അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 29 & 30)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 29 & 30)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

ഇരുപത്തിയൊമ്പത്

ഒരു മനുഷ്യനും മറ്റൊരാളുടെമേല്‍ അധികാരങ്ങളില്ല. – റൂസ്സോ

ഡയറി എഴുതാന്‍ ഇതാണ് പറ്റിയ സമയം. അവനി കരുതി. ഈറന്‍ മുടിയില്‍നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നത് കുടഞ്ഞു കളഞ്ഞു. ചാരക്കളറിലുള്ള പലാസയും ക്രീം ടോപ്പു മാണ് വേഷം. പുറത്തു പോകുമ്പോള്‍ അച്ചമ്മയ്ക്ക് ഇത്തരം വസ്ത്രങ്ങളോടു താല്പര്യമില്ല. ഡയറി എടുത്ത് ഇരുന്നപ്പോഴാണ് ബെഡില്‍ കിടന്ന് എഴുതിയാലോ എന്ന ചിന്ത വന്നത്. ഓരോന്ന് ആലോ ചിച്ച് കിടന്നു. താന്‍ ചെറിയ കുട്ടിയായതുപോലെ. മുട്ടുകള്‍ മടക്കി കാല്‍ പൊക്കി കമിഴ്ന്നു കിടക്കുമ്പോള്‍ മനസ്സു നിറയെ അഭിനന്ദിന്റെ മുഖമായിരുന്നു. അഭിനന്ദും അഭിനവും. ആ അമ്മ ഭാഗ്യം ചെയ്തവള്‍തന്നെ. ഇത്രയും ഓമനത്തമുള്ള രണ്ട് മക്കളെ കിട്ടിയല്ലോ.

