നാല്പതുമണി ആരാധന

നാല്പതുമണി ആരാധന

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

പത്തൊമ്പതാം നൂറ്റാണ്ടി ന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപ താം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലുമായി കേരളസഭയില്‍ പ്രചാരം നേടിയ ഒരു ഭക്താഭ്യാസമാണു 40 മണി ആരാധന. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോ അന്ത്യഅത്താഴ സമയത്തു വിശു ദ്ധ കുര്‍ബാന സ്ഥാപിക്കുകയും ലോകാവസാനംവരെ ഞാന്‍ നി ങ്ങളോടുകൂടെ ഉണ്ടായിരിക്കുമെ ന്നു വാഗ്ദാനം ചെയ്യുകയും ചെ യ്തു. ആ വാഗ്ദാനം വിശുദ്ധ കുര്‍ ബാനയിലൂടെ അവിടുന്ന് യാഥാര്‍ ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു. സ്‌നേഹിക്കുന്നവര്‍ പരസ്പരം കാ ണാനും സംഭാഷണം ചെയ്യാനും ആശ്ലേഷിക്കാനും അഭിലഷിക്കുക സ്വാഭാവികമാണല്ലോ. അതിനുവേണ്ടിയാണ് ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും അതില്‍ എഴുന്നള്ളിയിരിക്കുന്നതും. വിശു ദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കാനും സ്‌നേഹിക്കാനും ഓരോ കത്തോലിക്കനും കടപ്പെട്ടവനാണ്. മാര്‍പാപ്പാമാരും വിശുദ്ധാത്മാക്കളും അതിനെ വളരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പരിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും സമാരംഭിക്കപ്പെട്ട ഒന്നാ ണ് 40 മണി ആരാധന.

മധ്യകേരളത്തിലെ കത്തോലി ക്കാ ദേവാലയങ്ങളില്‍ പ്രചാരം നേടിയ 'നാല്പതുമണി ആരാധന', പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം' എന്നീ ഭക്തകൃത്യങ്ങള്‍ക്കു തുടക്കംകുറിച്ചതു കൂനമ്മാവിലെ വി. ഫിലോമിനായുടെ നാമധേയത്തിലുള്ള ദേവാലയത്തിലായിരുന്നു. പുണ്യശ്ലോകരാ യ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, ലെയോപോള്‍ഡ് മിഷനറിയുമാണ് അതിനുള്ള അ വസരം ഒരുക്കിയത്. കര്‍മ്മലീത്താ മൂന്നാം സഭയുടെ പ്രീയോര്‍ ജനറാളും പരിശുദ്ധ കുര്‍ബാനയുടെ തീഷ്ണഭക്തിക്കാരനുമായിരുന്ന വി. ചാവറയച്ചന്‍ കൊവേന്തപ്പള്ളികളില്‍ ഈ ദിവ്യകര്‍മ്മം നടത്തണമെന്നു തീര്‍ച്ചപ്പെടുത്തിയതിന്റെ ഫലമായിട്ടാണ് അന്നു സഭയുടെ പ്രവര്‍ത്തനകേന്ദ്രവും പൊതുശ്രേഷ്ഠനായ ചാവറയച്ചന്റെ അധിവാസസ്ഥാനവുമായ കൂനമ്മാവു കൊവേന്തപ്പള്ളിയില്‍ 1866 -ല്‍ നാ ല്പതുമണി ആരാധന ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. 1867-ല്‍ വലിയ നോമ്പിനിടയ്ക്കു വാഴ ക്കുളത്തും നോമ്പുകഴിഞ്ഞുവന്ന മൂന്നാമത്തെ ആഴ്ചയില്‍ മാന്നാനത്തും 1868-ല്‍ എല്‍ത്തുരുത്തു കൊവേന്തയിലും മുന്‍ നിശ്ചയമനുസരിച്ചു നാല്പതുമണി ആരാധനയും വി. കുര്‍ബാനയുടെ പ്രദക്ഷിണവും നടത്തുകയുണ്ടായി.

