ഉച്ചത്തില്‍ ചുമയ്ക്കണം

എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജില്‍ വക്കീല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്ന കാലം. ക്ലാസ്സില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടി കളും ഇരുവശങ്ങളിലായാണ് ഇരിക്കുന്നത്. വലതുവശത്ത് ആണ്‍കുട്ടികളും ഇടതുവശത്തു പെണ്‍കുട്ടികളും. ക്ലാസ്സെടുക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമായി മന്ദം മന്ദം നടക്കുമായിരു ന്നു. അതാണു ലോ കോളജ് സ്റ്റൈല്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് അല്പം കൂടുതല്‍ സമയം നിന്നുപോയാല്‍ ആണ്‍കുട്ടികള്‍ "മൊരടനക്കി" ശബ്ദമുണ്ടാക്കും. ഞാന്‍ വിളിച്ചു പറഞ്ഞു: ശരിക്കു കേള്‍ക്കാന്‍ പാടില്ല; ഇത്തിരികൂടി ഉച്ച ത്തില്‍ ചുമയ്ക്കണം. അങ്ങനെയൊരു മറുപടി അവര്‍ പ്രതീക്ഷിച്ചില്ല. സന്തോഷത്തോടെ ഞാന്‍ കൂട്ടിച്ചേര്‍ത്തു: "എവിടെയെങ്കിലും നിങ്ങള്‍ കൂടുതല്‍ സമയം നിന്നാല്‍ ഞാനും മൊരടനക്കും."
ഇന്നു മൊരടനക്കം കേള്‍ക്കാനില്ല. എന്നാല്‍ മൊരടനക്കം ഇന്ന് ആവശ്യമാണ്. വഴിതെറ്റുന്നവര്‍ക്കു സൂചന കൊടുക്കാന്‍. അങ്ങനെയുള്ള അവസരങ്ങളില്‍ 'ഞാനൊന്നിനുമില്ലേ' എന്നു കരുതി മൗനം അവലംബിക്കുകയല്ല വേണ്ടത്. തക്കസമയത്തുണ്ടാക്കുന്ന ഒരു മൊരടനക്കം ഏറെ ഗുണം ചെയ്യും.
പരീക്ഷാഹാളില്‍ നടത്തിപ്പിനായി നിയമിതരാകുന്ന ഇന്‍വിജിലേറ്റേഴ്സ്, മുമ്പിലിരുന്നു കോപ്പിയടിക്കുന്ന കുട്ടിയെ കണ്ടാല്‍ വഴിമാറി നടക്കും. കണ്ടില്ലെന്ന ഭാവത്തില്‍ പുറത്തേയ്ക്കു നോക്കും, അദ്ധ്യാപകരും ഭീരുക്കളായി മാറുന്നു! ഒരു നടപടിയെടുത്താലുണ്ടാകാവുന്ന ഭവിഷ്യത്തിനെ ഭയപ്പെട്ടിട്ടാണ് ഈ രക്ഷപ്പെടല്‍ മാര്‍ഗം തേടുന്നത്. സമൂഹത്തിന്‍റെ വിളക്കാണ്, വഴികാട്ടിയാണ് എന്നൊക്കെ അദ്ധ്യാപകദിനത്തില്‍ വിളിച്ചുപറഞ്ഞാല്‍ മാത്രം പോരാ. അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കു സത്യത്തിന്‍റെ മാര്‍ഗം കാണിച്ചുകൊടുക്കണം.
പള്ളികളില്‍ സധൈര്യം കുട്ടികളെ ശാസിക്കുകയും അവരുടെ തെറ്റു തിരുത്തുകയുമായി രുന്നു വൈദികരുടെ പ്രവര്‍ത്തനശൈലി. ഇന്നു പലര്‍ക്കും ഭയമാണ്. കുട്ടിയെ ശാസിച്ചാല്‍ വക്കീലായ പിതാവ് ഉടനെ കോടതിയെ സമീപിക്കും; തന്‍റെ കുട്ടിയെ വൈദികന്‍ ഭയപ്പെടു ത്തി എന്നു പറഞ്ഞുകൊണ്ട്. അതുകൊണ്ട് അവരുടെ പ്രവര്‍ത്തനവും മങ്ങിയ വെളിച്ചത്തിലേക്കു മാറിക്കൊണ്ടിരിക്കുന്നു.
എന്തൊക്കെ സംഭവിച്ചാലും മക്കളെ നന്മയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ പരിശ്രമിക്കുമെന്നാണു കരുതപ്പെടുന്നത്. എന്നാല്‍ ഭവനസന്ദര്‍ശനം നടത്തുമ്പോള്‍ കാണുന്നവ ഭീതിദമാണ്. മക്കളാണു കല്പിക്കുന്നത്. മാതാപിതാക്കള്‍ കീഴടങ്ങുന്നു. എല്ലാം സമ്മതിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ പറയുന്നു: "ഭയപ്പെട്ടിട്ടാണു ഞങ്ങളിങ്ങനെ പോകുന്നത്; അവന്‍ വല്ലതും ചെയ്തുകളഞ്ഞാലോ?"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org