പത്ത് മലയാളികളെകൂടി സിവിൽ സർവീസിലേക്ക് ഉയർത്തി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്

പത്ത് മലയാളികളെകൂടി സിവിൽ സർവീസിലേക്ക് ഉയർത്തി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്
പാലാ: 2020 സിവിൽ സർവീസ് പരീക്ഷയിൽ 57, 113, 147, 156, ഉൾപ്പെടെ 10 റാങ്കുകൾ നേടി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് തിളക്കമാർന്ന വിജയം കൈവരിച്ചു. അമ്പത്തിയേഴാം റാങ്ക് നേടിയ വീണാ എസ് സുതൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇന്റർവ്യൂ കോച്ചിംഗ് നേടിയത്. 113-ാം റാങ്ക് നേടിയ ആര്യ ആർ നായരും 156-ാം റാങ്ക് നേടിയ അഞ്ജു വിൽസണും ഇൻസ്റ്റിറ്റൂട്ടിലെ ഫുൾ ടൈം വിദ്യാർത്ഥികൾ ആണ് . ആര്യ കോളജ് പഠനത്തോടൊപ്പം ആഡ് – ഓൺ കോഴ്സും പഠിച്ചിരുന്നു. മലയാളം ഐശ്ചിക വിഷയമായി എടുത്ത് എ. ബി. ശിൽപാ, അനീസ് എസ്, അജേഷ് എ, നീനാ വിശ്വനാഥ്, അരുൺ കെ.പവിത്രൻ എന്നിവർ യഥാക്രമം 147, 403, 470, 496, 618 റാങ്കുകൾ നേടി. 150ാം റാങ്ക് നേടിയ മിന്നു പി.എം., 209 ാം റാങ്ക് നേടിയ കെ. പ്രസാദ് കൃഷ്ണൻ എന്നിവരും ഇസ്റ്റിറ്റ്യൂട്ടിലെ ഇന്റർവ്യൂ കോച്ചിംഗ് വിദ്യാർത്ഥികൾ ആണ്. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താരംഭത്തിൽ 1998-ൽ പ്രവർത്തനം ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് നാളിതുവരെ മുന്നൂറിലധികം വിദ്യാരത്ഥികളെ ഇൻഡ്യൻ സിവിൽ സർവീസിലേക്ക് നയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ. വി.വി. ജോർജൂകുട്ടി ഒട്ടലാങ്കൽ അറിയിച്ചു. വിജയികളെ മാനേജർ മോൺ. ഫിലിപ്പ് ഞരളക്കാട്ട്, പ്രോമാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , ഡയറക്ടർ ഡോ. സിറിയക് തോമസ്, ജോയിന്റ് ഡയറക്ടർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ അനുമോദിച്ചു.
ഫോട്ടോ: 1. വീണാ എസ് സുതൻ – റാങ്ക് 57;  2. ആര്യ ആർ നായർ – റാങ്ക് 113;  3. അച്ചു വിൽസൺ – റാങ്ക് 156

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org