ഓണ്‍ലൈന്‍ കലോത്സവം

പാലാ: ലോക്ക്ഡൗണ്‍ നാളുകളിലെ വിരസത അകറ്റാനും അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചതിനാല്‍ ക്രിയാത്മകമായി സമയം ചെലവഴിക്കുന്നതിനും യുവജനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ കലോത്സവം "ദല്‍ക്കാ 20"യുമായി SMYM – KCYM പാലാ രൂപത. മേയ് 15 മുതല്‍ 19 വരെ 5 ദിവസങ്ങളിലായാണ് കലോത്സവം നടത്തിയത്. മ്യൂസിക്കല്‍ ഇവെന്‍റ്സ്, ഡാന്‍സ് ഇവെന്‍റ്സ്, തീയേറ്റര്‍ ഇവെന്‍റ്സ്, ലിറ്റററി ഇവെന്‍റ്സ്, ഫൈന്‍ ആര്‍ട്സ് എന്നിങ്ങനെ അഞ്ച് കാറ്റഗറിയിലായി (ലളിതഗാനം, സുറിയാനി പാട്ട്, നാടന്‍ പാട്ട്, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കവിത രചന, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഫോട്ടോഗ്രഫി, ട്രോള്‍ മേക്കിങ്, കാര്‍ട്ടൂണിങ്, വിന്‍ഡ് ഇന്‍സ്ട്രുമെന്‍റ്, സ്ട്രിംഗ് ഇന്‍സ്ട്രുമെന്‍റ്, പെര്‍ക്യൂഷന്‍ ഇന്‍ സ്ട്രുമെന്‍റ്, ഓര്‍ഗന്‍) പതിനാറോളം മത്സരങ്ങള്‍ കലോത്സവ നാളുകളില്‍ അരങ്ങേറി. വിവിധ യൂണിറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ കലോത്സവത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് രൂപത ഭാരവാഹികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org