ഏകശിശു നയത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചൈനയില്‍ തുടരുമെന്നു വിദഗ്ദ്ധര്‍

ഏകശിശു നയത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചൈനയില്‍ തുടരുമെന്നു വിദഗ്ദ്ധര്‍
Published on

ഒരു കുടുംബത്തില്‍ ഒരു കുട്ടിയെന്ന നയം ചൈനീസ് ഭരണകൂടം 2015 ഓടെ ഏറെക്കുറെ ഉപേക്ഷിച്ചെങ്കിലും ഇതുവരെ ഈ നയം പിന്തുടര്‍ന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏതാനും തലമുറകളെ കൂടി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുടുംബത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്ന ചൈനീസ് സംസ്കാരത്തില്‍ ഇന്നു അനേകം കുടുംബങ്ങള്‍ അന്യം നിന്നു പോകുകയാണെന്നു പോപുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് സ്റ്റീവന്‍ മോഷര്‍ പറഞ്ഞു. നാലു മുത്തശ്ശീമുത്തച്ഛന്മാര്‍, രണ്ടു മാതാപിതാക്കള്‍, ഒരു കുട്ടി എന്നതാണ് ചൈനീസ് കുടംബങ്ങളുടെ ഇന്നത്തെ അവസ്ഥ. ഈ കുട്ടിക്കു മറ്റു ബന്ധുക്കളുണ്ടാകില്ല. 70 കളില്‍ ആരംഭിച്ച നയം കൊണ്ട് ഏതാണ്ട് നാല്‍പതു കോടി ജനനങ്ങളാണു ചൈന ഇല്ലാതാക്കിയത്. ചൈനയ്ക്കും ലോകത്തിനും ലഭ്യമാകുമായിരുന്ന വലിയ മനുഷ്യവിഭവശേഷിയാണ് ഇതു വഴി നഷ്ടമായത്. രണ്ടു തലമുറകള്‍ കുരുതി കൊടുക്കപ്പെട്ടു – മോഷര്‍ പറഞ്ഞു. ഇപ്പോള്‍ കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രചാരണത്തിലാണു ചൈന. എന്നാല്‍ യുവദമ്പതിമാരുടെ ഭാഗത്തു നിന്ന് അനുകൂലപ്രതികരണം ഉണ്ടാകുന്നില്ല. രണ്ടു കുട്ടികളെ ജനിപ്പിച്ചു മാതൃക നല്‍കണമെന്നു പാര്‍ട്ടിയംഗങ്ങള്‍ക്കു നിര്‍ദേശമുണ്ടെന്നു മോഷര്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org