16-03-2020

ഇന്നലെ ഡയറി എഴു താന്‍ കഴിഞ്ഞില്ല. ആകെ തിരക്കായിരുന്നു. കോവിഡ് -19 ദേശീയദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപി ച്ചിരിക്കുന്നു. ലോകരാഷ്ട്ര ങ്ങളെല്ലാം ഭയപ്പെട്ടിരിക്കു ന്നു. ചൈനയില്‍ ആരംഭിച്ച രോഗം എത്ര വേഗമാണ് പടരുന്നത്. മരുന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയൊക്കെയാണെ ങ്കിലും ഇന്ന് എന്റെ ജീവിത ത്തില്‍ മറക്കാനാവാത്ത ദിവസമായിരുന്നു. തനിക്ക് നീതി കിട്ടിയിരിക്കുന്നു. തന്റെ മോഹങ്ങളെല്ലാം ഇനി പൂക്കും. ഒരു ഡോക്ട റാകണം. അച്ചമ്മയെ പൊന്നുപോലെ നോക്ക ണം. അഭിനന്ദ്, അവന്‍ നല്ല സുഹൃത്താണ്. ഇപ്പോ ഒരാള്‍ക്കൂടിയായി. അഭിനവ്. താന്‍ ഭാഗ്യവതി യാണ്. നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തനിക്ക് വീണ്ടെടുക്കാനാകും. ശ്രീജിത്തിനെ ഇനി പേടി ക്കുകയേ വേണ്ട. തന്റെ പഠനം കഴിഞ്ഞാലും പെട്ട ന്നൊന്നും അവന്‍ ജയിലില്‍ നിന്നിറങ്ങുകയില്ല.
എഴുതിക്കൊണ്ടിരിക്കു മ്പോള്‍ കാലില്‍ക്കൂടി എന്തോ ഇഴഞ്ഞുകേറുന്ന തുപോലെ അവനിക്കു തോന്നി. വേഗം കാല്‍ താഴെയിട്ടു. ഒരു കാല്‍കൊ ണ്ട് മറ്റേകാലില്‍ ചൊറി ഞ്ഞു. വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോഴേക്കും പുറ ത്തും എന്തോ ഇഴയുന്നു.
തട്ടിപ്പിടഞ്ഞ് എഴുന്നേ ല്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കുടുമക്കെട്ട് താന്‍ കണ്ടു. അവനാണ്, ഫ്രെഡി. തന്റെ ശരീരത്തില്‍ ആധി പത്യം സ്ഥാപിക്കാനുള്ള ശ്രമമാണ്. പെട്ടന്ന് നില വിളിക്കാനാഞ്ഞ തന്റെ ചുണ്ടുകള്‍ രണ്ടും അവന്റെ വായ്ക്കുള്ളിലേക്കാക്കി. മെല്ലെ വലിക്കുവാന്‍ തുടങ്ങി. തന്റെ പുറത്ത് ഒരു കൈകൊണ്ട് അമര്‍ത്തിപ്പിടി ച്ചിരിക്കുകയാണ്. മറ്റെ കൈ ശരീരത്തിലവിടവിടെ അമര്‍ത്തിക്കൊണ്ട് ഇഴഞ്ഞു നീങ്ങുന്നു.
ഒന്നു കുതറി വലതു കാലുയര്‍ത്തി മുട്ടുകൊണ്ട് നാഭി ലക്ഷ്യമാക്കി തൊഴിച്ചു. ഒപ്പം രണ്ടു കൈകള്‍കൊണ്ട് ഇരുതോളിലും ശക്തമായി പിടിച്ച് പുറകോട്ടു തള്ളി.
"അച്ചമ്മേ," തന്റെ നിലവിളി പ്രകമ്പനം കൊള്ളുന്നതായിരുന്നു.
ആ ശബ്ദംകേട്ട് അവനും ഭയന്നു.
