ചോദ്യങ്ങളല്ല പ്രധാനം ഉത്തരങ്ങളാണ്

എണ്‍പത്തിനാലാം വയസ്സില്‍ അന്തരിച്ച ഉമ്പര്‍ത്തോ എ ക്കോയുടെ ആദ്യനോവലാണ് 'ദ നെയിം ഓഫ് ദ റോസ്'. ലോകപ്രശസ്തി നേടിയ ഈ കൃതിയില്‍ 1327-ല്‍ നടക്കുന്ന സംഭവങ്ങളാ ണു കുറ്റാന്വേഷണ രൂപത്തില്‍ ചുരുളഴിയുന്നത്. വായനക്കാരനു ബൗദ്ധികമായി വെല്ലുവിളി ഉയര്‍ ത്തുന്ന വിശേഷഭാവനയുടെ സൃ ഷ്ടിയായ ഈ രചനയില്‍ ബൈ ബിള്‍ വിശകലനങ്ങളും മദ്ധ്യകാലത്തെക്കുറിച്ചുള്ള പഠനങ്ങളും സാഹിത്യസിദ്ധാന്തങ്ങളും കടന്നുവരുന്നു. ഭാഷകൊണ്ടുള്ള കളിക ളും തര്‍ക്കവും നര്‍മവും ഒപ്പമുണ്ട്. യേശു എപ്പോഴെങ്കിലും ചിരിച്ചിട്ടുണ്ടോ എന്നത് ഒരു തര്‍ക്കവിഷയ മായി അവതരിപ്പിക്കപ്പെടുന്നു.
ഫ്രാന്‍സിസ്കന്‍, ഡൊമിനിക്കന്‍ സന്ന്യാസിമാര്‍ തമ്മിലുണ്ടാ യ വലിയ തര്‍ക്കത്തിന്‍റെ വിഷയമിതായിരുന്നു: "ഈശോമിശിഹാ യ്ക്കു പണസഞ്ചി ഉണ്ടായിരുന്നു വോ?"
ഫ്രാന്‍സിസ്കന്‍ സഭക്കാര്‍ ചാ പ്റ്റര്‍ കൂടി തീരുമാനിച്ചു, ഈശോ യ്ക്കു പണസഞ്ചി ഉണ്ടായിരുന്നില്ല. ഈ തീരുമാനം വിശ്വാസിസമൂ ഹത്തിന്‍റെ ഇടയില്‍ വലിയ വിവാദമുണ്ടാക്കിയപ്പോള്‍ മാര്‍പാപ്പ, ഡൊ മിനിക്കന്‍ സഭക്കാരോട് ഈ വിഷയത്തിലുള്ള തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഈശോ യ്ക്കു പട്ടാങ്ങായി പണസഞ്ചി ഉണ്ടായിരുന്നു എന്നാണ് അവര്‍ മാര്‍പാപ്പയെ അറിയിച്ചത്. ഡൊമിനിക്കന്‍ സഭാംഗമായിരുന്ന മാര്‍ പാപ്പ അക്കാര്യം തീട്ടൂരമായി പ്ര ഖ്യാപിച്ചു. അതോടെ ഡൊമിനിക്കന്‍മാരും ഫ്രാന്‍സിസ്കന്‍മാരും തമ്മില്‍ സംഘര്‍ഷമായി. നോവല്‍ അവസാനിക്കുന്നതു വളരെ വലി യ ലൈബ്രറിയുള്ള കൊവേന്ത കത്തിനശിക്കുന്നിടത്താണ്. ആണവയുദ്ധത്തില്‍ ലോകം കത്തിയമരുന്നതിന്‍റെയത്ര അതിതീക്ഷ്ണമായാണു ലൈബ്രറി കത്തിയമരുന്ന തു ചിത്രീകരിച്ചിരിക്കുന്നത്. കൊവേന്തയുടെയും കത്തോലിക്കാസഭയുടെയും കഥയായി മാത്രമല്ല ഈ നോവല്‍ വായിക്കേണ്ടത്. ശീ തയുദ്ധത്തിന്‍റെ കാലത്തു കമ്യൂ ണിസ്റ്റ് രാജ്യങ്ങളും ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്ന ബലപരീക്ഷണത്തിന്‍റെ കഥകൂടിയാണിത്. സ്വകാര്യസ്വത്തിന്‍റെ നിര്‍മ്മാര്‍ജ്ജനമാണു കമ്യൂണിസത്തിന്‍റെ പ്രഖ്യാപിതലക്ഷ്യം. അ തായതു കമ്യൂണിസ്റ്റുകാരനു പണ സഞ്ചി പാടില്ല. എന്നാല്‍ യാഥാര്‍ ത്ഥ്യം അതല്ലല്ലോ. ഈശോയ്ക്കു പണസഞ്ചി ഉണ്ടായിരുന്നോ എ ന്ന ചോദ്യം ഉമ്പര്‍ത്തോ എക്കോയുടെ ഭാവനാസൃഷ്ടിയാണ്. എ ന്നാല്‍ ഇന്നു പള്ളികളിലെ വികാരിമാരും കൈക്കാരന്മാരും പണസഞ്ചിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതു കാണുമ്പോള്‍, അത്രയേറെ ആകുലത ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. വര്‍ത്തമാനകാലത്ത് പള്ളിയുമായി ചേര്‍ന്നുനിന്നു പ്രതിച്ഛായ കൂട്ടുവാന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളവരും രാഷ്ട്രീയപാര്‍ട്ടിയില്‍ വിലപേശി ഉയരാന്‍ പ ള്ളിയുമായുള്ള അടുപ്പം ഉപയോഗിക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയിട്ടു ള്ള രാഷ്ട്രീയക്കാരും പള്ളിക്ക് ആ സ്തിയുണ്ടാക്കുന്നതു തങ്ങളുടെ അജപാലന കര്‍മത്തിന്‍റെ അവിഭാജ്യഘടകമായി കാണുന്ന വൈദികരും പള്ളിക്കെന്തിന് ഇത്രയും വ ലിയ പണസഞ്ചി എന്ന ചോദ്യം ഉയ രുവാന്‍ കാരണക്കാരാകുന്നുണ്ട്.
വിശ്വാസികളുടെ നാളത്തെ തലമുറയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇന്നേ ഒരുക്കുകയാണെന്നാണ് അവരുടെ ഭാവം. പള്ളിയും പാരീഷ്ഹാളും മറ്റു കെട്ടിട സൗകര്യങ്ങളും മരണശേഷം നീണ്ടുനിവര്‍ന്നു കിടക്കാനുള്ള കല്ലറകളും മറ്റും ആഡംബരം നിറഞ്ഞ രീതിയില്‍ ഒരുക്കുവാന്‍ നിത്യവും പണസഞ്ചി കിലുക്കി പിരിവു ചോദിക്കുന്നവര്‍ നാളത്തെ തലമുറയെ നേര്‍വഴിക്കു നയിക്കാനുള്ള മാതൃകകളാണോ തങ്ങളെന്ന് ആലോചിക്കുന്നില്ല. നാളത്തെ തലമുറയു ടെ കഴിവിലും ആര്‍ജ്ജവത്തിലും വിശ്വാസമില്ലാത്ത വരട്ടുചിന്തക്കാരായ കാരണവന്മാരെപ്പോലെയാ ണ് ഇവര്‍ പെരുമാറുന്നത്. തങ്ങളുടെ കാലം കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നുവെന്ന ചിന്ത.
ദ്രവ്യാഗ്രഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനമെന്നു വി ശുദ്ധ പൗലോസ് രേഖപ്പെടുത്തിയിട്ടുള്ളതു പിരിവു ലഹരിയാക്കിയിട്ടുള്ളവര്‍ മറന്നുപോകുന്നു. പ്രാര്‍ ത്ഥനയെ കൂട്ടുപിടിച്ച് എല്ലാറ്റിനെ യും ന്യായീകരിക്കാനുള്ള ശ്രമവും അംഗീകാരം അര്‍ഹിക്കുന്നില്ല. ഒരു നര്‍മകഥയുണ്ട്. ഒരു കൊച്ചച്ചന്‍ ദീര്‍ഘനാളത്തെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരമായി, താന്‍ എഴുതിയ ഭക്തിഗാനങ്ങളുടെ ഒരു സിഡി ഇറക്കി. അതിന്‍റെ വില്പനയ്ക്കായി ഒരു ധ്യാനകേന്ദ്രത്തില്‍ ചെന്നു ഡയറക്ടറച്ചനെ കണ്ടു. സിഡി വില്ക്കാമെന്നു ഡയറക്ടറച്ചന്‍ സമ്മതിച്ചു. എന്തു വില കിട്ടണമെന്ന ചോദ്യത്തിന് 75 രൂപയെ ന്നു കൊച്ചച്ചന്‍റെ മറുപടി. ഡയറക്ടറച്ചന്‍ പറഞ്ഞു, 'ഞാനൊന്നു പ്രാര്‍ത്ഥിച്ചു നോക്കട്ടെ.' അഞ്ചു മിനിറ്റു നേരം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിച്ചശേഷം ഡയറക്ടറച്ചന്‍ പറഞ്ഞു, '65 രൂപ എന്നാണു വെളിപ്പെടുത്തി കിട്ടുന്നത്.' കൊച്ചച്ചന്‍ ബുദ്ധിമാനായിരുന്നു; അദ്ദേഹം പറഞ്ഞു, 'ഞാനൊന്നു പ്രാര്‍ത്ഥിച്ചുനോക്കട്ടെ അച്ചാ.' കൊച്ചച്ചന്‍ പത്തു മിനിറ്റു നേരം മുട്ടിന്മേല്‍ നിന്നു കൈവിരിച്ചു പിടിച്ചു പ്രാര്‍ ത്ഥിച്ചശേഷം പറഞ്ഞു, '70 രൂപ എ ന്നാണ് എനിക്കു വെളിപ്പെടുത്തി കിട്ടുന്നത്.' അങ്ങനെ 70 രൂപയില്‍ ഉറപ്പിച്ചു. ഇതൊരു കഥയായി ക രുതിക്കൊള്ളുക, എന്നാല്‍ വലിയ സത്യം ഇതിലടങ്ങിയിട്ടുണ്ട്.
