ഓരോ വിശ്വാസിയും കാരുണ്യത്തിന്‍റെ മാര്‍ഗം പിന്തുടരണം: ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍

ഓരോ വിശ്വാസിയും കാരുണ്യത്തിന്‍റെ മാര്‍ഗം പിന്തുടരണം: ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍

കൊച്ചി: അയയ്ക്കപ്പെടാനും കാരുണ്യത്തിന്‍റെ വഴിയെ നടക്കാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ലഭിക്കുന്നത്. ഈ ദൗത്യത്തിനായി ആദ്യം യേശുവിനെ അറിയുകയും വിശുദ്ധി നിറഞ്ഞ സാക്ഷ്യജീവിതം നയിക്കുകയും വേണം. ദൈവരാജ്യം സംജാതമാക്കാനുള്ള ഈ പരിശ്രമത്തില്‍ പരിശീലനത്തിലൂടെ നമ്മെ രൂപപ്പെടുത്തേണ്ടതുണ്ട്. "കാരുണ്യത്തിന്‍റെ സാക്ഷികള്‍" എന്ന ആറുമാസം ദീര്‍ഘിക്കുന്ന മിഷന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. റവ. ഫാ. ഷിബു സേവ്യര്‍ ഒസിഡി, റവ. ഫാ. റയ്മണ്ട് പള്ളന്‍, റവ. സി. അനറ്റ് എസ്.ഡി., ഷിബു ജോസഫ്, ആന്‍റോ ടി.സി. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org