Latest News
|^| Home -> International -> ആണവായുധ നിരോധനം: ഹിരോഷിമ, നാഗസാക്കി മെത്രാന്മാര്‍ സ്വാഗതം ചെയ്തു

ആണവായുധ നിരോധനം: ഹിരോഷിമ, നാഗസാക്കി മെത്രാന്മാര്‍ സ്വാഗതം ചെയ്തു

Sathyadeepam

ഐക്യരാഷ്ട്രസഭ പ്രാബല്യത്തിലാക്കിയ ആണവായുധ നിരോധന കരാറിനെ ആണവസ്‌ഫോടനങ്ങള്‍ നടന്ന ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും കത്തോലിക്കാമെത്രാന്മാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ജപ്പാന്‍ ഈ കരാറില്‍ ഒപ്പു വയ്ക്കാത്തതിലുള്ള നിരാശയും അവര്‍ സംയുക്ത പ്രസ്താവനയില്‍ പ്രകടമാക്കി. ആണവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള ഫലപ്രദമായ ഒരു മാര്‍ഗമാണ് ഐക്യരാഷ്ട്രസഭയുടെ കരാര്‍ എ ന്നു നാഗസാക്കി ആര്‍ച്ചുബിഷപ് മിറ്റ്‌സുവാകി തകാമിയും ഹിരോഷിമ ബിഷപ് മിത്സുരു ഷിരാഹാമയും അഭിപ്രായപ്പെട്ടു. ജനുവരി 22 നു പ്രാബല്യത്തിലായ കരാറില്‍ 86 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. വത്തിക്കാനും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ലോകത്തിലെ ആണവശക്തികളായ 9 രാജ്യങ്ങള്‍ കരാറില്‍ ഒപ്പു വച്ചിട്ടില്ല. ഈ രാഷ്ട്രങ്ങളുടെ ഏതാനും സഖ്യരാഷ്ട്രങ്ങളും കരാറില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.
നാലു നൂറ്റാണ്ടിലേറെ കാലമായി ജപ്പാനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രമായി നിലകൊണ്ടിരുന്ന സ്ഥലമാണ് നാഗസാക്കി. 1945 ല്‍ ഒന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ നാഗസാക്കിയിലെ 12,000 കത്തോലിക്കരില്‍ 8500 പേരും കൊല്ലപ്പെട്ടു.

Leave a Comment

*
*