ഹാഗിയ സോഫിയ: ക്രൈസ്തവമുറിവിന്റെ സ്മാരകം

ഹാഗിയ സോഫിയ: ക്രൈസ്തവമുറിവിന്റെ സ്മാരകം

വരികള്‍ക്കിടയില്‍-189

മുണ്ടാടന്‍

മതതീവ്രവാദിയായി തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗന്‍ പ്രസിദ്ധമായ ഹാഗിയ സോഫിയ 2020 ജൂലൈ 16-ന് ഒരു മോസ്‌കായി പ്രഖ്യാപിച്ചതിനു പിന്നാലെ ജൂലൈ 24-ാം തീയതി ലോകപ്ര സിദ്ധമായ ക്രൈസ്തവ ദേവാലയത്തില്‍ നിന്നും വീണ്ടും 'വാങ്ക്' വിളികള്‍ ഉയരും. 2020 ജൂലൈ 24 ന്റേത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ഹൃദയത്തെ കുത്തി മുറിവേല്പിക്കുന്ന മുറിവിന്റെ വിളിയായിരിക്കും. 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ ചരിത്രത്തിലെ വിലാപദിനമെന്നാകും ഈ ചരി ത്രപരമായ അതിക്രമത്തെ ഇനി അടയാളപ്പെടുത്തുക. അന്നേ ദിവസം അമേരിക്കയിലെ ഓര്‍ത്ത ഡോക്‌സു പള്ളി അധികാരികള്‍ വിലാപദിനമായി ആചരിക്കുകയാണ്. ഈ തീരുമാനത്തോട് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും സഹകരിക്കുന്നുണ്ട്. അന്നേ ദിവസം അമേരിക്കയിലെ എല്ലാ ഓര്‍ത്തഡോക്‌സ് കത്തോലിക്ക പള്ളികളിലെയും കൊടികള്‍ ദുഃഖസൂചകമായി പകുതി താഴ്ത്തിക്കെട്ടും. ഓര്‍ത്ത ഡോക്‌സ്പള്ളികളില്‍ വലിയ നോമ്പിലെ അഞ്ചാം വെള്ളിയാഴ്ച ദുഃഖാചരണത്തിനായി ആലപിക്കുന്ന 'അകത്തിസ്റ്റ്' ഗീതം ആലപിക്കും. ജനാധിപത്യത്തിന്റെ ആനുകുല്യങ്ങള്‍ ലോകമെങ്ങുമുള്ള രാഷ്ട്രങ്ങള്‍ വൈവിധ്യങ്ങള്‍ മറന്ന് എല്ലാ മതങ്ങള്‍ക്കും വംശങ്ങള്‍ക്കും നല്കിവരുന്ന 21-ാം നൂറ്റാണ്ടിലാണ് തുര്‍ക്കിയില്‍ ക്രൈസ്തവരുടെ അതിപുരാതനമായ കത്തീഡ്രല്‍ ദേവാലയം മോസ്‌കായി മാറ്റുന്നത്. ഇത് മതത്തിനോടും ജനാധിപത്യത്തിനോടും കാണിക്കുന്ന ഈ നൂറ്റാണ്ടിലെ കൊടുംക്രൂരതയെന്ന് പറയാതെ വയ്യ.

ഏ.ഡി 537 ലാണ് ബൈസന്റെയിന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനീയന്‍ ഒന്നാമന്‍ അന്നത്തെ കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാന ദേവലായമായിട്ടാണ് ഹാഗിയ സോഫിയ പണികഴിപ്പിച്ചത്. അതിമനോഹരമായ ഈ ദേവാലയം ക്രൈസ്തവ ചരിത്രത്തിലെ പ്രതിദിനം ആയിരക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായിരുന്നു. എന്നാല്‍ 1453 ഓ ട്ടോമാന്‍ ചക്രവര്‍ത്തി കോണ്‍ സ്റ്റാന്റിനോപ്പിള്‍ പിടിച്ചടിക്കി യപ്പോള്‍ ഈ ദേവാലയത്തെ മോസ്‌കാക്കി മാറ്റി. ചരിത്രത്തിലെ ഈ മുറിവില്‍ ഹാഗിയ സോഫിയായുടെ ശില്പ ചാരുതയ്ക്ക് അന്ന് മങ്ങലേറ്റു. പക്ഷേ അന്ന് മതേതരത്വവും സഹിഷ്ണുതയും ലോ കത്തിന്റെ പുരോഗമന ഭാഷയായിട്ടില്ലായിരുന്നു. എന്നാല്‍ 1934-ല്‍ തുര്‍ക്കിയില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ വന്നപ്പോള്‍ ഹാഗിയ സോഫിയായെ മോസ്‌കില്‍നിന്നും ഒരു ചരിത്രമ്യൂസിയമാക്കി മാറ്റി ക്രൈസ്തവലോകത്തെ ആദരിച്ചു. പിന്നീട് ഐക്യരാഷ്ട്ര സഭ ഹാഗിയ സോഫിയായെ ലോകപൈതൃകത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെ യ്തു.

