ക്രൈസ്തവധ്യാനം തങ്ങളിലേയ്ക്കുള്ള ഉള്‍വലിയലല്ല

ക്രൈസ്തവധ്യാനം തങ്ങളിലേയ്ക്കുള്ള ഉള്‍വലിയലല്ല

ക്രൈസ്തവമായ ധ്യാനം യേശുവിനെ കണ്ടുമുട്ടലാണ്, അല്ലാതെ തങ്ങളിലേയ്ക്കുള്ള ഉള്‍വലിയലല്ല. ക്രിസ്തുവിനെ കണ്ടെത്തുന്നതു വഴി മാത്രമേ സ്വയം കണ്ടെത്താനും കഴിയുകയുള്ളൂ. സ്വന്തം ഉള്ളിലേയ്ക്കു പോകാതെ യേശുവിലേയ്ക്കു പോകാനും യേശുവിനെ കണ്ടെത്താനും കഴിയുമ്പോഴാണ് നാം സ്വയം കണ്ടെത്തുന്നത്. പരിശുദ്ധാത്മാവാണ് നമ്മെ അതിലേയ്ക്കു നയിക്കുന്നത്.

അടുത്ത കാലത്തായി പാശ്ചാത്യരാജ്യങ്ങളിലും മറ്റും ധ്യാനം വലിയ പ്രചാരമാര്‍ജിക്കുന്നുണ്ട്. ക്രൈസ്തവര്‍ മാത്രമല്ല ധ്യാന ത്തെക്കുറിച്ചു പറയുന്നത്. ധ്യാനിക്കുക എന്നത് ലോകത്തിലെ ഏതാണ്ട് എല്ലാ മതങ്ങളിലും ഉള്ളതാണ്. മതവിശ്വാസമില്ലാത്തവരും ധ്യാനരീതികള്‍ പിന്തുടരുന്നു. ധ്യാനിക്കുകയും വിചിന്തനം നടത്തുകയും സ്വയം കണ്ടെത്തുകയും ചെയ്യുക എല്ലാവര്‍ക്കും ആവശ്യമാണ്. ദിനവും എവിടെയും കാണുന്ന മാനസീകസംഘര്‍ഷങ്ങള്‍ക്കും ശൂന്യതയ്ക്കും മറുമരുന്നതായി ധ്യാനത്തെ ആളുകള്‍ കാണുന്നു.

മിഴികള്‍ പാതിയടച്ച് മൗനമായിരിക്കുന്ന മനുഷ്യരെ നാം കാണുന്നു. അവരെന്താണു ചെയ്യുന്നതെന്നു നാം ചോദിച്ചേക്കാം. അവര്‍ ധ്യാനിക്കുകയാണ്. നല്ല കാര്യമാണ് അത്. നാം സദാ ഓടേണ്ടവരല്ല. നമുക്കൊരു ആന്തരീക ജീവിതമുണ്ട്. അതിനെ അവഗണിക്കാനാവില്ല. അതുകൊണ്ടു ധ്യാനം എല്ലാവര്‍ ക്കും ആവശ്യമാണ്. പക്ഷേ ക്രൈസ്തവര്‍ ധ്യാനത്തിന്റെ ക്രൈസ്തവമാനം മറന്നു പോകരുത്. ക്രൈസ്തവനെ സംബന്ധിച്ചു ധ്യാനം ക്രിസ്തുവിലെത്താനുള്ള മാര്‍ഗമാണ്.

(വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org