Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസയാത്ര – അദ്ധ്യായം 4

ഉല്ലാസയാത്ര – അദ്ധ്യായം 4

sathyadeepam

-കുര്യന്‍ പി.എം. എണ്ണപ്പാറ

കുറച്ചുനേരം വണ്ടി ഓടി. ഇടയ്ക്ക് റിയര്‍വ്യൂ മിററിലൂടെ പി ന്നിലേയ്ക്കു നോക്കി. മറ്റേ വണ്ടിയുടെ വെളിച്ചം കാണുന്നേയില്ല. വഴി കൊടുംവനത്തിനുള്ളിലായി. ഒരുവശം പാറക്കെട്ട് മറുവശം ഇരുട്ടിന്‍റെ അഗാധത!! അയാള്‍ ശരി ക്കും ഭയന്നു. വണ്ടി തിരിക്കുക ത ന്നെ അയാള്‍ ഉറപ്പിച്ചു. ഭയംകൊ ണ്ട് അയാളുടെ ഹൃദയം പടപടാ മിടിച്ചു!! ഇതെവിടെയാണാവോ? അവന്‍ നമ്മളെ ചതിച്ചതാണ്!! ദൈവമേ… വേളാങ്കണ്ണി മാതാവേ… അയാള്‍ നെഞ്ചില്‍ കൈവച്ചു. അ യാള്‍ വണ്ടി നിര്‍ത്തി. തിരിക്കാന്‍ പിറകോട്ടെടുത്ത് വീണ്ടും മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. പെട്ടെന്ന്, വ ണ്ടിയില്‍ എന്തോ വന്നിടിച്ചു. അമിട്ടുപൊട്ടുന്ന സ്വരം വണ്ടി മുന്നോട്ട് നിരങ്ങി നിന്നു. കുട്ടികള്‍ രണ്ടു പേരും ഡോറിനകത്തേയ്ക്ക് നിര ങ്ങി വന്നു. ബ്ലാക്കി സീറ്റില്‍ നി ന്നും താഴെ വീണു. എന്താണ് സം ഭവിക്കുന്നതെന്ന് മനസ്സിലായില്ല. അയാള്‍ പിറകില്‍ നോക്കി. ആ ബൊലേറോ!! അയാള്‍ നടുങ്ങിപ്പോയി!! അവര്‍ ലൈറ്റിടാതെ ത ങ്ങളെ പിന്തുടരുകയായിരുന്നോ? അയാള്‍ വിറച്ചുപോയി!! ചതി!! രക്ഷപ്പെടണം!! അയാള്‍ ഭാര്യയെ നോക്കി. അവള്‍ അയാളോട് ചേര്‍ ന്നിരുന്നു. അവള്‍ ഭയത്താല്‍ വിറയ്ക്കുന്നുമുണ്ട്. അയാള്‍ ആക്സിലറേറ്റര്‍ കൊടുത്ത് വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അ യാള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്പ് ബൊലേറോ വീണ്ടും കാറില്‍ വന്നിടിച്ചു. ശക്തമായ ഇടി. ഇടിയുടെ ആഘാതത്തില്‍ വണ്ടി നിയന്ത്രണം വിട്ട് ദൂ രേയ്ക്ക് തെറിച്ചു. റോഡിനു പുറത്തുള്ള പുല്‍പ്പരപ്പിലൂടെ വണ്ടി അസ്ത്രം കണക്കെ തെറിച്ചുപോയി. ഇടിയുടെ ആഘാതത്തില്‍ ബാക്ക് ഡോര്‍ തുറന്നു. വണ്ടി പുല്‍പ്പരപ്പിലൂടെ തെന്നിത്തെറിച്ച് റോഡിന് ഇടതുവശത്തുള്ള കൊ ക്കയുടെ മുകളിലൂടെ താഴേയ്ക്ക് പതിച്ചു. അതിനു മുന്‍പ് ഡോര്‍ തുറന്നപ്പോള്‍ത്തന്നെ കുട്ടികള്‍ പുല്‍പ്പരപ്പിലെ ചരിവിലൂടെ താ ഴേയ്ക്ക് എയ്തുവിട്ടതുപോലെ ഉരുണ്ടുപോയി. അവര്‍ കൂറ്റന്‍ പാറയു ടെ സൈഡിലുള്ള കിഴക്കാംതൂക്കായ മണ്‍ചരിവിലൂടെ താഴേ യ്ക്ക് ഉരുണ്ടുരുണ്ടുപോയി. ബൊ ലേറോയില്‍ വന്നവര്‍ വണ്ടി നിര്‍ ത്തി പുറത്തിറങ്ങി. കൈയില്‍ കിട്ടി യ ഇരയെ ഓടിച്ച് കടവിലെത്തിയപ്പോള്‍ ഇത്തിരി അശ്രദ്ധ കൊ ണ്ട് നഷ്ടപ്പെട്ടതിലുള്ള ദേഷ്യം പരസ്പരം