"എന്താ അവിടെ?…. ന്റെ കുട്ടീ," എന്നു വിളിച്ച് അച്ചമ്മ ഓടി വന്നു. ഒപ്പം കാര്യസ്ഥനും. പിന്നാലെ അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു.
"ഛെ, വൃത്തികെട്ടവന്‍. ഇറങ്ങ്, ഇപ്പോള്‍ത്തന്നെ."" അച്ചമ്മയുടെ ആക്രോശം കേട്ടു.
"ന്റെ കുട്ടീടെ മുറീല്‍ കേറാറായി അല്ലേ. ഇറങ്ങാ നാ പറഞ്ഞത്. ഒരു കുടുമ യുമായി ഇറങ്ങിയിരിക്കു ന്നു. അശ്രീകരം. അതിനെ ങ്ങനാ തന്തതള്ളമാര്‍ കാ ണിക്കുന്നതുപോലെയല്ലേ മക്കളും പഠിക്കുന്നത്."
അച്ചമ്മ അവനിയെ ചേര്‍ത്തുനിര്‍ത്തി. തള്ള ക്കോഴിയുടെ ചിറകിന്‍ കീഴില്‍ കുഞ്ഞ് അഭയം പ്രാപിക്കുന്നതുപോലെ അവനി അച്ചമ്മയോടു ചേര്‍ന്നുനിന്നു. അച്ചമ്മയു ടെ വിരലുകള്‍ അവളെ തലോടിക്കൊണ്ടിരുന്നു.
"രാമന്നായരേ, വേഗാവ ട്ടെ ഇവര്‍ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കോ. ഇനി ഒരു നിമിഷം ഇവിടെ വേണ്ട."
"അമ്മേ," അമ്മാവന്‍ മുന്നോട്ടു നീങ്ങി.
"അമ്മയോ, ഛെ അങ്ങ നെ വിളിക്കാന്‍ നിനക്കര്‍ ഹതയില്ല. ഇനി എന്റെ മുമ്പില്‍ നിന്നെ കാണണ്ട. എന്നെ പട്ടടയിലേക്കെടുക്കു മ്പോള്‍ പോലും ആരും വരേണ്ടതില്ല."
ഫ്രെഡി സ്തംഭിച്ചു നില്പായിരുന്നു. അച്ചമ്മ മുന്നോട്ടുവന്ന് അവന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു തള്ളി. 'ക മ്യെ ്യീൗ ഴല േീൗ.േ' ഉള്ള ശക്തി മുഴുവന്‍ പ്രയോഗിച്ചിട്ട് അച്ചമ്മ ഇംഗ്ലീഷില്‍ പറഞ്ഞു.
അമ്മാവന്‍ കൈവീശി അവന്റെ കവിളില്‍ ആഞ്ഞ ടിച്ചു. പിന്നെ എല്ലാം പെട്ട ന്നായിരുന്നു. സന്ധ്യക്കു തന്നെ രാമന്നായര് ശിവയെ വിളിപ്പിച്ച് എല്ലാ സാധനങ്ങ ളും കയറ്റി. ഉടനെത്തന്നെ അവരിറങ്ങി. നടക്കുമ്പോള്‍ അമ്മാവന്‍ തിരിഞ്ഞുനോ ക്കി. അച്ചമ്മ വെറുപ്പോടെ മുഖം തിരിച്ചു. അങ്ങനെ ആ അദ്ധ്യായം ഇവിടെ അവസാനിച്ചു. അവനി നെടുവീര്‍പ്പിട്ടു. അവള്‍ അറിയാതെ കൈകള്‍ ചുണ്ടുകള്‍ തടവി. "ഛെ," ശബ്ദം തൊണ്ട കടന്ന് പുറത്തേക്ക് ഒഴുകി.
"എന്താ മോളേ," അച്ചമ്മ തിരിഞ്ഞുനോക്കി ചോദിച്ചു.
"ഒന്നൂല്യാ അച്ചമ്മേ, ഞാനൊന്നു ഫ്രഷായിട്ടു വരാം."
വീണ്ടും വീണ്ടും സോപ്പുതേച്ചു കഴുകിയ പ്പോള്‍ ഒരാശ്വാസം. തന്റെ ജീവിതത്തെ പൊള്ളലേ ല്പിച്ച ആഗ്നേയാനുഭവ ങ്ങളെ താന്‍ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു.

