നഴ്‌സുമാര്‍ക്ക് പി പി ഇ കിറ്റുകള്‍ നല്കി

നഴ്‌സുമാര്‍ക്ക് പി പി ഇ കിറ്റുകള്‍ നല്കി
Published on

ഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഫരീദാബാദ് രൂപതയില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെയും സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെയും നേതൃത്വത്തില്‍ ഫരീദാബാദ് രൂപത നടത്തി വരുന്ന നിരവധി സാമൂഹ്യ സേവനങ്ങളുടെ തുടര്‍ച്ചയായി നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്തു. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് സര്‍വീസ് സൊസൈറ്റിയും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പി.യുമായ എ.കെ. ആന്റണിയുടെ ഭാര്യ അഡ്വ. എലിസബത്ത് ആന്റണി നടത്തുന്ന നവോധാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഇതു സംഘടിപ്പിച്ചത്. സെന്റ് ജോസഫ് സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് ഫാദര്‍ മാര്‍ട്ടിന്‍ പാലമറ്റം, നവോധാന്‍ ചാരിറ്റബിള്‍ ഫാണ്‍ഡേഷന്‍ പ്രസിഡന്റ് അഡ്വ. എലിസബത്ത് ആന്റണി, കോര്‍ഡിനേറ്റര്‍ ഡോ. ഷാന്റി സന്‍ജയ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org