അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 3 & 4)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 3 & 4)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

മൂന്ന്

അടുത്തുനിന്നും നോക്കുമ്പോള്‍ ജീവിതം ഒരു ദുരന്തമാണ്, അകലെ നിന്ന് ഒരു തമാശയും
– ചാര്‍ളി ചാപ്ലിന്‍

02-02-2020

ഓരോന്നും പറഞ്ഞ് ന്റെ അച്ചമ്മേനെ സങ്കടപ്പെടു ത്താനേ എനിക്ക് കഴിയു ന്നുള്ളൂ. ഞാനെന്താ ഇങ്ങ നെ ആയത്? ഇതിനൊരു മാറ്റം വരണം. അച്ചമ്മ പറഞ്ഞപോലെ സൗന്ദര്യം ഉള്ളിലാണ്. എന്റെ ലക്ഷ്യം എനിക്ക് പൂര്‍ത്തീകരിക്ക ണം. പാവം ന്റെ അമ്മ, അച്ഛന്റെ മരണത്തിനുശേ ഷം സര്‍വ്വപ്രതീക്ഷകളും അവര്‍ക്ക് എന്നിലായിരുന്നു. എന്റെ ഈ അവസ്ഥയാണ് അവരുടെ ഹൃദയസ്തംഭന ത്തിനു കാരണം. ഇനി എനിക്കു അച്ചമ്മ മാത്രമേ യുള്ളൂ. അവര്‍ക്കുവേണ്ടി താന്‍ ജീവിക്കണം.
കുട്ട്യേ… ഇതെന്താ രണ്ടുനേരം കുത്തിക്കുറിക്ക ലുണ്ടോ?
ശ്ശൊ, ഈ അച്ചമ്മേടെ ഒരു കാര്യം.
നീയ്യ് ഇങ്ങ്ട് വന്നേ…
എന്താ, അച്ചമ്മേ?
സന്ധ്യയ്ക്ക് അമ്പല ത്തീ തൊഴാന്‍ പോകാന്‍ വിളിച്ചപ്പോ നീയ് വന്നില്ലാ ല്ലോ…
അതുപിന്നെ അച്ചമ്മേ… വെളിച്ചം എനിക്ക് പേട്യാ.. ഈ അകത്തളങ്ങളില്‍നിന്ന് പുറത്തിറങ്ങാന്‍ എത്ര വിചാരിച്ചിട്ടും ഇന്നെക്കൊ ണ്ട് ആവണില്ല്യാ.
നോക്കൂ കുട്ട്യേ, നീയ്യ് വെഷമിക്കാനല്ല, ഒന്നു സന്തോഷിക്കാന്‍ ഒരു കാര്യം പറയാനാണ് അച്ചമ്മ വിളിച്ചത്. അതു മിതും ഓര്‍ത്ത് ഇന്ന് കരഞ്ഞതുതന്നെ ധാരാളം.
ശരി, ശരി. അച്ചമ്മ പറയൂ.
മ്മടെ വടക്കേല് ഹജ്ജു മ്മേടെ താഴെയുള്ള സന്താ നമില്ലേ…
ഖാദറിക്കയല്ലേ?
ങ്ഹാ അവനെന്നെ. എന്നും കറങ്ങിനടക്കലല്ലേ അവന്റെ പണി. ഭാര്യയാ ണെങ്കില്‍ ഡാക്കിട്ടറ് ഭാഗം കഴിഞ്ഞിട്ടും പിന്നെയും പഠിച്ചോണ്ടിരിക്കുന്നു. ഒരു മോളാണെങ്കില്‍ ഭാര്യവീട്ടി ലും.
മൂപ്പര്‍ക്ക് എന്താ പറ്റീത്?
ഇന്നലെ രാത്രി വയറു വേദന തോന്നീപ്പം ഉമ്മ യോടും ജ്യേഷ്ഠനോടും ഒന്നും പറയാതെ കാറെടു ത്ത് ആശുപത്രിയിലേക്ക് ഒരു പോക്ക്. പോണ വഴിക്കന്നെ ഒരു സീരീയസ് പേഷ്യന്റിനെ കൊണ്ടു വരുന്നുണ്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വിളിച്ചു പറഞ്ഞു. നമ്മുടെ ജനമൈത്രി പോലീസ് സ്റ്റേഷന്റെ അവിടെ എത്തിയപ്പോ വേദന ശക്ത മായി. ഉടനെ അയാള് ഇറങ്ങി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. അവിടെയാണെങ്കില്‍ ആകെ ഒരൊറ്റയാള് മാത്രം. പോലീസുകാരന്‍ ഓട്ടോറിക്ഷയ്ക്ക് ഫോണ്‍ വിളിക്കുമ്പോഴേയ്ക്കും പിന്നെയും ഓടിയിറങ്ങി. കാറെടുത്തു. ഓട്ടോയില്‍ കുടുങ്ങി പോകുമ്പോ വേദന കൂടൂല്ലോ.
