സെന്‍ട്രല്‍ വിസ്ത: മാനവ ദുരന്തത്തിനിടയിലെ അപഭ്രംശം

സെന്‍ട്രല്‍ വിസ്ത: മാനവ ദുരന്തത്തിനിടയിലെ അപഭ്രംശം

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍
സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

2.77 കോടിയിലേറെ ആളുകളെ കോവിഡ് ബാധിച്ച, ലോകത്തിലെ ഏറ്റവുമധികം ദുരന്ത ബാധിതമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തുടനീളം വേണ്ടത്ര പരിശോധനകള്‍ നടത്താതിരുന്നിട്ടു പോലും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 4 ലക്ഷത്തിലധികം പുതിയ കേസുകള്‍ കണ്ടെത്തിയ രാജ്യം.

വന്‍ചിലവു വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി സമയവും പണവും മുടക്കുന്നത് തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ പിടിവാശിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. പുതിയ പാര്‍ലമെന്റ് ഭവനം, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും വേണ്ടിയുള്ള വസതികള്‍, വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകള്‍ ഉള്‍പ്പെടുന്ന പുതിയ ബഹുനില കെ ട്ടിടങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയിലുള്ളത്. 2019-ല്‍ ആവിഷ്‌കരിക്കപ്പെട്ട ഈ മെഗാ നിര്‍മാണ പദ്ധതിക്ക് 2024 ഓടെ പൂര്‍ത്തിയാ കുമ്പോള്‍ 20,000 കോടി ചിലവഴിക്കപ്പെടും.

1,224 എംപിമാര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടം രൂപകല്‍പ്പന ചെയ്തി രിക്കുന്നത്. ലോക്‌സഭയും രാജ്യസഭയും എംപിമാര്‍ക്കുള്ള ചേംബറുകളും അടങ്ങിയതായിരിക്കുമിത്.

പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും വേണ്ടി ഒരു പുതിയ കെട്ടിടമോ പുതിയ വീടോ പണിയുന്നതിന് ആരും എതിരല്ല. ഉന്ന തോദ്യോഗസ്ഥര്‍ക്കും അവരുടെ ജീവനക്കാര്‍ക്കുമായി സൗകര്യപ്രദമായ പുതിയ ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനും ആരും എതി രല്ല. പക്ഷേ, രാജ്യം ഇത്ര കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് നമുക്ക് അത് ആവശ്യമുണ്ടോ?

ആശുപത്രി കിടക്കകള്‍ നിറഞ്ഞിരിക്കുന്നു.

ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ പലരും മരിച്ചു.

മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുന്നു, മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ ബന്ധുക്കളോട് പ്രിയപ്പെട്ടവരുടെ മൃതദേഹ ങ്ങള്‍ ഉടന്‍ എടുത്തു കൊണ്ടു പോകാന്‍ ആവശ്യപ്പെടുന്നു.

മരുന്നുകള്‍ കുറവാണ്. അല്ലെങ്കില്‍ കരിഞ്ചന്തയില്‍ അന്യായ വിലയ്ക്ക് വില്‍ക്കപ്പെടുന്നു.

നിരവധി ആരോഗ്യ പ്രവര്‍ത്ത കര്‍ വൈറസ് ബാധിതരായതി നാല്‍ മനുഷ്യശേഷിയുടെ കുറവ് രൂക്ഷമായിരിക്കുന്നു.

ശ്മശാനങ്ങള്‍ നിറഞ്ഞു. ശവസംസ്‌കാരത്തിനായി കാത്തിരിപ്പു പട്ടികകള്‍ ഉണ്ട്. മരിച്ചവരെ സംസ്‌കരിക്കാന്‍ കഴിയാതെ മൃതദേഹങ്ങള്‍ ഇപ്പോള്‍ നദികളിലേക്ക് വലിച്ചെറിയുകയാണ്. ക്ഷാമവും ഉയര്‍ന്ന വിലയും കാരണം ശവസംസ്‌കാരത്തിനായി വിറകു ലഭിക്കുന്നത് ഒരു പ്രശ്‌നമാണ്.

