Latest News
|^| Home -> Pangthi -> ചിന്താജാലകം -> സംഗീതത്തിന്റെ പള്ളികള്‍

സംഗീതത്തിന്റെ പള്ളികള്‍

Sathyadeepam

പോള്‍ തേലക്കാട്ട്


”കല്ലില്‍ തീര്‍ത്ത കീര്‍ത്തനം” എന്നാണ് വിക്ടര്‍ ഹ്യൂഗോ ദേവാലയത്തെ നിര്‍വചിക്കുന്നത്. പാരീസിലെ ദൈവമാതാവിന്റെ ബൃഹത്തായ പള്ളിയെക്കുറിച്ച് എഴുതിയ നോവലിലാണ് ഈ നിര്‍വചനം. കീര്‍ത്തന(Symphony)മാണ് പള്ളിയുണ്ടാക്കുന്നത്. അതു ഭാഷയുടെയും സംഗീതത്തിന്റെയും ലോകമാണ്. കീര്‍ത്ത നം – സിംഫണി എന്നതു പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതത്തെ സൂചിപ്പിക്കുന്ന പദമാണ്. ഈ ഗ്രീക്കു പദത്തിനു സ്വരമേളം എന്നാണ് അര്‍ത്ഥം. പ്രപഞ്ചത്തിലും മനുഷ്യനിലുമുള്ള സ്വരമേളത്തിന്റെ സംഗീതം – പടു പാട്ടുപാടാത്ത കഴുതയില്ല. പാട്ട് രസിക്കാത്ത മനുഷ്യരുമില്ല. സംഗീതം അതില്‍തന്നെ വിശുദ്ധമായ ഭാഷയായി കരുതുന്നു. അതു വിശുദ്ധിയുടെ മണ്ഡലം സൃഷ്ടിക്കുന്നു; അന്തരീക്ഷം ഉണ്ടാകുന്നു. സംഗീതം ഓരോ മനുഷ്യനിലുമുണ്ട് പ്രപഞ്ചത്തിലുമുണ്ട്.

ഏതാണ്ട് എല്ലാ മതങ്ങളിലും സംഗീതം അതിന്റെ ആത്മപ്രകാശത്തിന്റെ ഭാഷയാകുന്നു. പാടി പ്രാര്‍ത്ഥിക്കുന്നവന്‍ രണ്ടു വട്ടം പ്രാര്‍ത്ഥിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ വെറും പറച്ചിലല്ല പരമാര്‍ത്ഥമാണ്. കലയും സാഹിത്യവും സംഗീതവും എപ്പോഴും ചിന്തയുടെ ഐന്ദ്രിയമാനമാണ്. കാരണം അവിടെ ചിന്ത ഇന്ദ്രിയങ്ങളുടെ മൂര്‍ത്തരൂപമെടുക്കുന്നു. അതു കൊണ്ട് സംഗീതം എല്ലാവരേയും സ്പര്‍ശിക്കുന്നു – അതു നമ്മെ തൊട്ടുണര്‍ത്തുന്നു.

തൊടുക എന്ന ഐന്ദ്രിയ നടപടിയില്‍ സങ്കീര്‍ണമായ തലങ്ങളുണ്ട്. എനിക്ക് എന്റെ അസ്തിത്വമെന്നു പറയുന്നത് എന്റെ മാംസവും ലോകത്തിന്റെ മാംസവും ചേര്‍ന്നതാണ്. അവിടെ ദൃശ്യമായതും ദൃശ്യമല്ലാത്തതുമുണ്ട്. അദൃശ്യമായത് ഉള്ളതാണ് പക്ഷെ, അസന്നിഹിതമാണ്. ഞാനും ലോകവുമാകുന്ന മാംസത്തിലേക്ക് ബോധം എന്ന എന്റെ ഇടമുണ്ടാകുന്നതു. ഞാന്‍ എന്നെ സ്പര്‍ശിക്കുന്നതാണ് എന്റെ എല്ലാ സ്പര്‍ശനങ്ങളും. ഞാന്‍ സ്പര്‍ശിക്കുന്നതായി അറിയുകയാണ്. ഈ സ്പര്‍ശനത്തിന് അകവും പുറവുമുണ്ട്. ഞാന്‍ തൊടുന്നതും തൊടാന്‍ ശ്രമിക്കുന്നതും ഒന്നാകണമെന്നില്ല. സ്പര്‍ശനത്തിന്റെ അങ്ങേ വശം സ്പര്‍ശിക്കാനാവാത്തതാകും. കാഴ്ചയില്‍ കാണുന്നതും കാണാനാകാത്തതുമുണ്ട്. കാണലിന്റെ മറുപുറവും കാണാം. സ്പര്‍ശനവും അതുപോലെ തന്നെ. അവളെ സ്പര്‍ശിക്കു മ്പോഴും അതു സ്പര്‍ശിക്കു മ്പോഴും ഞാനാണ് സ്പര്‍ ശിക്കുന്നത്. അപ്പോള്‍ ഏ തോ സാന്നിദ്ധ്യം എന്നിലേ ക്കു കടന്നു വരുന്നു. തൊടു ന്നതും കാണുന്നതും മറ്റൊ ന്നല്ല എന്നു പറയാന്‍ എനിക്കാവുന്നു. മറ്റെല്ലാം മാറ്റിനിറുത്തി അതു വേര്‍തിരിക്കു കയാണ്. അതു ശൂന്യതയെ സ്പര്‍ശിക്കലുമാണ്.