യ്യോ… ഇങ്ങനെയുണ്ടോ മനുഷ്യര്! എന്നിട്ട് എന്താ ഉണ്ടായേ? മൂപ്പര് ഹോസ്പി റ്റലില്‍ എത്തിയോ?
അത് അതിലും വലിയ തമാശ. സീരിയസ് പേഷ്യന്റ് എന്നു വിളിച്ചു പറഞ്ഞോണ്ട് അവര് സ്ട്രക്ചറ് തയ്യാറാക്കി വാതില്ക്കല്ത്തന്നെ നില്‍ക്കുകയായിരുന്നു. കാര്‍ ആശുപത്രിയുടെ മുന്നിലേക്ക് കയറ്റി നിര്‍ത്തി. ചാടി ഇറങ്ങി ഓടി വന്ന സെക്യൂരിറ്റിയുടെ കൈയ്യിലേക്ക് താക്കോല്‍ കൊടുത്ത് മൂപ്പര് വേഗം സ്ട്രക്ചറിലേക്ക് കിടന്നു. സ്തംഭിച്ചുനിന്ന അറ്റന്‍ഡര്‍ മാരോട് വേഗം കാഷ്വാലിറ്റി യിലേക്ക് എന്നു പറഞ്ഞ് കണ്ണടച്ചു.
പെട്ടന്ന് അവനിയുടെ പൊട്ടിച്ചിരി ഉയര്‍ന്നു.
ന്റെ അച്ചമ്മേ ഇനിക്ക് സഹിക്കാന്‍ വയ്യ…
അച്ചമ്മേടെ കണ്ണു നിറഞ്ഞു, സന്തോഷം കൊണ്ട്.
ന്റെ കുഞ്ഞ്, ഇങ്ങനെ ചിരിച്ചിട്ട് എത്ര കാലായി, അവരുടെ ഉള്ളില്‍നിന്നും നെടുവീര്‍പ്പുയര്‍ന്നു.
അച്ചമ്മേ…. ചിരിച്ച് ചിരിച്ച് വയ്യാണ്ടായി. സത്യം പറഞ്ഞാ അയാള്‍ക്ക് എന്താ സംഭവിച്ചത്?
മൂപ്പര്‍ക്ക് കിഡ്‌നിയില്‍ രണ്ടു കല്ല്. അതിന്റെ വേദനയായിരുന്നു. ഇനി രണ്ടുമൂന്നു ദിവസം ആശുപത്രിക്കാര് അവിടെ കെടത്തും.
അതെന്തിനാ?
ഓരോരോ ടെസ്റ്റുകള്, അല്ലാണ്ടെന്താ? അവര്‍ക്ക് കാശു കിട്ടണ്ടേ?
അച്ചമ്മേ….ഡോക്ടര്‍മാ രെ കുറ്റം പറയണ്ട. ടെസ്റ്റു ചെയ്യാതെ കാര്യങ്ങളു പിടി കിട്ടോ?
ന്റെ കുട്ട്യേ, നെന്നോട് തല്ലൂടാന്‍ ഞാനില്ല നമ്മടെ പറമ്പിലുള്ള കല്ലുരുക്കി സമൂലം അരച്ച് പച്ചപ്പാലില്‍ കലക്കി അതിരാവിലെ കുടിക്കുക. അങ്ങനെ കുറച്ചുദിവസം ചെയ്താത്ത ന്നെ അതു മൂത്രത്തിക്കൂടെ പൊക്കോളും.
ഹൊ! അപാര അറിവ് തന്നെ.
അവള്‍ അമ്മയെ കെട്ടി പ്പിടിച്ച് ഒരുമ്മ കൊടുത്തു.
എന്റെ അച്ചമ്മക്കുട്ടിക്ക് ഇന്ന് ഉറക്കോന്നുമില്ലേ?
നെന്റെ കുത്തിക്കുറി ക്കല് കഴിഞ്ഞോ? എന്നാ നമക്ക് ഉറങ്ങാം.
അതെപ്പഴേ നിര്‍ത്തി. അത് ഞാന്‍ നാളെ എഴുതി ക്കോളാം.
അതെയതെ. സാധാര ണ എല്ലാവരും രാത്രിയാണ് ഡയറി എഴുതണ കണ്ടേക്ക ണത്. ഇവിടെ ഒരാള് എല്ലാ നേരവും എഴുതും. അതി നെങ്ങനെയാ, അകത്തൂന്ന് പുറത്തേക്കിറങ്ങില്ലല്ലോ?
അച്ചമ്മേ….
നിലവിളിക്കുംപോലെ യുള്ള അവനിയുടെ ശബ്ദംകേട്ട്, അച്ചമ്മ വേഗം അവളുടെ ചുക്കിച്ചുളിഞ്ഞ നെറ്റിത്തടത്തില്‍ ഒരുമ്മ നല്കി. കട്ടിലിലേക്ക് അവളെ പിടിച്ചിരുത്തി.
ന്റെ കുട്ടി…. എപ്പോഴും സന്തോഷായിട്ടിരിക്കണം. അവനവന്‍ വിചാരിച്ചാലാ ണ് സന്തോഷം ഉണ്ടാക്കാ നും അതുപോലെത്തന്നെ സങ്കടം ഉണ്ടാക്കാനും കഴിയുള്ളൂ. മനസ്സിലായോ?
അവനി മെല്ലെ തലയാട്ടി.
രണ്ടുപേരും ഒരു നിമിഷം മുഖത്തോടുമുഖം നോക്കിയിരുന്നു. അച്ചമ്മ വേഗം കൊതുകുവല താഴ്ത്തിയിട്ടു. അവനിയെ ചുറ്റിപ്പിടിച്ച് കട്ടിലിലേക്ക് ചാഞ്ഞു.

