Latest News
|^| Home -> National -> റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്‍റ് റവ. ഡോ. വര്‍ഗീസ് പെരുമായന്‍ സെക്രട്ടറി

റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്‍റ് റവ. ഡോ. വര്‍ഗീസ് പെരുമായന്‍ സെക്രട്ടറി

Sathyadeepam

ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായി റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. റവ. ഡോ. വര്‍ഗീസ് പെരുമായനാണു പുതിയ ജനറല്‍ സെക്രട്ടറി. രണ്ടു ദിവസങ്ങളിലായി തൃശൂര്‍ ഡിബിസിഎല്‍സിയില്‍ ചേര്‍ന്ന വാര്‍ഷികയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. അറിയപ്പെടുന്ന കാനന്‍ നിയമ പണ്ഡിതനും കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറുമായ റവ. ഡോ. പാലത്തിങ്കല്‍ ഇരിങ്ങാലക്കുട രൂപതാംഗമാണ്. എറണാകുളം-അങ്കമാലി അതിരൂപത വൈസ് ചാന്‍സലറാണു റവ. ഡോ. പെരുമായന്‍. മറ്റു ഭാരവാഹികള്‍: റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍- വൈസ് പ്രസിഡന്‍റ്, റവ. ഡോ. തോമസ് പാറയ്ക്കല്‍- ട്രഷറര്‍, റവ. ഡോ. ബോബി തറക്കുന്നേല്‍, റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, റവ. ഡോ. ജോയി പാലിയേക്കര, സിസ്റ്റര്‍ ഡോ. ഷെറിന്‍ എസ്.എച്ച്. – എക്സിക്യുട്ടീവ് അംഗങ്ങള്‍.

Leave a Comment

*
*