ഇതിനെക്കുറിച്ചു മാന്നാന ത്തെ നാളാഗമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "ഈ ആണ്ടില്‍ എടവം 25-നു ഉയി: 2-ാം ഞായറാഴ്ച നമ്മുടെ കര്‍മ്മെല കൊവെന്തയിലും 12-നു 3-ാം ഞാ : മാന്നാനത്തെ കൊവെന്തയിലും 40 മണി എന്ന ഈ വല്യ മനൊഗുണത്തിന്റെ സ്ഥാപിപ്പ ചെയ്തു. എന്നാല്‍ കൊല്ലം മിസ്സത്തില്‍ മിസ്യൊനാരി ആയ പ്രെ ഫെര്‍ദിനാംദീസ എന്ന മൂപ്പച്ചന്‍ പെ. ബ. കൊല്ലം വി. അപ്പ: മര്യ അപ്രെം അച്ചന ആ മിസ്സത്തിലും നമ്മുടെ ദിസ്‌കാള്‍ മൂന്നാം സഭയുടെ സന്യാസികളെയും കന്യാസ്ത്രീകളെയും സ്ഥാപിക്കണമെന്നുള്ള നിയൊഗത്താല്‍ യിവിടത്തെ ക്രമം കാണ്മാനായി ഞങ്ങളൊടുകൂടെ പൊന്നിരിന്നു. കൊല്ലത്തുനിന്നും ഈ ദെഹം കര്‍മ്മലയിലും മാനാനത്തിലും വന്ന ഈ ശു: ക്രമങ്ങളും കണ്ടു തെളിഞ്ഞുപൊയി" (മാന്നാനം കൊവേന്തയുടെ നാളാഗമം, ഢീഹ. കക, ുു. 9495). പ്രിയോരായിരുന്ന വി. ചാവറയച്ചനും ഡെലഗേറ്റായിരുന്ന ലെ യോപോള്‍ഡ് മിഷനറിയും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. സുറിയാനിക്കാര്‍ക്ക് അഭിമാനകരമായ ഏതു സംഗതി യും നടന്നുകാണാന്‍ ഉത്സുകനായിരുന്ന ഒരു വിശാലഹൃദയനായിരുന്നു ലെയോപോള്‍ഡ് മിഷനറി. ആകയാല്‍ വി. ചാവറയച്ചന്‍ 40മണി ആരാധനയ്ക്കും പ്രദക്ഷിണത്തിനും തുടക്കംകുറിച്ചപ്പോള്‍ അതിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കാന്‍ ലെയോപോള്‍ഡ് മിഷനറി സന്നദ്ധനായിരുന്നു (നസ്രാ ണി ദീപിക, 1937 നവംബര്‍ 16, p. 5).

ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെ ത്രാപ്പോലീത്ത വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന കാലത്താണു വിശുദ്ധ ചാവറയച്ചന്‍ 40 മണി ആരാധന ആരംഭിച്ചത്. കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന 40 മണി ആരാധനയെ സംബന്ധിച്ച നിബന്ധനകള്‍ വിശുദ്ധ ചാവറയച്ചന്‍ തന്നെ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്തു പ്രസിദ്ധീകരിച്ചതാണ്. 1866-ല്‍ കൂനമ്മാവിലും 1867-ല്‍ ഇതര കൊവേന്തകളിലും 40 മണി ആരാധന ആരംഭിച്ചുവെങ്കിലും അതിനെ സംബന്ധിച്ചു മെത്രാസനാരമനയില്‍നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും പ്രസ്താവനയും ഉണ്ടായത് 1869-ല്‍ മാത്രമാണ്. വരാപ്പുഴ വികാരിയാത്തിന്റെ വികാരി ജനറാളായിരുന്ന ഫാ. ഫിലിപ്പ് ഓഫ് സെന്റ് ജോസഫ് നാല്പതുമണി ആരാധനയുടെ പ്രാധാന്യത്തെയും ആചരണത്തെയും വിശദീകരിച്ചുകൊണ്ടും കൂനമ്മാവു കൊവേന്തയിലെ നാല്പതുമണിയാരാധന്ക്കു ക്ഷണിച്ചുകൊണ്ടും 1869 കുംഭം 19-ന് ഒരു സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. നാല്പതുമണി ആരാധനയെ സംബന്ധിച്ചു പുറപ്പെടുവിക്കുന്ന പ്രഥമ സര്‍ക്കുലറാണിത്.