നാല്

കല്ലിനു പകരം വാക്കെ റിഞ്ഞ് മുറിപ്പെടുത്തിയ ആ ആദിമമാനവനാണ് സംസ്‌കാരത്തിന്റെ പിതാവ്.
– സിഗ്മണ്ട് ഫ്രോയിഡ്

03-02-2020

ഇന്നലെ രാത്രി അച്ചമ്മ യെ കെട്ടിപ്പിടിച്ച് ഉറങ്ങു വാന്‍ കിടന്നതുകൊണ്ട് ഡയറി എഴുതുവാന്‍ സാധിച്ചില്ല. തന്നെ ചിരിപ്പി ക്കാനും ജീവിതത്തിലേക്കു തിരിച്ചു നടത്താനും അച്ചമ്മ കാണിക്കുന്ന ഉത്സാഹം. അതു കാണു മ്പോള്‍ തന്റെ ഉള്ളു വെന്താലും താന്‍ ചിരിക്കും. കാരണം അച്ചമ്മയ്ക്കു ഞാനും എനിക്ക് അച്ചമ്മ യുമേ ഉള്ളൂ. അച്ചമ്മയ്ക്കു വേണ്ടി ഞാന്‍ ജീവിക്കും. ഓരോ ദിവസവും കടന്നു പോകുമ്പോള്‍ ഇങ്ങനെ ഡയറി എഴുതുന്നതു കൊണ്ട് എന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കു ന്നുണ്ട്. എന്നാലും ആ കരിദിനം! എനിക്കതോര്‍ ക്കാന്‍ വയ്യ…
ആശുപത്രി വരാന്തയില്‍ നില്ക്കുമ്പോഴാണ് ഫോറന്‍ സിക് ലാബിലേക്ക് വിളിക്കു ന്നുണ്ടെന്ന് അഭിനന്ദ് വന്നു പറഞ്ഞത്. മാഡം ക്ലാസ്സിലേക്ക് വരാനാണല്ലോ പറ ഞ്ഞിരിക്കുന്നത് എന്ന് താന്‍ തിരിച്ചു പറഞ്ഞപ്പോള്‍ പെട്ടന്നവന്‍ ചിരിച്ചു.
എന്നോട് ജിത്താണ് പറഞ്ഞത്.
ജിത്തോ? അതെന്റെ ഉളളില്‍ സംശയം ഉണര്‍ത്തി.
ങ്ഹാ, ഞാനും ക്ലാസ്സിലേക്ക് വരികയായി രുന്നു. അപ്പോഴാണ് ജിത്ത് ഓടി വന്ന് പറഞ്ഞിട്ട് പോയത്. എന്തേ, അങ്ങനെ ചോദിച്ചത്?
ഒന്നുമില്ല, അഭിനന്ദ് നടന്നോളൂ. ഞാന്‍ വന്നോളാം.
തന്റെ വാക്കുകേട്ട് അഭിനന്ദ് തിരിഞ്ഞു നടന്നു. ഉള്ളില്‍ നുരഞ്ഞുപൊന്തു ന്ന സംശയങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചതുപോ ലെ. ജിത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല. അവന്‍ എന്താണ് ഉദ്ദേശി ക്കുന്നത്? ഫോറന്‍സിക് ലാബില്‍ എല്ലാത്തരം ആയുധങ്ങളും വിഷങ്ങളും ആസിഡുകളും ഉണ്ട്. എല്ലാം ഒരാളുടെ മരണ കാരണം കണ്ടെത്തുന്ന തിനുള്ള പരീക്ഷണവസ്തു ക്കളാണ്. ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റ് തനിക്ക് ഇഷ്ടമാണ്. അതില്‍ സ്‌പെഷലൈസ് ചെയ്യണ മെന്നും തനിക്ക് ആഗ്രഹ മുണ്ട്. പോലീസ് സര്‍ജന്‍ ആകുക. പോലീസുകാര്‍ പോലും സല്യൂട്ട് ചെയ്യുന്ന വ്യക്തിത്വം.