ഇസ്ലാമിക മോസ്‌കായി മാറുന്നതോടെ ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ പ്രത്യേകിച്ച് യുദ്ധങ്ങളാലും സാംസ്‌കാരി ക ഉന്മുലനങ്ങളാലും തളര്‍ന്ന മധ്യപൂര്‍വേഷ്യയിലെ ക്രൈസ്തവരുടെ കണ്ണുനീരി ന്റെയും നിരാശയുടെയും സ്മാരകമായി ഹാഗിയ സോഫിയ മാറിയിരിക്കുന്നു.

1934-ല്‍ നിന്നും ഇന്ന് എത്രയോ മാറി. മതാതിഷ്ഠിതമായ രാജ്യങ്ങള്‍ പോലും എല്ലാ മതങ്ങള്‍ക്കും ഇടം നല്കുന്ന രീതിയില്‍ സഹിഷ്ണുതയുടെ കൊടിതോരണങ്ങള്‍ എടുത്തണിഞ്ഞു. മത തീവ്രവാദികള്‍ മാത്രമാണ് മറ്റു മതങ്ങളെ ഇകഴ്ത്താനും ഇല്ലാതാക്കാനുമുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നുള്ളു. പക്ഷേ തീവ്രവാദികളുടെ അസഹിഷ്ണുതയില്‍ ലോകത്തൊരിടത്തും മതേതരത്വം ഒലിച്ചു പോയിട്ടില്ല. പക്ഷേ തുര്‍ക്കിയില്‍ ഇപ്പോള്‍ സംഭവിച്ചത് ഒരു രാജ്യത്തിന്റെ ഭരണാധികാരി തന്നെ ക്രൈസ്തവമതത്തെ കീറിമുറിക്കുന്ന ഒരു തീരുമാനമെടുത്തു എന്നുള്ളതാണ്. ക്രൈസ്ത വര്‍ക്കും ഹിന്ദുക്കള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അന്നും ഇന്നും ചരിത്രത്തില്‍ മറ്റു മതങ്ങള്‍ക്ക് പ്രത്യേകിച്ച് ഇസ്ലാം മതത്തിന് ഇടംകൊടുത്തിട്ടു ണ്ട്. പക്ഷേ ഇസ്ലാമിക രാഷ്ട്ര ങ്ങള്‍ ഇന്നും മറ്റു മതസ്ഥര്‍ക്ക് കാര്യമായി ഇടം കൊടുത്തിട്ടില്ല. ഓട്ടോമാന്‍ തുര്‍ക്കികളുടെ പാരമ്പര്യം മുറുകെപിടിക്കുന്നവര്‍ അര്‍മേനിയന്‍ വംശം തുടങ്ങി പല ക്രൈസ്തവ വംശത്തെയും കൂട്ടക്കുരുതി നടത്തിയിട്ടുണ്ട്. വംശഹത്യയ്ക്ക് ക്രൈസ്തവ സഭകള്‍ എന്നും എതിരായിരുന്നു. പക്ഷേ ഇസ്ലാമിക സ്റ്റേറ്റിന്റെയും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ഇടമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ക്രൈസ്തവരെ കൂട്ടക്കുരുതി കഴിക്കുകയോ, നാടുകടത്തുകയോ ചെയ്തു വെന്നതാണ് ചരിത്രം.

ഹാഗിയ സോഫിയ ക്രൈസ്തവരുടെയും ഇസ്ലാമിക വിശ്വാസികളുടെയും സമാധാനപരമായ ജീവിതത്തിന്റെ പ്രതീകമായിരുന്നു. വംശീയമായും സാംസ്‌കാരികവുമായി ക്രൈസ്തവരെ തകര്‍ത്ത മധ്യപൂര്‍വേഷ്യയിലെ മതൈക്യത്തിന്റെ പ്രതീകമായിരുന്നു ഈ പുണ്യസ്മാരകം. പക്ഷേ പൂര്‍ണമായും ഇസ്ലാമിക മോസ്‌കായി മാറുന്നതോടെ ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ പ്രത്യേകിച്ച് യുദ്ധങ്ങളാലും സാംസ്‌കാരിക ഉന്മുലനങ്ങളാലും തളര്‍ന്ന മധ്യപൂര്‍വേഷ്യയിലെ ക്രൈസ്തവരുടെ കണ്ണുനീരിന്റെയും നിരാശയുടെയും സ്മാരകമായി ഹാഗിയ സോഫിയ മാറിയിരിക്കുന്നു. ഏര്‍ദോഗന്‍ ഈ ഒരു തീരുമാനത്തിലൂടെ വീണ്ടും അക്രമത്തിന്റെയും വെട്ടിപിടിക്കലിന്റെയും ഒരു ഓട്ടോമാന്‍ സാമ്രാജ്യം എന്ന ആശയമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. തീവ്രവാദത്തിന്റെ ഇത്തരം ആശയങ്ങള്‍ക്ക് ഹ്രസ്വായുസ്സേയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org