മുപ്പത്

ഇരുട്ട് വെളിച്ചമാകാം. നിശ്ചലത നൃത്തവും – ടി.എസ്.എലിയട്ട്

17- 03-2020

ഇന്ന് തിങ്കള്‍. രാവിലെ ത്തന്നെ ഡയറി എഴുതു വാന്‍ തോന്നുന്നു. കാരണം എന്റെ ജീവിതത്തിലെ സുപ്രധാനമായ സുദിന മാണിന്ന്. എന്റെ ജീവിത ത്തില്‍ സംഭവിക്കുകയില്ലെ ന്നു കരുതിയ കാര്യം. ഞാന്‍ വീണ്ടും കോളേജില്‍ പ്പോയി തുടങ്ങുന്നു. എന്റെ കൂട്ടുകാര്‍ എന്നെ കാത്തിരി ക്കുന്നുണ്ടാകും. പഴയ പോലെ അടിച്ചുപൊളിക്ക ണം. ശ്രീജിത്തിന്റെ ശല്യം എന്നന്നേയ്ക്കുമായി ഒഴിവാ യി. അഭിനന്ദും ഉഷാറായി ട്ടുണ്ട്. ലീവു കഴിയുന്നതു വരെ അഭിനവും കൂട്ടായിട്ടു ണ്ട്. എഴുതിക്കൊണ്ടിരിക്കു മ്പോള്‍ അവള്‍ക്കു തന്നെ ത്താന്‍ ചിരി വരുന്നു.
"മോളേ," അച്ചമ്മയുടെ വിളി.
"എന്താ അച്ചമ്മേ?"
"ചോറ്റുപാത്രം എടുത്തു വച്ചോ?"
"ഇല്ല അച്ചമ്മേ, ദാ… ഇപ്പം എടുത്തു വയ്ക്കാം."
"കോളേജിലേക്ക് ശിവ വരും. മോളു പോയാല്‍ അച്ചമ്മ തനിയെയാവൂല്ലോ എന്നോര്‍ക്കുമ്പോഴാ…"
"എന്നാ ഞാന്‍ പോണ്ടാന്നു വച്ചാലോ?"
"അമ്പടി കള്ളിപ്പെണ്ണെ, പൊയ്‌ക്കോ അവിടുന്ന്. അടിമേടിക്കും. വല്യ ഡോ ക്ടറാകാനുള്ളതാണ്."
"ഓ ശരി, ശരി."
എല്ലാം എടുത്ത് അവനി ഇറങ്ങി. തിരിഞ്ഞ് ഓടി അച്ചമ്മയുടെ കവിളില്‍ ഒരുമ്മ കൊടുത്തു.
"എന്റെ അച്ചമ്മക്കുട്ടി സുഖായിരിക്കണം. മരുന്ന് കഴിക്കണം. നീലിചിറ്റയോട് ഞാന്‍ വരാന്‍ പറഞ്ഞിട്ടു ണ്ട്. എപ്പോഴും കിടന്ന് ഉറങ്ങരുത്."
"ശരി, ശരി. അടിയന്‍ എല്ലാം അനുസരിച്ചേക്കാ വേ."
രണ്ടുപേരും പൊട്ടിച്ചിരി ച്ചു. കേട്ടുനിന്ന ശിവയ്ക്കും ചിരി പൊട്ടി.
"അതേ മോളേ, മാസ്‌ക്ക് എടുത്തിട്ടുണ്ടല്ലോ?"
"ഉവ്വ് അച്ചമ്മേ."
"സാനിറ്റൈസര്‍?"
"അതുവേണ്ട അച്ചമ്മേ, ഹോസ്പിറ്റലില്‍ കാണും."
വണ്ടി നീങ്ങുമ്പോഴും റ്റാറ്റാ പറയുന്ന കൈ കാണാം.
അവനിയുടെ മനസ്സില്‍ നിറയെ ആകാംക്ഷയായി രുന്നു. അകലെനിന്നേ കോളേജ് ഗേറ്റിലെ മാല കളും ബലൂണുകളും തോരണങ്ങളും കണ്ടു.
ഇന്നെന്താ വിശേഷാ വോ? അഭിനന്ദും ശീതളും ഒന്നും പറഞ്ഞില്ലല്ലോ."
അവളുടെ മനസ്സില്‍ ചോദ്യങ്ങളുയര്‍ന്നു. അവള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി. ഗേറ്റിന്റെ നടുവില്‍ എത്തിയ പ്പോഴേക്കും ബലൂണുകള്‍ വലിയ ശബ്ദത്തോടെ പൊട്ടി. അവളുടെ ശരീര ത്തില്‍ മുഴുവന്‍ ഗില്‍റ്റ് വീണു. പൊട്ടിച്ചിരിയുടെ മേളത്തിനൊപ്പം സ്വാഗത ഗാനം കേട്ടുതുടങ്ങി. എല്ലാവരുംകൂടി അവളെ കോളേജിലേക്കാനയിച്ചു.
അവളുടെ മനസ്സ് കോള്‍ മയിര്‍ കൊണ്ടു. സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. അധ്യാപകര്‍ ബൊക്കെ കൊടുത്തു സ്വീകരിച്ചു. ക്ലാസ്സില്‍ അഭിനന്ദിന്റെയും ശീതളിന്റെയും നടുവിലെ സീറ്റില്‍ അവള്‍ സ്ഥാനം പിടിച്ചു.
ക്ലാസ്സ് തുടങ്ങി. അവള്‍ അവിടെയെങ്ങും ഇല്ലായിരു ന്നു. അവളിലെ ഫോറന്‍ സിക് സര്‍ജന്‍ ഉണര്‍ന്നു. മുമ്പ് പത്രത്തില്‍ വന്ന വിവാദമായ കേസ്സ് അവളു ടെ ഓര്‍മ്മകളില്‍ ചിറകു വിടര്‍ത്തി. സിന്ധുവിനെ പെട്രോള്‍ ഒഴിച്ചു കൊല്ലു വാന്‍ നോക്കിയ സഹ പ്രവര്‍ത്തകന്‍ അജാസ് പോലീസ് നിരീക്ഷണത്തി ലാണ്. ഫോറന്‍സിക് സര്‍ജനെ കാണാനെത്തിയ പോലീസുകാരുടെ സല്യൂട്ട് സ്വീകരിച്ച് ഇരിക്കുന്ന അവനിയുടെ പേര് പെട്ടന്ന് ക്ലാസ്സില്‍ മാഡം ഉറക്കെ വിളിച്ചു.
മായാലോകത്തെന്ന പോലെ അവനി എഴുന്നേറ്റു നിന്നു. ഒരു സല്യൂട്ട്. ക്ലാസ്സില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. പെട്ടന്ന് അഭിനന്ദ് അവനിയുടെ കൈപിടിച്ചു വലിച്ചു. തന്നെ മൂടിയിരുന്ന സ്വപ്നത്തിന്റെ മൂടല്‍മഞ്ഞ് മാറ്റി ഒരു ചെറു പുഞ്ചിരിയോടെ അവനി…

(അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org