ആയിരക്കണക്കിന് ചെറുകിട യൂണിറ്റുകളും ബിസിനസ്സുകളും അടച്ചുപൂട്ടി, ഒരു പുനരുജ്ജീ വനത്തെക്കുറിച്ചു വലിയ പ്രതീക്ഷയില്ല. പകര്‍ച്ച വ്യാധിയാകട്ടെ അതിന്റെ താണ്ഡവം തുടരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഏപ്രിലില്‍ മാത്രം 34 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണ്. ആയിരക്കണക്കിന് ചെറുകിട യൂണിറ്റുകളും ബിസിനസ്സുകളും അടച്ചുപൂട്ടി, ഒരു പുനരുജ്ജീവന ത്തെക്കുറിച്ചു വലിയ പ്രതീക്ഷയില്ല. പകര്‍ച്ചവ്യാധിയാകട്ടെ അതിന്റെ താണ്ഡവം തുടരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഏപ്രിലില്‍ മാത്രം 34 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

തെരുവില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന ആരുമായും സംസാരിക്കുക, എല്ലാവര്‍ക്കും പറയാനുണ്ടാകും, പകര്‍ച്ചവ്യാധി തങ്ങളെ ശാരീരികമായും വൈകാരികമായും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള കഥകള്‍.

രോഷമുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ട്. സ്വാഭാവികമായും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പകര്‍ച്ചവ്യാധി മൂലം സഹനമനുഭവിച്ചവര്‍ക്ക് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം ഒരു പൊങ്ങച്ച പദ്ധ തിയായി തോന്നുന്നു. വിനാശകരമായ ഒരു മഹാമാരിയുടെ നടുവിലുള്ള ആഡംബരപൂര്‍ണമായ ഈ പദ്ധതി തൊഴിലാളികളെ അപകടത്തിലാക്കുന്നുവെന്നും ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന അമൂല്യമായ വിഭവങ്ങള്‍ നശിപ്പിക്കുകയാണെന്നും വ്യക്ത മാക്കി 76 പണ്ഡിതന്മാര്‍ മോദിക്ക് കത്തെഴുതി.

പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലുട നീളം പ്രചരിച്ചതിനാല്‍, സ്റ്റില്‍, വീഡിയോ ഫോട്ടോഗ്രാഫി പെട്ടെന്ന് നിരോധിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കരുതി. നിര്‍മ്മാണത്തിന്റെ ഫോട്ടോകളും വീഡിയോകളും ഓക്‌സിജന്‍ വാങ്ങാനായി തെരുവുകളിലും ശ്മശാനങ്ങളില്‍ നിന്നുയരുന്ന അഗ്‌നിനാളങ്ങള്‍ക്കിടയിലും കാത്തു നില്‍ക്കുന്ന രോഗികളുടെ ബന്ധുക്കളുടെ പക്കലെത്തിയേക്കാം എന്നു കരുതിയിട്ടാകാമിത്.

നമുക്ക് ഒരു പുതിയ പാര്‍ലമെന്റ് മന്ദിരമാണോ ഇപ്പോള്‍ ആവശ്യം, അതോ, സര്‍ക്കാരിനെ തെരഞ്ഞെടുത്തവര്‍ക്ക് സമത്വം, നീതി, സദ്ഭരണം, മെച്ചപ്പെട്ട ആരോഗ്യ പരിചരണം, മനുഷ്യാവകാശ സംരക്ഷണം, മെച്ചപ്പെട്ട സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരവും സംവിധാനവും ആണോ?

തെരുവില്‍ കാത്തു നില്‍ക്കുന്ന മനുഷ്യന്‍ ഇപ്പോള്‍ വീണ്ടും വീണ്ടും ചോദിക്കുന്ന ഒരു ചോദ്യമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org