ചീത്തവിളിച്ചുകൊണ്ട് തീര്‍ത്തു. നല്ല ഒരു ഇര ഇടിക്കിത്തിരി ശക്തികൂടിയതിനാല്‍ ആ ണ് നഷ്ടപ്പെട്ടത്. വണ്ടി ഓടിച്ചവന്‍റെ ക്ഷമിക്കാനാവാത്ത പിഴവാ യി അവര്‍ കണക്കാക്കി. ‘നിനക്കിട്ട് വച്ചിട്ടുണ്ടെടാ’ ആക്രോശവും വെ ല്ലുവിളികളുമായി അവര്‍ മടങ്ങിപ്പോയി. താഴെ അഗാധമായ കൊ ക്കയാണ് അവരുടെ പൊടിപോ ലും കിട്ടില്ല. അവര്‍ അങ്ങനെ ആ ശ്വസിച്ചു. എന്നാല്‍ സംഭവിച്ച തോ?
റോഡരികിലെ പുല്‍പ്പരപ്പില്‍ നിന്നും തെറിച്ച കാര്‍ അന്തരീക്ഷത്തിലൂടെ പറന്നുചെന്ന് താഴെ കൊക്കയില്‍ നിന്നും വളര്‍ന്നുനിന്ന കൂറ്റനൊരു മരത്തിന്‍റെ രണ്ടു ശിഖരങ്ങള്‍ക്കിടയില്‍പ്പെട്ടു. വണ്ണം കുറഞ്ഞ ഉണങ്ങിയ ഒരു ശിഖരം മുന്‍വശത്തുകൂടി സ്റ്റിയറിംഗ് വീ ലിന്‍റെ മുകളില്‍ക്കൂടി സൈഡ് ഗ്ലാസ്സ് തകര്‍ത്ത് കാറിന്‍റെ അകത്തേയ്ക്ക് നീണ്ടുനിന്നു. അലക്സാണ്ടറിന്‍റെ താടിയെല്ലില്‍ സാ രമായ മുറിവേല്‍പ്പിച്ചുകൊണ്ടാണ് ആ ശിഖരം അകത്തേയ്ക്ക് തറച്ചുകയറിയത്. അലക്സാണ്ടറില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു.മേഴ്സിയും അലറി വിളിച്ചു. എവിടെയോ തലയിടിച്ച ബ്ലാക്കിയും ഉ ച്ചത്തില്‍ കരഞ്ഞു. ഞൊടിയിടയിലാണ് ഇതെല്ലാം സംഭവിച്ചത്. എ ന്താണ് സംഭവിച്ചതെന്ന് അലക്സി ക്ക് മനസ്സിലായില്ല. തട്ടിപ്പുകാരുടെ വണ്ടി കാറില്‍ വന്നിടിച്ചതുമാത്രം ഓര്‍മ്മയുണ്ട്. നേരം വെളുത്തിരുന്നില്ല. താനേതോ വലിയ അപകട ത്തില്‍ പെട്ടുവെന്ന് അയാള്‍ ഉള്‍ ക്കിടിലത്തോടെ ഓര്‍ത്തു. ആ വ ണ്ടിക്കാരന്‍ തങ്ങളെ ശരിക്കും അ പകടത്തില്‍ കുരുക്കുകയായിരുന്നു. അവരുടെ കൈയില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടു. പക്ഷേ, അതിലും വലിയ അപകടത്തിലാ ണ് പെട്ടിരിക്കുന്നത് എന്നു തോ ന്നുന്നു. ഏതോ മരത്തിന്‍റെ മുകളിലായിരിക്കണം. ദൈവമേ, താ നെവിടെയാണ്. ഇതേതു സ്ഥലമാണ്. അയാള്‍ വിഹ്വലതയോടെ ഓര്‍ത്തു. തന്‍റെ താടിയെല്ലു മുറിഞ്ഞെന്നു തോന്നുന്നു. ഭയങ്കര വേദന. കഴുത്തിലൂടെ കൊഴുത്ത തണുപ്പ് അരിച്ചിറങ്ങുന്നു. അയാള്‍ കൈയെടുത്ത് താടിയില്‍ തട വാന്‍ നോക്കി. കൈവി ലങ്ങനെ നിന്ന മരത്തിന്‍റെ ശിഖരത്തില്‍ തട്ടി. അയാള്‍ റിയര്‍വ്യൂ മിററില്‍ കണ്ടു. മരത്തിന്‍റെ കമ്പു വിലങ്ങനെ ഇരിക്കുകയാണ്. മേഴ്സിയുടെ മുഖത്തിന്‍റെ അടുത്തെത്തി കമ്പിന്‍റെ അഗ്രം. “മേഴ്സി” അയാള്‍ പരിഭ്രാന്തനായി വിളിച്ചു. മേഴ്സി വിറങ്ങലിച്ച് ഇരിക്കുകയായിരുന്നു. “ചേട്ടായീ” അവള്‍ നിലവിളിയോടെ ഞെട്ടിയുണര്‍ന്നതുപോ ലെ അയാളിലേക്കു ചാ ഞ്ഞു. പക്ഷേ, ആ കമ്പ് അവളുടെ തലയില്‍ തട്ടി. അവള്‍ ഞെട്ടലോടെ തലയുയര്‍ത്തി നോക്കി. അപ്പോഴാണ് അവളാ കമ്പുകണ്ടത്. അവള്‍ അലറിക്കരഞ്ഞുകൊ ണ്ട് അയാളുടെ മടിയിലേക്ക് ചാ ഞ്ഞു. “നമ്മള്‍ക്കെന്താ പറ്റിയേ? നമ്മള്‍ എവിടെയാ?” “അറിയില്ല മേഴ്സി ഏതോ മരത്തിന്‍റെ മുകളിലാണെന്ന് തോന്നുന്നു. എവിടെയാണെന്നു പോലും മനസ്സിലാകുന്നില്ല.” അയാള്‍ നിസ്സഹായനായി. പെട്ടെന്ന് ബ്ലാക്കിയുടെ കുരകേട്ടു. കുട്ടികളുടെ അനക്കമൊന്നും കേള്‍ക്കുന്നില്ലല്ലോ എന്ന് മേഴ്സി ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു. അവള്‍ ഞെട്ടിത്തലതിരിച്ച് നോ ക്കി. ബാക്ക് സീറ്റ് ശൂന്യം. മേഴ്സിയുടെ രക്തം മരവിച്ചുപോയി. “ആല്‍ഫീ… കുട്ടാ…” അവള്‍ നിലവിളിച്ചു. അലക്സി സീറ്റുബെല്‍റ്റ് അഴിച്ച്, തലകുനിച്ച് കമ്പൊഴിവാക്കി തലതിരിച്ച് പിറകിലോട്ട് നോക്കി. ബാക്ക് സീറ്റില്‍ മക്കളില്ല. ബാഗും കുപ്പിയും ഒന്നും ഇല്ല. ഡോര്‍ രണ്ടും അടഞ്ഞാണ് ഇരിക്കുന്നത്. കാറില്‍ മറ്റേവണ്ടി ഇടിച്ച് തെറിച്ചപ്പോള്‍ ഡോര്‍ തുറന്ന് പോയതായിരിക്കും. “ദൈവമേ” അയാള്‍ക്ക് തലകറങ്ങി. മക്കള്‍ എവിടെയായിരിക്കും. അക്രമികളുടെ കയ്യില്‍ പെട്ടുകാണുമോ? അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “എന്‍റെ മക്കളേ.” ആ പിതൃഹൃദയം തേങ്ങി. “ചേട്ടായി” മേഴ്സി വീണ്ടും നിലവിളിച്ചു. “നമ്മുടെ മക്കള്‍ എവിടെ? എനി ക്ക് ഇപ്പോ തന്നെ അവരെ കാണ ണം. “ആല്‍ഫീ, കുട്ടാ”…. മേഴ്സി ഹൃദയം തകര്‍ന്ന് വിളിച്ചു. ആ നി ലവിളി കാറിനുള്ളില്‍ക്കിടന്ന് കറങ്ങി. അലക്സി ദയനീയമായി മേഴ്സിയെ നോക്കി. അവള്‍ ഒരാവേശത്താല്‍ ഡോര്‍ തുറന്ന് ഇറങ്ങാന്‍ നോക്കി. തുറന്ന ഡോറിലൂടെ താഴേക്കു നോക്കിയ മേഴ്സിയുടെ ശ്വാസം നിലച്ചുപോയി. അ വള്‍ക്ക് തലചുറ്റലുണ്ടായി. കൊടുംവനത്തില്‍ വലിയൊരു മരത്തിന്‍റെ ഉച്ചിയിലാണു വണ്ടി. സീറ്റുബെല്‍ റ്റ് ഉണ്ടായിരുന്നതുകൊണ്ട് താഴേ ക്ക് വീണില്ല. അവള്‍ വേഗം ഡോര്‍ വലിച്ചടച്ചു. വണ്ടിയെങ്ങാന്‍ താഴെ വീണാല്‍ പൊടിപോലും കിട്ടില്ല. “മാതാവേ,” എന്തൊരു കഷ്ടമാണിത്. “മക്കളേ” അലക്സി ഉറക്കെ വിളിച്ചു. ബ്ലാക്കി കരഞ്ഞുകൊണ്ട് സീറ്റിനു മുകളിലൂടെ മേഴ്സിയുടെ മടിയിലിരുന്നു. ആ ജീവി സഹജമായ ദൈന്യതയോടെ അവരുടെ മുഖത്തേക്ക് നോക്കി. തങ്ങള്‍ക്ക് എന്തോ സംഭവിച്ചെന്ന് അതിനു മനസ്സിലായി. അലക്സി വീണ്ടും വിളിച്ചു, “കുട്ടാ…. ആല്‍ഫീ….” അ യാള്‍ ഹതാശയായി. വണ്ടിയില്‍, അനങ്ങാനാവാതെ, എങ്ങനെ ര ക്ഷപ്പെടുമെന്നറിയാതെ അവര്‍ നി ലകൊണ്ടു. അവരുടെ നിലവിളി വ നാന്തരത്തില്‍ അലിഞ്ഞുപോയി.
(തുടരും…)

Leave a Comment

*
*