പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സാഹിവാളില്‍ ഒരു ചെറിയ ചാപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏതാനും ക്രൈസ്തവരെ മുസ്ലീം തീവ്രവാദികള്‍ ആക്രമിച്ചു. ചാപ്പല്‍ നിര്‍മ്മാണം നിറുത്തുകയായിരുന്നു അക്രമികളുടെ ആവശ്യം. 150 വീടുകളുള്ള ഒരു അയല്‍ക്കൂട്ടത്തിലാണു ചാപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഈ ഗ്രാമത്തില്‍ 120 ക്രിസ്ത്യാനികളുണ്ട്. നിരവധി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അവര്‍ പള്ളിയില്‍ പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരാള്‍ സ്വന്തം സ്ഥലത്ത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ ചെറിയൊരു ചാപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇതു പാടില്ലെന്നു ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അക്രമം.