ഉല്ലാസയാത്ര – അദ്ധ്യായം 3

ഉല്ലാസയാത്ര – അദ്ധ്യായം 3

-കുര്യന്‍ പി.എം. എണ്ണപ്പാറ

റോഡില്‍ നിറയെ ആള്‍ക്കൂ ട്ടം. ആംബുലന്‍സ് അങ്ങിങ്ങ് ഓ ടുന്നു. വരുന്ന വണ്ടികള്‍ എല്ലാം കൈകാണിച്ച് നിര്‍ത്തുന്നു. എമര്‍ ജെന്‍സിയും വാഹനങ്ങളുടെ വെ ളിച്ചവും പെട്രോമാക്സും അവിടെയാകെ വെളിച്ചം. അലക്സി വ ണ്ടി സൈഡാക്കി. ഇറങ്ങിച്ചെന്ന് കാര്യം അന്വേഷിച്ചു. ഒരു ഗ്യാസ് ടാങ്കറും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. ഗ്യാസ് നിറച്ച ഭീമന്‍ ക്യാപ് സൂള്‍ വഴിയില്‍ വിലങ്ങി ചെരി ഞ്ഞു കിടക്കുകയാണ്. ആരൊക്കെ യോ പാഞ്ഞുനടന്ന് പെട്രോമാക്സുകള്‍ ഓഫാക്കിക്കുന്നു. ഗ്യാ സ് ലീക്കുണ്ടെങ്കില്‍ പണി കിട്ടരുതല്ലോ? പോലീസ് കറങ്ങി നടന്ന് മൊബൈല്‍ ഫോട്ടോക്കാരെ ഓടിച്ചുവിടുന്നു. ബസ്സിലുണ്ടായിരുന്നവര്‍ക്ക് നല്ല പരുക്കുണ്ട്. ചിലര്‍ സീ രിയസ് ആണത്രേ. ടാങ്കിന്‍റെ ഡ്രൈ വര്‍ മദ്യപിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇരുട്ടത്ത് മുക്കാലിയില്‍ തട്ടിവീണ് അയാളുടെ ബോധം പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്ത നം നടത്തുന്നതിനിടയിലാണ് മരച്ചുവട്ടില്‍ ബോധം കെട്ടുകിടക്കു ന്ന ഇയാളെ കണ്ടത്. ബസിലെ യാത്രക്കാരായിരിക്കും എന്നാണ് നാട്ടുകാര്‍ കരുതിയത്. "ടാങ്കറിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു." 'നീചന്‍' എ ന്നൊക്കെ പറഞ്ഞു. എടുത്തയാളുടെ മുഖത്ത് വെള്ളം തളിച്ചു. ബോധം വന്നയുടനെ അയാള്‍ ഏ റ്റ് ഓടാന്‍ നോക്കി. അങ്ങനെയാ ണ് ഡൈവര്‍ ആണ് എന്ന് മനസ്സിലാക്കിയത്. പോരെങ്കില്‍ നല്ല 'നാ റ്റവും'ڔഅയാളെ പിടിച്ചു കെട്ടിയിട്ടിട്ടുണ്ട്. അയാള്‍ക്കിട്ട് ആള്‍ക്കാര്‍ കൈയില്‍ കിട്ടുന്നതു വച്ച് പെരുമാറുന്നുമുണ്ട്. കൂടുതല്‍ പോലീ സു വണ്ടികള്‍ വന്നുകൊണ്ടിരുന്നു. ഇനി ഇതുവഴി പോകാന്‍ പറ്റില്ല ആരോ നിരാശയോടെ പറഞ്ഞു. എന്തു ചെയ്യും, മറ്റൊരാള്‍ പറഞ്ഞു. "ഇതിന്‍റെ കുറച്ചു പിറകില്‍ കൂടി എട്ടുപത്തു കിലോമിറ്റര്‍ വളഞ്ഞാല്‍ ഹൈവേയില്‍ ക യറാം. തദ്ദേശീയനായ ഒരു മലയാ ളി പറഞ്ഞു – പക്ഷേ, വഴി അറിയി ല്ലല്ലോ? അലക്സി പരിതപിച്ചു. അതിനു വിഷമിക്കണ്ട ഇഷ്ടംപോ ലെ വണ്ടികള്‍ വരും. ഏതെങ്കിലും വണ്ടിക്കാരുടെ കൂടെ കൂടിയാല്‍ മതി. കേരളത്തിലേയ്ക്കുള്ളതു ത ന്നെ വരും ഇവിടെ നിന്ന് അഞ്ഞൂ റു മീറ്റര്‍ പിറകിലാണ് വഴി. മറ്റൊരാള്‍ വിശദീകരിച്ചു. അലക്സാണ്ടര്‍ ഹതാശനായി കാറിനടുത്തേ യ്ക്ക് മടങ്ങി വന്നു. വണ്ടിയില്‍ ഉത്കണ്ഠയോടെ ഇരിക്കുകയായിരുന്നു മേഴ്സി. "എന്നാ ചേട്ടായി പറ്റിയേ." "ഒന്നും പറയേണ്ടെടീ പ ണി കിട്ടി. അലക്സാണ്ടര്‍ നിരാശയോടെ കാറില്‍ കടന്നിരുന്നു. അ വിടെ നിന്നും കേട്ട കാര്യങ്ങള്‍ അയാള്‍ മേഴ്സിയോടു വിവരിച്ചു. മേഴ്സി ക്കും പേടിയായി. "എന്തുചെയ്യും?" "ഒരു വഴിയുണ്ട് ഇവിടൊരാള്‍ പറഞ്ഞതാണ്. എട്ട് പത്ത് കി ലോമീറ്റര്‍ ചുറ്റിവളവാണ്. എന്നാ ലും അതേയുള്ളൂ മാര്‍ഗ്ഗം. പക്ഷേ, അതെനിക്കറിയില്ല." മേഴ്സി ഭര്‍ ത്താവിന്‍റെ മുഖത്തു നോക്കി. ആ ശങ്കയോടെ ചോദിച്ചു. "അപ്പോള്‍ എന്തു ചെയ്യും?" "ഏതെങ്കിലും മ ലയാളി വണ്ടിയുടെ പിറകേ കൂ ടാം." കാത്തിരിക്കുക തന്നെ." അ ലക്സ് ആശ്വസിപ്പിച്ചു. അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവിടേയ്ക്കു വന്നു. "ചേട്ടായിയേ പെട്ടു അ ല്ലേ?" എന്നു ചോദിച്ചുകൊണ്ട് ചി രിച്ചു. ഒരു മലയാളിയെക്കണ്ട സ ന്തോഷം അലക്സി പ്രകടിപ്പിച്ചു. "എന്തു ചെയ്യാനാ സുഹൃത്തേ പെട്ടു." "നിങ്ങള്‍ എവിടെ പോയി വരികയാണ്?" അലക്സി ഡോര്‍ തുറന്നിറങ്ങി. "ഓ ഞങ്ങള് വേളാങ്കണ്ണീ പോയിട്ട് വരികയാണ്." നി ങ്ങളോ അലക്സി ഡോറടച്ച് കാ റില്‍ ചാരി. "ഞങ്ങളും അങ്ങനെതന്നെ." അയാള്‍ തന്‍റെ വണ്ടി ചൂ ണ്ടിക്കാട്ടി. ഒരു ബൊലേറോ, അ തിലെ യാത്രക്കാരെ മറ്റാരെയും കാണത്തില്ല. "ഇനി മറ്റേ വഴി പിടിക്കണം. ചേട്ടായിക്ക് വഴിയറിയാ മോ?" ചെറുപ്പക്കാരന്‍ ആരാഞ്ഞു. "ഇല്ല. അതല്ലേ പെട്ടത്." അല ക്സി കൈകള്‍ കൂട്ടിത്തിരുമ്മി. ചെറുപ്പക്കാരന്‍റെ മിഴികള്‍ തിളങ്ങി. അലക്സി കണ്ടില്ല. "ഞാന്‍ ഡെന്നീസ്, ഡെന്നീസ് സൈമണ്‍. നിങ്ങള്‍ എവിടുന്നാണ്?" ചെറുപ്പക്കാരന്‍ ആരാഞ്ഞു, അലക്സി സ്ഥലം പറഞ്ഞു. "എന്‍റെ പേര് അ ലക്സാണ്ടര്‍, ഡെന്നീസ് എവിടാ സ്ഥലം?" നിങ്ങളുടെ സ്ഥലത്തിനടുത്തുതന്നെ. നമ്മളടുത്തടുത്ത നാട്ടുകാരാ." അവര്‍ പരസ്പരം പ രിചയപ്പെട്ടു "ചേച്ചീ പേടിക്കേണ്ട, ഞങ്ങളും അങ്ങോട്ട് തന്നെയാ." ഡെന്നീസ് കാറിനകത്തേയ്ക്ക് കു നിഞ്ഞു നോക്കിക്കൊണ്ട് പറ ഞ്ഞു. മേഴ്സി ചിരിച്ചു. ആശ്വാസത്തോടെ.
