ തമാംഗ് ഗോത്രവര്‍ഗ്ഗക്കാരിലേക്ക് ആദ്യമായി ക്രൈസ്തവവിശ്വാസം എത്തിച്ചതും ഫാ. ക്യാസ്പറാണ്. നേപ്പാളിലെ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നേപ്പാളി ഗ്രാമീണജീവിതത്തെ കുറിച്ചു തന്നെയാണ് അദ്ദേഹം ഗവേഷണബിരുദം നേടിയത്. ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകം നേപ്പാളില്‍ വലിയ പ്രചാരം നേടി. ഗോദാവരി സെ.സേവ്യേഴ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നൂറു കണക്കിനു പൂര്‍വവിദ്യാര്‍ത്ഥികളുണ്ട്. നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഠുവിലെ ദോബിഘട്ട് അസംപ്ഷന്‍ പള്ളിയിലെ സംസ്‌കാരശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ചിതയില്‍ ദഹിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org