സമഗ്രനിരായുധീകരണം ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ

സമഗ്രനിരായുധീകരണം ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

സമഗ്രമായ നിരായുധീകരണവും ദാരിദ്ര്യത്തിന്‍റെ കാരണങ്ങളുടെ പരിഹാരവുമാണ് ലോകത്തിന്‍റെ അടിയന്തിരാവശ്യമെന്നു വത്തിക്കാനിലെ വിവിധ ലോകരാജ്യങ്ങളുടെ സ്ഥാനപതിമാരുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഭൂമിയുടെ പല ഭാഗങ്ങളിലും ഗുരുതരമായ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്ന വസ്തുത അപലപനീയമാണെന്നും ഈ പശ്ചാത്തലത്തില്‍ സമാധാനത്തിനു വേണ്ടി സജീവമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

അനീതി ഇല്ലാതാക്കാന്‍ അഹിംസാമാര്‍ഗത്തിലൂടെയുള്ള പരിശ്രമങ്ങള്‍ നടത്താന്‍ അന്താരാഷ്ട്രസമൂഹം തയ്യാറാകണമെന്നു മാര്‍പാപ്പ നിര്‍ദേശിച്ചു. ഇത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ധ്രുവീകരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യന്താധുനികമായ ആയുധങ്ങള്‍ നിര്‍ബാധം നിര്‍മ്മിക്കപ്പെടുന്നത് ഇല്ലാതാകണം-മാര്‍പാപ്പ ആവശ്യപ്പെട്ടു. മധ്യപൂര്‍വദേശത്തെയും കൊറിയയിലെയും പ്രശ്നങ്ങള്‍ മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org