ഇറാഖിലെ സഭയില്‍ ത്രിദിന നിനവേ നോമ്പ്

ഇറാഖിലെ സഭയില്‍ ത്രിദിന നിനവേ നോമ്പ്

വരുന്ന മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഇറാഖില്‍ സമാധാനവും സുരക്ഷയും ഉണ്ടാകുന്നതിനുവേണ്ടി മൂന്നു ദിവസത്തെ 'നിനവേ ഉപവാസ പ്രാര്‍ത്ഥന' നടത്താന്‍ കല്‍ദായ കത്തോലിക്കാസഭ തീരുമാനിച്ചു. വലിയ നോമ്പിന് ഒരുക്കമായി ചില പൗരസ്ത്യ കത്തോലിക്കാസഭകളില്‍ നിലവിലുള്ള അനുഷ്ഠാനമാണ് മൂന്നു ദിവസത്തെ നിനവേ ഉപവാസം. യോനാ പ്രവാചകന്‍ മൂന്നു ദിവസം മത്സ്യത്തിനുള്ളില്‍ കഴിഞ്ഞതിനെയും നിനവേ നിവാസികളുടെ പ്രായശ്ചിത്തത്തെയും അനുസ്മരിപ്പിക്കുന്നതാണ് ഇത്. നിനവേ നിവാസികള്‍ യോനാ പ്രവാചകനെ എന്നതു പോലെ ഇറാഖുകാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കേള്‍ ക്കാന്‍ ഇടവരട്ടെയെന്ന് നിനവേ ഉപവാസം അനുഷ്ഠിക്കാനാവശ്യപ്പെട്ടുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ കല്‍ദായ സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ലൂയിസ് റാഫായേല്‍ സാകോ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org