എന്തോ എന്നെ സ്പര്‍ ശിച്ചു. അതു മാംസമാണ്. പക്ഷെ, എന്റെ മാംസത്തില്‍ നിന്നു വ്യതിരിക്തമായ മാംസം തൊടുന്നു. ശരീരം കാണപ്പെടുന്നതും കാണുന്നതുമാണ്; തൊടുന്നതും തൊടപ്പെടുന്നതും. ലോകമാകുന്ന മാംസത്തിലൂടെയാണ് ഞാന്‍ കാണുന്നതും ചിന്തിക്കുന്നതും. എന്റെ മനുഷ്യത്വം ലോകത്തിന്റെ തൊടലും കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. എന്റെ മനുഷ്യത്വം ഈ തൊടലിലൂടെ മനുഷ്യത്വത്തിനപ്പുറം തൊടുകയാണ്. മനുഷ്യന്റെ മറുവശമായ ലോകം. അതു എന്റെ ശരീരംപോ ലെ ഒരു സ്വകാര്യ സ്വത്തല്ല. ആ ലോകത്തില്‍ ഒരു ക്രമം ത്രസിക്കുന്നു, ഒരു താളം നിലകൊള്ളുന്നു. ഒരു സംഗീതം മുഴങ്ങുന്നു. അതു ചരിത്രത്തിന്റെ രഹസ്യമാണ്. ഈ ചരിത്രരഹസ്യം എന്റെ മാംസത്തിലുമുണ്ട്. ഒരു കവിതയും കാവ്യവും അതിലും ഗ്രസി ക്കുന്നു. സങ്കീര്‍ണ്ണമായ ഗണിതത്തിന്റെ സ്വരരാഗം.

ഫ്രഞ്ചു ചിന്തകനും കവിയുമായ പോള്‍ ക്ലോഡല്‍ എഴുതി ”കുടിക്കുക, ചന്ദ്രനെപ്പോലുള്ള കോപ്പ കുടിക്കാന്‍തരുന്നു…. ഇതു പാനീയമാണ് എന്നു പറയുന്നില്ല. എന്നാല്‍ നിന്റെ ഹൃദയത്തിന് അത് കാടിന്റെ നിഴലുകള്‍ പോലെയായിരിക്കും.” ദൈവം മനുഷ്യനു നല്കിയ ഏറ്റവും ശ്രേഷ്ഠമായ സമ്മാനം ക്രിസ്തുവാണ്, അതു ദൈവത്തിന്റെ വചനമാണ്, മാംസമാണ്. പ്രപഞ്ചമാംസ ത്തെ ഞാന്‍ മോന്തുന്നതുപോലെ. മനുഷ്യന്‍ ദൈവത്തിന്റെ കരവേലയാണ്, മനുഷ്യന്‍ പരിമിതനാണ് എങ്കിലും അവനില്‍ പൂര്‍ ണ്ണതയുടെ രൂപമുണ്ട്. മനുഷ്യാവതാരത്തിലാണ് ദൈവത്തിന്റെ വെളിപാട്. അവന്റെ വിലാവില്‍ കൈവയ്ക്കുകയും അവന്റെ വ്രണത്തില്‍ വിരലിടുകയും ചെയ്യുന്ന സ്പര്‍ശനത്തിന്റെ ആത്മീയത. സ്വന്തമാക്കാനാവാത്തതും എന്നാല്‍ തൊടാനും പിടിക്കാ നും കാണാനും കിട്ടുന്നതുമായ ദൈവം, അപരന്‍ ദൈവത്തില്‍ നിന്നു വരുന്നു.

ലോകമാംസത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീതത്തിന്റെ ഭാഷ എന്നെ സ്പര്‍ശിക്കുന്നു. ദൈവത്തിന്റെ ശ്രുതി ക്രിസ്തുവാകുന്ന ഭാഷയില്‍ സഭാശരീരത്തില്‍ പ്രപഞ്ചത്തിലെ എല്ലാം ചേര്‍ന്ന് പാടാന്‍ പഠിക്കുന്നു. പ്രപഞ്ചത്തിലും എന്റെ മാംസത്തി ലും ദൈവികതയുടെ താളലയങ്ങള്‍ ശ്രദ്ധിക്കുന്നു. വചനത്തിന്റെ സംഗീത സംവിധായകനും പ്രബോധകനുമായ ദൈവത്തിന്റെ സംഗീതം പ്രപഞ്ചമാംസത്തില്‍ ആലേഖിതമാണ്. എല്ലാ വിഭക്തികളും ദൈവികമായ ഭക്തിയില്‍ സഹവസിക്കുന്നു. സംഗീതം സ്പര്‍ശിക്കുമ്പോള്‍ ആത്മാവ് ഉണരുന്നു. അതു സൃഷ്ടിക്കുന്നതു ദേവഭാഷയുടെ വിശുദ്ധിയാണ്. സംഗീതത്തിന്റെ വിശുദ്ധി മാംസത്തില്‍ നിര്‍വഹിക്കുന്ന ദൈവികസ്പര്‍ശനമാണ് വിശുദ്ധിയുടെ പ്രസാദം.

Leave a Comment

*
*