ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജ് ജില്ലയിലെ ക്രൈസ്തവര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. മതപരിവര്‍ത്തന നിരോധനനിയമത്തിലെ പഴുതുകളുപയോഗിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഉപദ്രവിക്കുകയാണെന്നു ക്രൈസ്തവര്‍ പറഞ്ഞു. പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നിരന്തരം തടസ്സപ്പെടുത്തുകയാണെന്നും അവര്‍ അറിയിച്ചു. ബജ്റംഗ്ദള്‍ ജില്ലാ പ്രസിഡന്റ് വിവേക് ശ്രീവാസ്തവയ്ക്കും അനുയായികള്‍ക്കും എതിരെയാണ് പ്രധാനമായും പരാതി നല്‍കിയിരിക്കുന്നത്. പരാതിക്ക് അടിസ്ഥാനമായ വീഡിയോ ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്.
പള്ളിയിലോ വീടുകളിലോ പ്രാര്‍ത്ഥന നടത്തിയാല്‍ ഇനിയും ക്രിസ്ത്യാനികളെ ഓരോരുത്തരെയായി മര്‍ദിക്കുമെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതു വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉത്തര്‍പ്രദേശിലെ 20 കോടി ജനങ്ങളില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍.