ജീവിതത്തില്‍ ദൈവത്തിന്‍റെ ഉദയം

"ദൈവം മനുഷ്യന് അ സഹ്യമാണ്. ഇലകളുടെ ചെ റിയ മര്‍മ്മരങ്ങളില്‍പോലും ദൈവം അവരെ ഭയപ്പെടുത്തുന്നു. അവര്‍ ദൈവത്തില്‍നിന്ന്ഓടി മാറുന്നു. അതുമൂലം അവ രുടെ വഷളായ ചിന്ത തുറന്നു കാണിക്കപ്പെടുന്നു." ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നു പിന്നീടു വിട്ടുപോയ പ്രസിദ്ധ ജര്‍മന്‍ ചിന്തകന്‍ മാര്‍ട്ടിന്‍ ഹൈഡഗറിന്‍റെ വാക്കുകളാണിവ. പാപത്തിന്‍റെ ഭീകരബോധമാണു മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റി ലോകത്തി ന്‍റെ വഴിയിലാക്കുന്നത്. ഈ കു റ്റബോധം മനുഷ്യന്‍റെ അസ്തിത്വഘടനയുടെ ഭാഗമാണ്. അ തു സൂചിപ്പിക്കുന്നത് അവനില്‍ അന്തര്‍ലീനവും സത്തയില്‍ കുടികൊളളുന്നതുമായ ധര്‍മബോധത്തിന്‍റെ മതാത്മകതയാണ്. അവന്‍റെ സത്തയില്‍ ദീര്‍ഘവീക്ഷണമുള്ള നിശ്ചയത്തിനുള്ള വിളിയാണ്. അതാ ണു മനഃസാക്ഷിയുടെ മന്ത്രണം. അതു മനുഷ്യന്‍റെ, ദൈവത്തിന്‍റെ മുമ്പിലെ ആദി അവസ്ഥയുടെ നഷ്ടംമൂലമുണ്ടാകു ന്ന ഏതോ മുറിവിന്‍റെ വിങ്ങലാണ്. ഇത് ഒരു ഭാവിയുടെയും സാദ്ധ്യതയുടെയും തുറന്ന മുറിവത്രേ.
ഈ കുറ്റബോധത്തിന്‍റെ ബാക്കിപോലെ മനുഷ്യന്‍ തന്‍റെ പെരുമാറ്റത്തില്‍ എന്തിനോടെന്നില്ലാതെ ശ്രദ്ധയും ഭക്തിയും കാണിക്കുന്നു. ശ്രദ്ധയും ഭക്തിയും അവന്‍റെ സ്വഭാവത്തിലുണ്ട്. ജീവിതത്തെ പരിപാലിക്കാനും ജീവിതത്തോടു യുക്തിപൂര്‍വം പെരുമാറാനും മനുഷ്യന് അ സ്തിത്വപരമായി താത്പര്യമുണ്ട്. മനസ്സിനകത്തെ വലിയ കടപ്പാടുബോധത്തിന്‍റെ പ്രതി ഫലനമാണിത്. ജീവിതവും ജീവനും നിലനില്പും ദാനമാ യി ലഭിച്ചതിന്‍റെ കടപ്പാടുബോധം. ഈ ബോധം ഒരുവന്‍റെ, സമനില തെറ്റിക്കാന്‍ പര്യാപ്തമാണ്. മാത്രമല്ല മനുഷ്യന്‍ ആയിരിക്കുന്ന വേദികളില്‍ വിശുദ്ധിയുടെ തിളക്കത്തില്‍ കാര്യങ്ങള്‍ നിലകൊള്ളുന്നതു കാണുന്നു. ഭാവിയുടെ വെളി ച്ചം വര്‍ത്തമാനത്തെ വെളിവാക്കുന്നു. ആയിരിക്കുന്ന ഭാഷ വ്രതങ്ങളുടെ ഓര്‍മയുടെയും പ്രസാദത്തിന്‍റെയും വിശുദ്ധി പ്രത്യക്ഷീകരണത്തില്‍ കുളിച്ചുനില്ക്കുന്നതു കാണുന്നു. ആയിരിക്കുന്നതു വെളിപാടിന്‍റെ തിരശ്ശീലയായി മാറുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ സത്യംവെളിവാകുമ്പോള്‍ അതില്‍ വിശുദ്ധി പ്രകാശിക്കുന്നു. വിശുദ്ധിയുടെ പ്രഭയില്‍ മാത്രമേ ദൈവത്തിനു പ്രത്യക്ഷമാകാനാവൂ. വിശുദ്ധിയുടെ വെളിപാടില്‍ ദൈവം ഉദിക്കുന്നു. മതം അവന്‍റെ പിന്നാലെ പോകുന്നതാണ്. അതു കാവ്യാത്മകമായി ലോകത്തില്‍ ജീ വിക്കുന്നതാണ്. ജീവിതം മാത്രമേ ജീവിതത്തെ അതിലംഘിക്കൂ – ഈ അതിലംഘനത്തിന്‍റെ ഉറവിടമാണു വിശുദ്ധി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org