പക്ഷേ വെറും ഒരു എം.ബി.ബി.എസ്സ്. വിദ്യാര്‍ ത്ഥിനിക്ക് ഫോറന്‍സിക് ലാബില്‍ വലിയ പഠനമൊ ന്നും നടത്താനില്ല. എല്ലാം ഒന്നുകണ്ട് റഫര്‍ ചെയ്യാമെ ന്നുമാത്രം. ഇങ്ങനെ ഒരോന്നു ചിന്തിച്ച് ലാബില്‍ എത്തിയതറിഞ്ഞില്ല. ലാബിന്റെ വാതില്‍ തുറന്നു കിടപ്പുണ്ട്. ജനാലകള്‍ അപൂര്‍വമായേ തുറന്നു കിടക്കുന്നതു കണ്ടിട്ടുള്ളൂ. അഭിനന്ദ് ഓരോന്നും നോക്കി നടപ്പുണ്ട്. വേറെ യാരെയും കാണുന്നില്ല.
ഇനി അഭിനന്ദ്?….. ഹെയ് ഇല്ല. അവന്‍ അത്തരത്തിലുള്ള കുട്ടിയേ യല്ല. തന്റെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു.
സോറീ, അവനീ. ഇവിടെയാരെയും കാണു ന്നില്ല. ജിത്ത് പറ്റിച്ചതാ ണോ? പക്ഷേ വാതില്‍ തുറന്നുകിടപ്പുണ്ടായിരുന്നു. സാധാരണ ജനാല തുറക്കാ ത്തതല്ലേ? അതുപോലും തുറന്നിട്ടിരിക്കുന്നു.
ങ്ഹാ, അതെതെ. സാരമില്ല. നമുക്ക് തിരിച്ച് ക്ലാസ്സിലേക്ക് പോകാം. ജിത്തിനെ വിശ്വസിക്കാന്‍ പറ്റില്ല. പേരുപോലെ എന്തിലും വക്രബുദ്ധി യോടെ വിജയം കണ്ടെ ത്താന്‍ ശ്രമിക്കുന്നവനാണ്.
അഭിനന്ദ് നടന്നോളൂ. വൈകിയാല്‍ മാഡം വഴക്കു പറയും. ഞാനീ ജനാല അടച്ചിട്ട് വന്നേക്കാം. ഒരു പാട് മാരകമായ മരുന്നു കളും ആയുധങ്ങളും ഉള്ള ലാബല്ലേ.
ഓ, ശരി.
അഭിനന്ദ് നടന്നു. തുറന്നുകിടക്കുന്ന ജനാല യുടെ അടുത്തേക്ക് കൈ നീട്ടുമ്പോഴാണ് പെട്ടന്ന് കാറ്റുവീശി ഒരു കുപ്പി ഉരുണ്ട് വീണത്. അത് അടച്ചിരുന്നില്ല. പെട്ടന്ന് തിളച്ച വെള്ളമാണോ തന്റെ മുഖത്തേക്ക് തെറിച്ചതെന്നു തോന്നി. താന്‍ നിലവിളിച്ചു. എന്താണ് സംഭവിക്കുന്ന തെന്ന് തനിക്ക് മനസ്സിലാകു ന്നതിനുമുമ്പ് മുഖത്തെ തൊലി ഉരുകി ഒലിക്കാന്‍ തുടങ്ങി. കൈകള്‍കൊണ്ട് മുഖം പൊത്തുവാന്‍ ശ്രമിച്ചപ്പോള്‍ കൈകളും പൊള്ളുന്ന അനുഭവം. പ്ലസ് ടു ലാബില്‍ ആസിഡ് ഉപയോഗിക്കുമ്പോള്‍ ഒരു തുള്ളി തെറിച്ചാല്‍ത്തന്നെ കെമിസ്ട്രി ടീച്ചര്‍ വെള്ളം ധാരാളം ഒഴിക്കുന്നതു ഓര്‍മ്മയിലേക്കു വന്നു. വെള്ളം അതിന്റെ വീര്യം കുറയ്ക്കുമത്രെ. വേഗം സിങ്കിന്റെ അടുത്തേക്കു ഓടി. നിലവിളി കേട്ട് മുന്നോട്ടു നടന്നു നീങ്ങിയ അഭിനന്ദ് തിരിച്ചോടി വന്നു.
എന്തുപറ്റി അവനി?
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org