Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> പരദൂഷണം പറയരുത്

പരദൂഷണം പറയരുത്

Sathyadeepam

ഒരു സഹോദരന്റേയോ സഹോദരിയുടേയോ ഒരു തെറ്റു കാണുമ്പോള്‍ സാധാരണയായി നാം ചെയ്യുന്ന ആദ്യത്തെ കാര്യം, പോയി അതു മറ്റുള്ളവരോടു പറയുക എന്നതാണ്. പരദൂഷണം പറയരുത്. പരദൂഷണം കൂട്ടായ്മയുടെ ഹൃദയം അടച്ചു കളയുന്നു. സഭയുടെ ഐക്യത്തെ തകര്‍ക്കുന്നു.
സാത്താനാണ് ഏറ്റവും വലിയ സംഭാഷകന്‍. എപ്പോഴും മറ്റുള്ളവരെ കുറിച്ചു കുറ്റം പറഞ്ഞു നടക്കുകയാണ് സാത്താന്റെ പ്രവൃത്തി. സഭയുടെ ഐക്യം തകര്‍ക്കുന്ന നുണയനാണു സാത്താന്‍. സഹോദരങ്ങളെ അവന്‍ ഒറ്റപ്പെടുത്തുകയും സമൂഹത്തെ തകര്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രിയ സഹോദരങ്ങളേ, പരദൂഷണം പറയാതിരിക്കുക. കോവിഡിനേക്കാള്‍ മോശമായ ഒരു പകര്‍ച്ചവ്യാധിയാണു പരദൂഷണം.

(വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Leave a Comment

*
*