അതില്‍ പറയുന്നു: "….തനി ക്കു വരുന്ന നിന്ദകളുടെ പരിഹാരത്തിനായി ഈ ദിവ്യകൂദാശ പരസ്യമായി സ്ഥാപിച്ച ബഹുവിധ സ്‌തൊത്രങ്ങളും പരിഹാരങ്ങളും അണക്കുന്നതിന്ന ശുദ്ധ: തിരുസ്സഭ ജാഗ്രതപ്പെട്ടു വരുന്നത. ഇതിന്ന കൂടുന്ന സകലര്‍ക്കും പാപങ്ങളിന്മെലുള്ള മനസ്താപവും മറ്റനവധി നന്മകളും താന്‍ നല്കിവരുന്നതിനാല്‍ ംരം (ഈ) തിരുക്കര്‍ മ്മം വഴിയായിട്ട സിദ്ധിക്കാവുന്ന ഗുണങ്ങള്‍ എണ്ണാവതല്ല. ംരം ഗുണങ്ങളെ കണ്ട ഇവയ്ക്ക കൂടുന്ന സകലര്‍ക്കും മുഴുവന്‍ ദൊഷപ്പൊറുതിയും മറ്റനെക ഫലങ്ങളും ശുദ്ധ: പള്ളിയില്‍ കല്പിക്കപ്പെട്ടിരിക്കുന്നു. ഇതല്ലാതെയും ആരാധനയുടെ കടശി ദിവസെത്തെക്ക ശു: മാര്‍പാപ്പയുടെ വാഴ്‌വും അതിന്നുള്ള മുഴുവന്‍ ദൊഷപ്പൊറുതിയും കൊടുക്കുന്നതിന്ന എ. പെ. പെ. ബ. മെത്രാനച്ചനു ശുദ്ധ: സിം ഹാസനത്തില്‍നിന്നു അനുവദിച്ചിരിക്കുന്ന പ്രകാരമുള്ള വാഴ്‌വും മുഴുവന്‍ ദൊഷപ്പൊറുതിയും കൂ ടെയും നിശ്ചയിച്ചിരിക്കുന്നു. അ പ്പൊഴൊ ഇങ്ങെനെയുള്ള ദൊഷപ്പൊറുതികള്‍ക്കും ഫലങ്ങള്‍ക്കും നിങ്ങളെയും പങ്കാളികളാക്കുന്നതിന്ന നാം ആഗ്രഹിച്ചുകൊണ്ട മെല്‍പ്പറഞ്ഞ ദൊഷപ്പൊറുതിക ളും ഫലങ്ങളും ലഭിക്കുന്നതിന്നായിട്ടും ംരം കാലങ്ങളില്‍ ദൈവ തിരുവുള്ളക്കെടിന്റെ ശിക്ഷയായി നാലുദിക്കിലും പരന്നിരിക്കുന്ന പഞ്ഞം, പട, വസന്ത മുതലായ സങ്കടങ്ങളില്‍നിന്നും നിങ്ങളെ രക്ഷിക്കുന്നതിന്നായിട്ടും അത്യന്ത താല്പര്യപ്പെട്ട ഇതിന്ന വരുന്നതിന്നായി നിങ്ങളെ എല്ലാവരെയും നാം ക്ഷണിക്കുന്നു. മെല്‍പ്പറയപ്പെട്ട ദൊഷപ്പൊറുതികള്‍ ലഭിക്കുന്നതിന്ന കുമ്പസാരിച്ച ശുദ്ധ: കുര്‍ ബാന കൈക്കൊള്ളണ്ടതാകയാല്‍ കുമ്പസാരിച്ചുകൊണ്ടൊ ഇവിടെ കുമ്പസാരിപ്പാന്‍ ആസ്തപ്പാടു കൂട്ടിക്കൊണ്ടൊ വരെണ്ടതാകുന്നു". തുടര്‍ന്നു പല വര്‍ഷങ്ങളിലും വരാപ്പുഴ വികാരിയാത്തില്‍ നിന്നും 40 മണി ആരാധനയെ സം ബന്ധിച്ച ഇടയലേഖനങ്ങളും സര്‍ ക്കുലറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആരംഭകാലത്തു കേവലം സന്യാസാശ്രമങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന 40 മണി ആരാധന 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഇടവകപ്പള്ളികളിലും ആരംഭിച്ചു. ഇപ്രകാരം 40 മണി ആരാധന ആരംഭിച്ച ദേവാലയങ്ങളുടെ എണ്ണം അംഗുലീപരിമിതമാണ്. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിലെ മിക്കവാറും പുരാതന ദേവാലയങ്ങളിലെ പ്ര ധാന തിരുനാളിനു അനുബന്ധമായും മറ്റും 40 മണി ആരാധന ആരംഭിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയിലെ രണ്ടു ഡസനില്‍ താഴെ പള്ളികളില്‍ 40 മണി ആരാധന നടത്തിവരുന്നു. മാര്‍ പഴേപറമ്പില്‍, മാര്‍ കണ്ടത്തില്‍ മെത്രാന്മാരുടെ കാലത്താ ണ് ഈ പള്ളികളിലെല്ലാം 40 മണി ആരാധന ആരംഭിച്ചത്. എങ്കിലും അതിരൂപതയിലെ 40 മണി ആരാധന ഉള്ള ബഹുഭൂരിപക്ഷം ദേവാലയങ്ങളിലും ഇത് ആരംഭിച്ചത് 1920-നു ശേഷം മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ കാലത്താണ് എന്നു രേഖകള്‍ കൊണ്ടു തെളിയുന്നു;

മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത 1927 ഏപ്രില്‍ 23-നു പ്രസിദ്ധീകരിച്ച ഇടയലേഖനത്തില്‍ 40 മണി ആരാധനയെ സംബന്ധിച്ചു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ 1940-ല്‍ പ്രസിദ്ധീകരിച്ച അ തിരൂപതാ നിയമസംഗ്രഹത്തില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിപ്രകാരമാണ് : "40 മണി ആരാധന അനുവദിക്കപ്പെട്ടിരിക്കുന്ന പള്ളികളില്‍ കൊല്ലന്തോറും നിശ്ചിത തീയതികളില്‍ തന്നെ നടത്തണം. ഡിവിഷനിലുള്ള പട്ടക്കാരെ മുന്‍ കൂട്ടി അറിയിക്കണം. അവര്‍ എല്ലാദിവസവും സംബന്ധിക്കയും ജനങ്ങളെ ഉത്സാഹിപ്പിച്ച് അയയ്ക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ഡിവിഷനിലുള്ള അച്ചന്മാര്‍ക്കും ക്ഷണമുണ്ടായിരിക്കണം. അവര്‍ ഒരു ദിവസമെങ്കിലും വരേണ്ടതാണ്. ആചാരക്രമം : ആരാധനായവസരത്തില്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍: മെഴുകുതിരി 12 എങ്കിലും വേണം; 20 ആയാല്‍ ഉത്തമം. കൊത്തു രൂപമോ തിരുശേഷിപ്പോ ആരാധന സമയത്തു അള്‍ത്താരയില്‍ പാടില്ല. മദ്ബഹയുടെ ജനലുകള്‍ക്കും പളളിയുടെ വലിയ വാതിലിനും വിരി ഇട്ടിരിക്കണം. ആരാധനയുടെ നേരത്തു പള്ളിയില്‍ മരിച്ചവരുടെ കുര്‍ബാനയ്ക്കു മുടക്ക; മറ്റള്‍ത്താരകളില്‍ കുര്‍ബാനയ്ക്കു മണി കിലുക്കയുമരുത്. വൈദികരും ദര്‍ശനാദി സഖ്യാംഗങ്ങളും സ്ഥാനവസ്ത്രത്തോടുകൂടി മാറി മാറി ആരാധിക്കണം. (വലിയ മണി അടിച്ചു സമയമറിയിക്കുന്നതു സൗകര്യപ്രദം). പള്ളിയിലും പരിസരങ്ങളിലും പൂര്‍ണ്ണ നിശബ്ദമായിരിക്കണം". (എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം, p. 9). 40 മണി ആരാധനയുടെ സമാപനത്തില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷി ണം നടത്തുന്നതിനെ സംബന്ധി ച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നി യമസംഗ്രഹത്തില്‍ നല്കിയിരുന്നു (എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം, pp. 23-24). അതിരൂപതാ കച്ചേരിയിലേ ക്കു പ്രത്യേകം അപേക്ഷ സമര്‍പ്പി ച്ച് 40 മണി ആരാധന നടത്തുന്നതിനുള്ള അനുവാദം വാങ്ങിയശേ ഷമേ 40 മണി ആരാധനാ ആരംഭിക്കാവൂ എന്നാണു നിയമം.

അനുചിന്തനം: 1866-ല്‍ വിശുദ്ധ ചാവറയച്ചന്‍ ആരംഭിച്ച 40 മണി ആരാധന ദിവ്യകാരുണ്യഭക്തി വര്‍ദ്ധിക്കുന്നതിനു കേരളീയ കത്തേലിക്കരെ സഹായിച്ച ഒരു ഭക്താനുഷ്ഠാനമാണ്. ദിവ്യകാരുണ്യ ഭക്തിയും വിശുദ്ധ കുര്‍ബാനയോടുള്ള ആഭിമുഖ്യവും കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെയും സഭാതനയരുടെയും വിശുദ്ധീകരണത്തിനും ആത്മീയ പരിപോഷണത്തിനും സഹായകമായ ഈ ഭക്താനുഷ്ഠാനം പൂര്‍വ്വാധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org