"എന്നാ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. വിട്ടാലോ," നിങ്ങള്‍ എ ന്‍റെ പിറകേ തന്നെ പോര് എണ്ണ ആവശ്യത്തിന് ഒണ്ടല്ലോ അല്ലേ." ഡെന്നീ ചോദിച്ചു. "പിന്നെ ഫു ള്ളാണ്." അലക്സി പറഞ്ഞു. ഡെ ന്നീസ് ബൊലേറോ മുന്നോട്ടെടുത്തു. അലക്സി വണ്ടി തിരിച്ച് ബൊലേറോയ്ക്ക് പുറകേ വിട്ടു. കുറേയേറെ ദൂരം ഓടിക്കഴിഞ്ഞ പ്പോളാണ് വലതുവശത്ത് സൈ ഡാക്കിയിട്ടിരിക്കുന്ന ബൊലേറോ യെ കണ്ടത്. ഒന്നു രണ്ടു ചെറുപ്പക്കാര്‍ മറുവശത്ത് എന്തോ ചെയ്യുന്നുമുണ്ട്. അലക്സി വണ്ടി നിര്‍ ത്തി. അപ്പോള്‍ ഡെന്നീസ് അവിടേയ്ക്കു വന്നു. "എന്തു ചെയ്യാനാ ആശാനേ ടയറു പഞ്ചറായി." ഡെ ന്നീസ് വിഷമിച്ചു നിന്നു. "എന്‍റെ സഹായം എന്തെങ്കിലും ആവശ്യമുണ്ടോ?" അലക്സി ആരാഞ്ഞു. "വേണ്ട ചേട്ടായീ. അവര്‍ കൈകാ ര്യം ചെയ്യുന്നുണ്ട്. അളിയന്മാരാ. ചേട്ടായി വിട്ടോ. നേരെ പോയാ മതി. ഏറിയാ അര മണിക്കൂര്‍. ഒറ്റ വഴിയാ." ഡെന്നീസ് അവരെ കൈകാണിച്ചു. "പേടിക്കേണ്ട ഞ ങ്ങള്‍ തൊട്ടുപുറകേ ഉണ്ട്." "എ ന്നാ ശരി ഞാന്‍ പോട്ടെ." അല ക്സി വണ്ടി മുന്നോട്ടെടുത്തു. "പി റകിലൊന്നും മറ്റു വണ്ടികള്‍ വരുന്നത് കാണുന്നില്ലല്ലോ ചേട്ടായീ." മേഴ്സി ആശങ്കയോടെ ചോദിച്ചു. "ഇപ്പം സമയം പാതിരാത്രി കഴിഞ്ഞില്ലേ അതായിരിക്കും. ചിലപ്പോ ബ്ലോക്ക് മാറിക്കാണും." അലക്സി അത്ര ഉറപ്പില്ലാതെ പറഞ്ഞു. വ ണ്ടി വീണ്ടും കുറേ ദൂരം ഓടി റോ ഡ് തീരുന്ന ലക്ഷണം കാണുന്നില്ല. ചുറ്റും ചെറിയ കാടു കഴിഞ്ഞ് വന്‍മരങ്ങള്‍ കണ്ടുതുടങ്ങി. അല ക്സി തിരിഞ്ഞുനോക്കി. മറ്റേ വ ണ്ടി പിറകേ ഉണ്ട്. അയാള്‍ വണ്ടി വീണ്ടും മുന്നോട്ടു വിട്ടു. ഹൈവേ കാണുന്നില്ല. പാത ചെറുതായി വരികയാണ്. ഇരുവശത്തും വനം വളര്‍ന്നു കഴിഞ്ഞു. അലക്സിക്ക് സംശയമായി. ഇനി ട്രാപ്പില്‍ പെടുത്തിയതാണോ? അയാള്‍ തിരിഞ്ഞുനോക്കി. മറ്റേ വണ്ടി കാണു ന്നില്ല. അയാള്‍ക്ക് ആധിയായി. ഭയം കുറേശ്ശേ അരിച്ചരിച്ച് നട്ടെല്ലിലൂടെ കയറിത്തുടങ്ങി. അയാള്‍ ഫോണെടുത്ത് സേവിച്ചനെ വിളിക്കാന്‍ നോക്കി. പക്ഷേ, റേഞ്ചില്ല!! അയാള്‍ ഭാര്യയെ നോക്കി. അവള്‍ കണ്ണടച്ചിരിക്കുകയാണ്. കൈയ്യില്‍ കൊന്ത ചലിക്കുന്നു. "മേഴ്സി" അ യാള്‍ ഭാര്യയെ വിളിച്ചു. മേഴ്സി സാവധാനം കണ്ണുതുറന്ന് അയാ ളെ നോക്കി. "എത്തിയോ?" "ഇതുവരെ എത്തിയില്ലല്ലോടീ" അയാള്‍ പരിഭ്രാന്തനായി പറഞ്ഞു. മേഴ്സിയുടെ നട്ടെല്ലിലൂടെ ഒരു വിറയല്‍ പാഞ്ഞുപോയി. ദൈവമേ ഇനിയെ ന്തു ചെയ്യും. അവള്‍ ഭര്‍ത്താവിന്‍റെ മുഖത്തേയ്ക്ക് ദീനമായി നോക്കി. "എന്തായാലും കുറച്ചുകൂടി മുന്നോ ട്ടു പോകാം. വഴി കാണുന്നില്ലെങ്കില്‍ തിരികെപ്പോകാം" അലക് സാണ്ടര്‍ വണ്ടി മുന്നോട്ടെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org