പ്രാര്‍ത്ഥനയും പണസഞ്ചിയാ യി മാറിയിരിക്കുന്നു. പ്രാര്‍ത്ഥനക്കാരും കാരുണ്യപ്രവര്‍ത്തകരും ധ്യാനസഹായികളും സഹോദരന്മാരുമായ അനേകം പേര്‍ ഇന്നുണ്ട്. അതൊരു ജീവിതമാര്‍ഗമായി മാറിയിട്ടുണ്ടോ എന്ന് ആത്മശോധന ചെയ്യണം. കാരുണ്യപ്രവര്‍ത്തനത്തില്‍ പേരെടുത്തു പറഞ്ഞു നടക്കുന്ന ഒരു ആത്മീയവ്യക്തി ത ന്നെ ചോദ്യം ചെയ്ത വിശ്വാസിയോടു പറഞ്ഞതിങ്ങനെ: "സുഹൃത്തേ, നിങ്ങള്‍ക്ക് എന്തോ വലിയ കുഴപ്പം സംഭവിക്കാന്‍ പോകുകയാണ്. അതുകൊണ്ടാണ് ഇപ്രകാരം സംസാരിക്കുന്നത്." ന്യായമായ കാര്യത്തിനു ചോദ്യം ചെയ്യു ന്ന വ്യക്തി സുഹൃത്തായിരുന്നാല്‍ പ്പോലും എതിരാളിയാണ്. ദൈവകോപത്തിന്‍റെ പേരുപറഞ്ഞുള്ള മുന്നറിയിപ്പാണു പിന്നീട്. നിത്യനാ യ ദൈവത്തിലേക്കുള്ള ദൂരം അടു ത്തുനില്ക്കുന്ന മനുഷ്യനിലേക്കു ള്ള ദൂരമാണെന്ന സത്യം വിസ്മരിക്കുമ്പോഴുള്ള ഗതികേടാണിത്.
കാലം മറക്കാത്ത തത്ത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞു, നിങ്ങള്‍ മാമൂലുകളല്ല ആചരിക്കേണ്ടത്, മനഃസാക്ഷി പറയുന്നത് അനുസരിച്ചു ജീവിക്കുക. എന്താ ണു മനഃസാക്ഷി? മനസ്സിലെ സാ ക്ഷ്യം. ആരുടെ സാക്ഷ്യം? എന്നില്‍ ഞാന്‍ കേള്‍ക്കുന്ന ഞാനല്ലാത്തവന്‍റെ ശബ്ദം. എന്‍റേതല്ലാത്ത ശ ബ്ദം. അതിലേക്കു മടങ്ങണമെങ്കില്‍ എന്നിലെ ഞാന്‍ എന്നെ വി ട്ടുപോകണം. അമ്പട ഞാനേ! എ ന്ന നിലയിലുള്ള മനുഷ്യര്‍ക്ക് അ തു പ്രയാസമാണ്. അതു സാദ്ധ്യമാകണം, എങ്കിലേ ആദ്ധ്യാത്മികതയിലാണെന്നും ക്രിസ്തുവിന്‍റെ അനുയായികളാണെന്നും അവകാശപ്പെടാനാവൂ.
ാമിശുശൗെ59@ഴാമശഹ.രീാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org