നാടു കടത്തപ്പെട്ട ഭാഷ

നാടു കടത്തപ്പെട്ട ഭാഷ

സീനായ് മലയില്‍വച്ചാണു മോസസിനു ജനങ്ങള്‍ക്കുവേണ്ടിയുള്ള ദൈവവെളിപാടില്‍ പത്തു കല്പനകളുടെ രണ്ടു കല്പനകളാണു ദൈവം നല്കിയത്. "പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു. പലകകള്‍ ദൈവത്തിന്‍റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടത്തെ കയ്യെഴുത്തുമായിരുന്നു." താഴോട്ടു വന്നപ്പോള്‍ മോസസ് കേട്ടതു ജനം കാളക്കുട്ടിയുടെ വിഗ്രഹത്തിനു ചുറ്റം നൃത്തംവയ്ക്കുന്ന പാട്ടാണ്. "അവന്‍റെ കോപം ആളിക്കത്തി. അവന്‍ കല്‍പലകകള്‍ വലിച്ചെറിഞ്ഞു മലയുടെ അടിവാരത്തില്‍വച്ച് അവ തകര്‍ത്തുകളഞ്ഞു" (പുറ. 32:15-19). വിചിത്രമായ സമ്മര്‍ദ്ദം, കല്പനകള്‍ സ്വീകരിച്ചവന്‍തന്നെ അവ തകര്‍ത്തു. വെളിപാടിന്‍റെ വിധി. ആ എറിഞ്ഞുതകര്‍ക്കല്‍ അടക്കാനാവാത്ത അസ്വസ്ഥതയുടെയും മനസ്സിലാക്കാനാവാത്ത കോപത്തിന്‍റെയും ഫലമാണ്. ഒരു വിധത്തിലും ചിന്തിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത സാഹചര്യം വ്യാകരണത്തില്‍ കല്പനകളും വ്യാകരണം പാലിക്കേണ്ടവരുടെ വ്യാകരണത്തിനു വഴങ്ങാത്ത ബലഹീനന്‍റെ ആദര്‍ശവും പാപ്പരത്തവും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ സംഘര്‍ഷം തീര്‍ത്ത കോപം. നിസ്സഹായതയില്‍ തകര്‍ക്കാനാവുന്നതു വ്യാകരണമാണ്, ജനങ്ങളുമായി വ്യാകരണം എറിഞ്ഞുടച്ച ജനങ്ങള്‍ക്കു വിഗ്രഹം ഇടിച്ചു പൊട്ടിച്ചു വെള്ളത്തില്‍ കലക്കി കുടിപ്പിച്ചു. ആ വിധത്തില്‍ സന്ധിക്കാത്ത ദൈവവും മനുഷ്യപെരുമാറ്റവും. വ്യാകരണത്തെ മായ്ക്കാനാവാത്ത മനുഷ്യന്‍റെ അക്ഷരവ്യാകരണം തല്ലിപ്പൊളിച്ചു.

യഹൂദകവിയായ എഡ്മണ്ട് ജാലെവ് എഴുതി; "കല്പനകളുടെ തകര്‍ന്ന കഷണങ്ങള്‍ക്കിടയില്‍ നിന്നു കവിത വളരുന്നു: ഭാഷയുടെ സ്വാതന്ത്ര്യം വേരുപിടിക്കുന്നു. വ്യാഖ്യാനത്തിന്‍റെ അനിവാര്യത, കാവ്യത്തിന്‍റെ അനിവാര്യതപോലെ നാടുകടത്തപ്പെട്ട ഭാഷണരൂപമാണ്." ആദര്‍ശവും യാഥാര്‍ത്ഥ്യവും പൊരുത്തപ്പെടാത്ത സാഹചര്യം വ്യാഖ്യാനത്തിന്‍റെ തല്ലിപ്പൊളിക്കല്‍ അനിവാര്യമാകല്‍. അതു നിഷേധമാണ് – അതു നാടുകടത്തപ്പെട്ട ഭാഷരൂപമാണ്. അതു സ്വസ്ഥതയുടെ വീടു വിട്ടുപോകലാണ്. ഒരുതരം നാടോടിയാകലാണ്. എല്ലാം വിട്ടുപോകുക. വ്യാഖ്യാനം ഈ നാടുവിടല്‍ പ്രക്രിയയാണ്. അതു സ്വാര്‍ത്ഥതയുടെ വിടുവിടലാണ്. അതു കാവ്യലോകത്തിലേക്കുള്ള എടുത്തുചാട്ടവും സ്വപ്നത്തിലേക്കുള്ള പലായനവുമാണ്. ആ പലായനത്തിലാണു ഏകാന്തതയും ഒരുപക്ഷേ, അതു സ്വാര്‍ത്ഥതയുടെ ഏകാന്തതയാകണമെന്നില്ല. അത് അപരനെ കേള്‍ക്കാന്‍ കഴിയുന്ന എറിഞ്ഞുടക്കലാണ്. ഉടഞ്ഞതിന്‍റെ ഉള്ളില്‍നിന്നു കേള്‍ക്കാന്‍ ഉണ്ടാകാം, ശ്രദ്ധിക്കാന്‍ സാധിക്കാം. വല്ലാത്ത എറിഞ്ഞുടയ്ക്കലിന്‍റെ തകര്‍ച്ചയുടെ. എന്‍റെ ചിന്തയില്‍നിന്നും എന്‍റെ ലോകത്തില്‍നിന്നും എന്‍റെ വീട്ടില്‍നിന്നും അവ തകര്‍ത്തു പുറത്തുകടക്കുമ്പോള്‍ ഉണ്ടാകുന്ന കേള്‍വിയും കാഴ്ചയും ശ്രവണവും ശ്രദ്ധയും നിശ്ചിതമായ ഭാഷണങ്ങള്‍ക്കുള്ളില്‍ നിന്നു ഭിന്നമായ കാവ്യമായിരിക്കും. അതു നാടുകടത്തപ്പെട്ട ഭാഷയാകുമ്പോള്‍ എന്‍റെ ഭാഷയല്ലാത്തതും ആരുടെയോ അന്യന്‍റെ ഭാഷയായതുമാണ് – അന്യമായ ഭാഷയുടെ വരവിനു വഴിയൊരുക്കാന്‍ ഒരു തല്ലിത്തകര്‍ക്കല്‍ അനിവാര്യമാണ്. ചിരപരിചിതമായതും വീടിന്‍റേതുമായ ചിന്തയെ വിട്ടുപോകുന്ന അപരിചതഭാഷയും അപരിചിതഭാഷണവും. അതാണു പുതിയ ആദര്‍ശയര്‍ത്ഥങ്ങളില്‍ സന്ധിയുണ്ടാക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org