ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഷായം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഷായം

Published on

2020 ഒക്‌ടോബര്‍ 7 ലെ സത്യദീപത്തില്‍ ബഹു. പോള്‍ തേലക്കാട്ടച്ചന്‍ എഴുതിയ "ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഷായം" എന്ന ചിന്താജാലകം കണ്ടു. ആ ജാലകം തുറന്ന ബഹു. അച്ചനും അതു തുറക്കാന്‍ സഹായിച്ച സത്യദീപത്തിനും അഭിനന്ദനങ്ങള്‍! ബഹു. പോള്‍ തേലക്കാട്ടച്ചനെക്കുറിച്ചു കേട്ടിട്ടുള്ള ഒരു കഥ കൂടി പറയാം. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലെ പ്രധാന തിരുനാളിന് ഒരു വര്‍ഷം ബഹു. പോള്‍ തേലക്കാട്ടച്ചനാണു പ്രസംഗിച്ചത്. തിരുനാളിനു ശേഷം ഒരാഴ്ച കഴിഞ്ഞ് പാലാരിവട്ടം ഇടവകയിലെ ഒരു വല്യമ്മയോട് നമ്മുടെ ഒരച്ചന്‍ തിരുനാള്‍ വിശേഷങ്ങള്‍ തിരക്കി. തിരുനാള്‍ വളരെ ഭക്തിനിര്‍ഭരമായി നടന്നെന്നും, തിരുനാള്‍ പ്രസംഗം മാര്‍ട്ടിന്‍ പുണ്യാളച്ചന്‍ തന്നെയാണു വന്നു നടത്തിയതെന്നും ആ വല്യമ്മ പറഞ്ഞു! ഇങ്ങനെയുള്ള പുണ്യാളച്ചന്മാര്‍ ഇനിയും ധാരാളം സഭയില്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഫാ. മാത്യു മംഗലത്ത്, പീച്ചാനിക്കാട്‌

logo
Sathyadeepam Online
www.sathyadeepam.org