കോവിഡ് കാലത്ത് മദ്യശാലകള്‍ തുറക്കുന്നത് ആത്മഹത്യാപരം: കെ സി ബി സി

കോവിഡ് കാലത്ത് മദ്യശാലകള്‍ തുറക്കുന്നത് ആത്മഹത്യാപരം: കെ സി ബി സി
ഫോട്ടോ അടിക്കുറിപ്പ്: കോവിഡ് കാലത്ത് മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വ്യപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാലടി എക്‌സൈസ് റെയിഞ്ച് ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരം സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉല്‍ഘാടനം ചെയ്യുന്നു. ഫാ. ജോണ്‍ പുതുവ, ഷൈബി പാപ്പച്ചന്‍, എം പി ജോസി, ജോര്‍ജ് ഓണാട്ട് എന്നിവര്‍ സമീപം.

കാലടി: കോവിഡ് കാലത്ത് മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാ ന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ പറഞ്ഞു.
മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന 'സമരത്തിന്റെ ഭാഗമായി കാലടി എക്‌സൈസ് റെയിഞ്ച് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ നില്‍പ്പ് സമരം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
മദ്യശാലകള്‍ അടഞ്ഞുകിടന്ന 64 ദിവസം കേരളത്തിലെ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു.എന്നാല്‍ ബിവറേജ് മദ്യ വില്‍പനശാലകള്‍ തുറന്നതിനെ തുടര്‍ന്ന് സംസ്ഥാനം അരാജക മായ അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്.കൊലപാതകങ്ങളും ആത്മഹത്യകളും അടിപിടി അക്രമങ്ങളും വിവാഹമോചനങ്ങളും വീണ്ടും ഗണ്യമായി വര്‍ദ്ധിച്ചു. കുറ്റകൃത്യങ്ങള്‍ മഹാഭൂരിപക്ഷവും ഉണ്ടാകുന്നത് മദ്യലഹരി മൂലമാണ്. മദ്യലഭ്യതയോടൊപ്പം മയക്കുമരുന്നുകളും കേരളത്തില്‍ വര്‍ദ്ധിച്ചു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന് തെല്ല് വിലയെങ്കിലും കല്പിക്കുന്നുവെങ്കില്‍ ഇനിയും മദ്യവ്യാപനത്തിന് ഇടവരുത്തരുത്. കോവിഡ് വ്യാപനത്തോത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് കള്‍ പോലും മാറ്റിവയ്ക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ മദ്യാലയങ്ങള്‍ തുറക്കരുത്.
വിദ്യാലയത്തേക്കാള്‍ മദ്യാലയങ്ങള്‍ക്ക് മുന്‍തൂക്കം നല്കരുതെന്ന് അഡ്വ. ചാര്‍ളി പോള്‍ തുടര്‍ന്നു പറഞ്ഞു.
കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോണ്‍ പുതുവ മുഖ്യ സന്ദേശം നല്‍കി. അതിരൂപത ഭാരവാഹികളായ എം.പി ജോസി, ഷൈബി പാപ്പച്ചന്‍, ജോര്‍ജ് ഓണാട്ട്, ഇമ്മാനുവേല്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു..
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നില്‍പ്പ് സമരം നടത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org