മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന് ഔദ്യോഗിക അംഗീകാരം

മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന് ഔദ്യോഗിക അംഗീകാരം

ഫോട്ടോ അടിക്കുറിപ്പ്: മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന്റെ നിയമാവലി എറണാകളം – അങ്കമാലി അതിരൂപത മെത്രാപ്പോലിത്തന്‍ വികാരി മാര്‍ . ആന്റണി കരിയില്‍ പിതാവ് ക്രിസ്തുവിന്റെ പ്രേഷിതദമ്പതി കൂട്ടായമ്മയുടെ അതിരൂപത കോര്‍ഡിനേറ്റര്‍ ടെസ്സി – റൈഫണ്‍ ദമ്പതികള്‍ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. കുടുംബ പ്രേഷിത കേന്ദ്രം അതിരൂപത ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ കല്ലലി, അസി.ഡയറക്ടര്‍ റവ.ഫാ.ജോയസണ്‍ പുതുശ്ശേരി, നിയുക്ത ഡയറക്ടര്‍ റവ.ഡോ.ജോസഫ് മണവാളന്‍.

എറണാകുളം – അങ്കമാലി അതിരൂപതയില്‍ 2014 ല്‍ ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രി എന്ന പേരില്‍ ആരംഭിച്ച മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന്റെ നിയമാവലിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചു. മെത്രാപ്പോലിത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പിതാവ് നിയമാവലിയുടെ ആദ്യ കോപ്പി ഈ കൂട്ടായ്മയുടെ ഇപ്പോഴത്തെ അതിരൂപത കോര്‍ഡിനേറ്റര്‍ ശ്രീ. റൈഫണ്‍ ജോസഫ് & ടെസ്സി റൈഫണ്‍ ദമ്പതികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സഭയുടെ അത്മമായ പ്രേഷിത സമൂഹമായിട്ടാണ് ഈ കൂട്ടായമ്മയെ അംഗീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇപ്രകാരമുള്ള ഒരു അംഗീകാരം ദമ്പതി കൂട്ടായ്മക്ക് ലഭിക്കുന്നത്. കുടുംബങ്ങളുടെ സുവിശേഷവല്‍ക്കരണത്തിലൂടെ ലോകത്തെ നവീകരിക്കുകയാണ് ഈ കൂട്ടായമ്മയുടെ ലക്ഷ്യം .
മുപ്പത് മാസത്തെ ഗ്രെയ്‌സ് റിപ്പിള്‍സ് പരിശീലനം വിജയകരമായി പൂര്‍ത്തി കരിച്ച് ക്രിസ്തുവില്‍ ഐക്യപ്പെട്ട് ക്രിസ്തുവിന്റെ പ്രേഷിത ദമ്പതികളായി സുവിശേഷം അനുസരിച്ച് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ജീവിക്കുന്ന സമര്‍പ്പിത ദമ്പതി കൂട്ടായ്മ്മയാണ് മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ്' . 2014 ഡിസംബര്‍ 6 ന് അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ കല്ലേലിയാണ് മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ വൈദീക ജീവിതത്തിലെ വലിയ സ്വപ്നമാണ് സമൂഹത്തിലെ ഓരോ കുടുംബങ്ങളും സ്വര്‍ഗ്ഗത്തിന്റെ മുനാസ്വാദനങ്ങളായി രൂപം എടുക്കണം. അതിനായി ദാമ്പത്യ സ്‌നേഹത്തെ ശക്തിപ്പെടുത്തുന്ന പരിശീലനം നേടിയാണ് ക്രിസ്തുവിന്റെ പ്രേഷിത ദമ്പതികളായി പ്രവര്‍ത്തന മേഖലയിലേക്കിറങ്ങുന്നത്. പ്രസാദാത്മകമായ ജീവന്റെ ഭാഷ ഉപയോഗിച്ച് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ സൗന്ദര്യം വളര്‍ത്തുകയും അനേകം ദമ്പതികളുടെ ജീവിതത്തെ ഇവര്‍ ബലപ്പെടുത്തുകയും ചെയ്യുന്നു. ആദ്ധ്യാത്മിക ജീവിതത്തില്‍
അടിത്തറയിട്ടുള്ള ദാമ്പത്യ പ്രണയത്തില്‍ കുടുംബങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ ഈ വൈദീകന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ദമ്പതികള്‍ക്കു വേണ്ടി ദമ്പതികള്‍ നടത്തുന്ന ഈ കൂട്ടായമ്മയെ അതിരൂപത അംഗീകരിക്കുവാന്‍ ഇടയായത്. 2020 ആഗസ്റ്റ് 16 നാണ് ഈ നിയമാവലി അതിരൂപത കച്ചേരി അംഗീകരിച്ചത്.
പ്രോട്ടോസിഞ്ചെല്ലുസിസ് മാരായ ബഹു. റവ.ഡോ.ജോസ് പുതിയേടത്ത്, റവ.ഡോ. ഹൊര്‍മീസ് മൈനാട്ടി, ഫെയ്‌സ് ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ കല്ലേലി , ഫെയ്‌സിന്റെ പുതിയ ഡയറക്ടര്‍ റവ.ഡോ.ജോസഫ് മണവാളന്‍ , അസി.ഡയറക്ടര്‍ റവ.ഫാ. ജോയ്‌സണ്‍ പുതുശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റവ.ഡോ. ജെയിംസ് പെരെപ്പാടന്‍,എം സി സി കോര്‍ കമ്മിറ്റി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org